ജിമ്മിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. ശരീരത്തെ ടോൺ ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കുമെന്നു മാത്രമല്ല സമ്മർദമകറ്റാനും ഊർജനില വർധിപ്പിക്കാനും എല്ലാം പതിവായുള്ള വ്യായാമം സഹായിക്കും. പതിവായി ജിമ്മിൽ വ്യായാമം ചെയ്യുന്നത് ഗുരുതര രോഗങ്ങളെ അകറ്റുന്നത് ഉൾപ്പെടെയുള്ള ആരോഗ്യഗുണങ്ങൾ

ജിമ്മിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. ശരീരത്തെ ടോൺ ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കുമെന്നു മാത്രമല്ല സമ്മർദമകറ്റാനും ഊർജനില വർധിപ്പിക്കാനും എല്ലാം പതിവായുള്ള വ്യായാമം സഹായിക്കും. പതിവായി ജിമ്മിൽ വ്യായാമം ചെയ്യുന്നത് ഗുരുതര രോഗങ്ങളെ അകറ്റുന്നത് ഉൾപ്പെടെയുള്ള ആരോഗ്യഗുണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിമ്മിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. ശരീരത്തെ ടോൺ ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കുമെന്നു മാത്രമല്ല സമ്മർദമകറ്റാനും ഊർജനില വർധിപ്പിക്കാനും എല്ലാം പതിവായുള്ള വ്യായാമം സഹായിക്കും. പതിവായി ജിമ്മിൽ വ്യായാമം ചെയ്യുന്നത് ഗുരുതര രോഗങ്ങളെ അകറ്റുന്നത് ഉൾപ്പെടെയുള്ള ആരോഗ്യഗുണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിമ്മിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. ശരീരത്തെ ടോൺ ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കുമെന്നു മാത്രമല്ല സമ്മർദമകറ്റാനും ഊർജനില വർധിപ്പിക്കാനും എല്ലാം പതിവായുള്ള വ്യായാമം സഹായിക്കും. പതിവായി ജിമ്മിൽ വ്യായാമം ചെയ്യുന്നത് ഗുരുതര രോഗങ്ങളെ അകറ്റുന്നത് ഉൾപ്പെടെയുള്ള ആരോഗ്യഗുണങ്ങൾ ഏകും. 

എന്നാൽ വിയർപ്പ് ഉണ്ടാക്കുന്ന വർക്കൗട്ടുകള്‍ ഗുരുതരമായ പല അണുബാധകൾക്കും കാരണമാകും. ഇതിൽ പലതും വിയർപ്പ് മൂലം പകരുന്നതുമാണ്. 

ADVERTISEMENT

 

വിവിധയിനം ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസ് ഇവ ചൂടുള്ളതും അടച്ചിട്ടതും ഈർപ്പമുള്ളതുമായ ജിമ്മിലെ അന്തരീക്ഷത്തിൽ വളരുന്നു. സമ്പർക്കത്തിലൂടെ ഇവ പലതരം അണുബാധകൾക്ക് കാരണമാകുമെന്ന് ചർമരോഗ വിദഗ്ധർ പറയുന്നു. പങ്കുവയ്ക്കപ്പെടുന്ന വർക്കൗട്ട് ഉപകരണങ്ങളായ ഡംബെൽസ്, കെറ്റിൽബെൽസ്, യോഗാമാറ്റുകൾ ഇവ ചർമത്തിൽ നേരിട്ട് രോഗാണുക്കൾ വരാനിടയാക്കുന്നു. ക്രമേണ ചർമരോഗങ്ങളിലേക്ക് ഇത് നയിക്കും. 

 

ചർമത്തിലെ അണുബാധകൾ

ADVERTISEMENT

പഠനങ്ങൾ അനുസരിച്ച് ചർമത്തിലെ അണുബാധകൾക്കും ചർമ രോഗങ്ങൾക്കും കാരണമാകുന്ന ബാക്ടീരിയകൾ 10 മുതൽ 30 ശതമാനം വരെയും ജിമ്മിലെ പ്രതലങ്ങളിലാണുള്ളത്. 

 

 

ചർമത്തിനുണ്ടാകുന്ന ചില അണുബാധകൾ ഇവയാണ്. 

ADVERTISEMENT

പുഴുക്കടി

ഒരു ഫംഗൽ അണുബാധയായ പുഴുക്കടി (Ringworm), തലയോട്ടിയിലുൾപ്പെടെ ശരീരത്തിലെ ഏതു ഭാഗത്തും വരാം. വട്ടത്തിൽ ചൊറിച്ചിലും ചുവപ്പുനിറവുമായാണ് ഇത് വരുന്നത്. കടുത്ത ചൊറിച്ചിൽ ഉണ്ടാകുകയും ശരീരത്തിലെ ഒരു ഭാഗത്തു നിന്നു മറ്റൊരു ഭാഗത്തേക്ക് ഇത് അതിവേഗം പടരുകയും ചെയ്യും. ചൂടുള്ളതും ഈർപ്പമുള്ളതുമായ സ്ഥലങ്ങളിലാണ് ഇവ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ വിയർപ്പു പറ്റിയ ഉപകരണങ്ങളും ഇരിപ്പിടങ്ങളും എല്ലാം രോഗസാധ്യത കൂട്ടുന്നു. 

 

ഫംഗസുമായി സമ്പർക്കത്തിൽ വന്ന് 3 മുതൽ 10 ദിവസത്തിനുള്ളിൽ ആണ് പുഴുക്കടി വരുന്നതെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി. ആന്റിഫംഗൽ ക്രീമുകൾ, ലോഷനുകൾ, സ്പ്രേകൾ തുടങ്ങിയ മാർഗങ്ങളിലൂടെ ഇത് ചികിത്സിച്ചു മാറ്റാം. 

 

അത്‌ലറ്റ്സ് ഫുട്

വളംകടി അഥവാ അത്‌ലറ്റ്സ് ഫുട് ടീനിയ പെഡിസ് എന്നും അറിയപ്പെടുന്ന ഒരു ഫംഗൽ അണുബാധയാണ്. കാൽവിരലുകൾക്കിടയിലാണ് ഇത് കൂടുതലും ഉണ്ടാകുന്നത്. ചൊറിച്ചിലും ചർമം വരളുകയും ചുവപ്പു നിറം ആകുകയും ചെയ്യും. ചിലപ്പോൾ കുമിളകൾ ഉണ്ടാകുകയും ചർമത്തിൽ ശൽക്കങ്ങൾ രൂപപ്പെടുകയും ചെയ്യും. കാൽപാദത്തിനടിയിലും ഉണ്ടാകുന്ന ഈ അണുബാധ വേദനയുണ്ടാക്കുന്നതാണ്.  

 

ട്രൈക്കോഫൈറ്റൺ റബ്രേം (trichophyton rubrum) എന്ന ഒരിനം ഫംഗസ് ആണ് വളംകടിക്ക് കാരണം ഈർപ്പവും വിയർപ്പും കാലുകളിൽ തങ്ങിനിൽക്കുമ്പോൾ ഇത് വളരെവേഗം ഇരട്ടിക്കുന്നു. രോഗം ബാധിച്ച സ്ഥലത്ത് പുകച്ചിൽ ഉണ്ടാകും. ആന്റിഫംഗൽ ഓയിന്റ്മെന്റുകളും ക്രീമുകളും ജെല്ലുകളും ആണ് ചികിത്സ. കാൽവിരലുകളും കാൽപാദവും വൃത്തിയായും ഉണക്കിയും സൂക്ഷിച്ചാൽ അണുബാധ വ്യാപിക്കുന്നതു തടയാം. 

 

ഫോളിക്കുലൈറ്റിസ്

കടുത്ത വേദന ഉണ്ടാക്കുന്ന ഒരു അണുബാധയാണിത്. ചൊറിച്ചിലും മുഖക്കുരുവിനോട് സാമ്യമുള്ള ചുവന്ന കുരുക്കളും ഉണ്ടാകും. രോഗം ബാധിച്ച ചർമത്തിൽ പുകച്ചിലും ഉണ്ടാകും. കഴുത്ത്, കക്ഷം, തുടകൾ തുടങ്ങിയ സ്ഥലങ്ങളിലെ രോമകൂപങ്ങളിലാണ് ഈ ബാക്ടീരിയൽ അണുബാധ ഉണ്ടാകുന്നത്. കൂടുതൽ വിയർത്താലും വൃത്തിഹീനമായ ഉപകരണങ്ങൾ ഉപയോഗിച്ചാലും ഈ അണുബാധകൾ ഉണ്ടാകും. 

 

അരിമ്പാറ

ചര്‍മത്തിലുണ്ടാകുന്ന പരുപരുത്ത മുഴകൾ ആണ് അരിമ്പാറ. കാൽപാദങ്ങളുടെ അടിയിൽ ഇതുണ്ടാകും. ജിമ്മിലെ ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷം മൂലം ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ ആക്രമണത്താലാണ് verrucae warts എന്ന അരിമ്പാറ ഉണ്ടാകുന്നത്. മുറിവോ മറ്റോ ഉണ്ടെങ്കിൽ ഈ അണുബാധ വളരെവേഗം വ്യാപിക്കുകയും വൈറസ് ശരീരത്തിലെത്തുകയും ചെയ്യും. ഇതു കടുത്ത വേദനയും നടക്കാൻ പോലും പ്രയാസം ആകുകയും ചെയ്യും. 

 

സ്റ്റാഫ് 

സ്റ്റാഫ് അഥവാ സ്റ്റാഫിലോകോക്കസ് എന്നത് ഒരിനം ബാക്ടീരിയൽ അണുബാധ ആണ്. ചർമത്തിൽ ചൊറിച്ചിലോ മുറിവോ ഉണ്ടെങ്കിൽ ഇത് വർധിക്കും. ഇത് ശരീരത്തിൽ ബാക്ടീരിയ കടക്കാനിടയാക്കും. ഇത് വേദന നിറഞ്ഞ ചുവപ്പു നിറത്തിലുള്ള വീക്കവും ഉണ്ടാക്കും. വളരെ വേഗം പകരുന്ന ഒരു അണുബാധ ആണിത്. ജിമ്മിലെ പങ്കുവയ്ക്കപ്പെടുന്ന ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ടവലുകൾ എന്നിവ മൂലം ഇത് വ്യാപിക്കും.

Content Summary: 5 highly contagious infection you can pick up the gym