ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. നിത്യവുമുള്ള വ്യായാമം, ജീവിതശൈലീ മാറ്റങ്ങള്‍ തുടങ്ങി പലതും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ചിലര്‍ക്ക് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ചിലപ്പോള്‍ ഭാരം കുറഞ്ഞെന്നു വരില്ല. എന്ത് ചെയ്തിട്ടും ഭാരം കുറയുന്നില്ലെങ്കില്‍ ചിലപ്പോള്‍ ഇനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. നിത്യവുമുള്ള വ്യായാമം, ജീവിതശൈലീ മാറ്റങ്ങള്‍ തുടങ്ങി പലതും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ചിലര്‍ക്ക് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ചിലപ്പോള്‍ ഭാരം കുറഞ്ഞെന്നു വരില്ല. എന്ത് ചെയ്തിട്ടും ഭാരം കുറയുന്നില്ലെങ്കില്‍ ചിലപ്പോള്‍ ഇനി പറയുന്നവയാകാം അതിന് പിന്നിലെ കാരണങ്ങള്‍. 

ADVERTISEMENT

1. ഹൈപോതൈറോയ്ഡിസം

തൈറോയ്ഡ് ഗ്രന്ഥി ആവശ്യമായ തോതില്‍ പ്രവര്‍ത്തിക്കാതിരിക്കുന്ന അവസ്ഥയാണ് ഹൈപോതൈറോയ്ഡിസം. ഇത് ചയാപചയ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നു, ഇതിന്‍റെ ഭാഗമായി ശരീരത്തിലെ കാലറികള്‍ ശരിക്കും ദഹിക്കാതെ വരും. ആവശ്യത്തിന് കാലറി കത്തിപോകാത്തത് ഭാരം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. 

2. സമ്മര്‍ദം

ADVERTISEMENT

സമ്മര്‍ദം ഉണ്ടാകുമ്പോൾ  ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. കോര്‍ട്ടിസോളിന്‍റെ അളവ് വര്‍ധിക്കുന്നത് ഭാരം കൂടാന്‍ കാരണമാകും. സമ്മര്‍ദത്തെ തുടര്‍ന്നുള്ള നിയന്ത്രണം വിട്ടുള്ള ഭക്ഷണം കഴിപ്പും ആരോഗ്യത്തെ തകിടം മറിക്കുന്നതാണ്. 

3. ഉറക്കമില്ലായ്മ

ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കേണ്ടതാണ്. ആവശ്യത്തിന് ഉറക്കമില്ലാത്ത അവസ്ഥ മോശം ഭക്ഷണശീലങ്ങളിലേക്കും കുറഞ്ഞ ശാരീരിക പ്രവര്‍ത്തനങ്ങളിലേക്കും ഭാര വര്‍ധനവിലേക്കും നയിക്കും. 

ADVERTISEMENT

4. ഇന്‍സുലിന്‍ പ്രതിരോധം 

നാം കഴിക്കുന്ന ഭക്ഷണം സാധാരണ ഗതിയില്‍ ഗ്ലൂക്കോസായി പരിവര്‍ത്തിപ്പിക്കപ്പെടും. പാന്‍ക്രിയാസ് പുറത്ത് വിടുന്ന ഇന്‍സുലിന്‍ ഈ ഗ്ലൂക്കോസിനെ കോശങ്ങളില്‍ എത്തിക്കും. ഇവയാണ് കോശങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നത്. എന്നാല്‍ ചിലരില്‍ ഇന്‍സുലിന്‍ പ്രതിരോധം വളരുന്നത് ഗ്ലൂക്കോസിനെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ഈ ഗ്ലൂക്കോസ് കൊഴുപ്പായാണ് നമ്മുടെ ശരീരത്തില്‍ അടിഞ്ഞുകൂടുക. 

5. പിസിഒഎസ്

പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം ബാധിച്ച സ്ത്രീകള്‍ക്കും ഭാരം കുറയ്ക്കുക വലിയ വെല്ലുവിളി ആകാറുണ്ട്. പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ഗ്രെലിന്‍, കോളെസിസ്റ്റോകിനിന്‍, ലെപ്റ്റിന്‍ തുടങ്ങിയ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ തകാരാറിലായിരിക്കും. 

എന്തൊക്കെ ശ്രമിച്ചിട്ടും ഭാരം കുറയാത്തവര്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്തി അതിനുള്ള ചികിത്സ തേടേണ്ടതാണ്. രോഗം കണ്ടെത്തുന്നവര്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമുള്ള ഭക്ഷണക്രമ, ജീവിതശൈലി മാറ്റങ്ങളും ജീവിതത്തില്‍ വരുത്തേണ്ടതാണ്.

Content Summary: 5 Factors That Are Hampering Your Weight Loss Routine