നമ്മുടെ രക്തത്തില്‍ കാണപ്പെടുന്ന മെഴുക് പോലുള്ള പദാര്‍ഥമാണ് കൊളസ്ട്രോള്‍. പുതിയ കോശങ്ങളുടെ നിര്‍മാണത്തിനും ചില ഹോര്‍മോണുകളുടെ ഉൽപാദനത്തിനും ശരീരം കൊളസ്ട്രോള്‍ ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ കൊളസ്ട്രോള്‍ തോത് വര്‍ധിക്കുന്നത് രക്തധമനികള്‍ ബ്ലോക്കായി ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള രോഗസങ്കീര്‍ണതകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ രക്തത്തില്‍ കാണപ്പെടുന്ന മെഴുക് പോലുള്ള പദാര്‍ഥമാണ് കൊളസ്ട്രോള്‍. പുതിയ കോശങ്ങളുടെ നിര്‍മാണത്തിനും ചില ഹോര്‍മോണുകളുടെ ഉൽപാദനത്തിനും ശരീരം കൊളസ്ട്രോള്‍ ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ കൊളസ്ട്രോള്‍ തോത് വര്‍ധിക്കുന്നത് രക്തധമനികള്‍ ബ്ലോക്കായി ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള രോഗസങ്കീര്‍ണതകള്‍ ഉണ്ടാക്കാം. നിത്യവുമുള്ള വ്യായാമം, സന്തുലിതമായ ഭക്ഷണക്രമം, സജീവമായ ജീവിതശൈലി എന്നിവയെല്ലാം കൊളസ്ട്രോള്‍ നിയന്ത്രണത്തിനു സഹായിക്കും. 

ADVERTISEMENT

നമ്മുടെ കറികളിലെ നിറസാന്നിധ്യവും അടുക്കളകളില്‍ പൊതുവായി കാണപ്പെടുന്നതുമായ മഞ്ഞള്‍പ്പൊടിക്കും ഇക്കാര്യത്തില്‍ നമ്മെ സഹായിക്കാനാകും. മഞ്ഞള്‍പ്പൊടിയിലെ കുര്‍ക്കുമിന് ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനാകുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രകൃതിദത്ത ആന്‍റിഇന്‍ഫ്ളമേറ്ററി  ഗുണങ്ങളുള്ള മഞ്ഞള്‍പ്പൊടി ശരീരത്തിലെ നീര്‍ക്കെട്ടും കുറയ്ക്കുന്നു. സന്ധിവേദന, പേശിവേദന, ശരീരവേദന പോലുള്ള പ്രശ്നങ്ങള്‍ക്കും മഞ്ഞള്‍ പരിഹാരമാണ്. തലച്ചോറിന് ഉണര്‍വ് നല്‍കി അൽസ്ഹൈമേഴ്സ് പോലുള്ള രോഗലക്ഷണങ്ങളെ ലഘൂകരിക്കാനും മഞ്ഞള്‍പ്പൊടി സഹായിക്കുന്നു. 

ഇനി പറയുന്ന രീതിയില്‍ മഞ്ഞള്‍പ്പൊടി നമ്മുടെ ഭക്ഷണത്തിന്‍റെ ഭാഗമാക്കാം

ADVERTISEMENT

1. സൂപ്പില്‍ ചേര്‍ത്ത് കഴിക്കാം

2. ചൂട് വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും ചേര്‍ത്ത് കഴിക്കാം

3. ചായയിലും മഞ്ഞള്‍പ്പൊടി ചേര്‍ക്കാം

4. സ്മൂത്തിയിലും മഞ്ഞള്‍പ്പൊടി വിതറി കഴിക്കാം

ADVERTISEMENT

5. സാലഡുകളിലും മഞ്ഞള്‍ ഭാഗമാക്കാം

6. പാലില്‍ ചേര്‍ത്തും മഞ്ഞള്‍ കഴിക്കാവുന്നതാണ്. 

എന്നാല്‍ ചിലര്‍ക്ക് മഞ്ഞളിന്‍റെ അമിത ഉപയോഗം അതിസാരം, ഓക്കാനം, തലവേദന, തലകറക്കം, ദഹനപ്രശ്നം, ചര്‍മത്തിന് അലര്‍ജി, അസ്വാഭാവിക രക്തസ്രാവം പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇതിനാല്‍ ഭക്ഷണക്രമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തും മുന്‍പ് നിങ്ങളുടെ ഡോക്ടറുടെയോ ഡയറ്റീഷ്യന്‍റെയോ നിര്‍ദ്ദേശം തേടുക.

Content Summary: Haldi Powder Helps In Managing Blood Cholesterol Levels