നിങ്ങൾ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്ന ആളാണ്, വർക്കൗട്ടും മുടക്കാറില്ല. എന്നിട്ടും ശരീരഭാരം കൂടുകയല്ലാതെ കുറയുന്നില്ലേ... എങ്കിൽ വെള്ളം ആവശ്യത്തിനു കുടിക്കാത്തതാകും കാരണം. ദിവസം എട്ടു ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ശരീരത്തിൽനിന്ന് വിഷാംശങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങൾ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്ന ആളാണ്, വർക്കൗട്ടും മുടക്കാറില്ല. എന്നിട്ടും ശരീരഭാരം കൂടുകയല്ലാതെ കുറയുന്നില്ലേ... എങ്കിൽ വെള്ളം ആവശ്യത്തിനു കുടിക്കാത്തതാകും കാരണം. 

ദിവസം എട്ടു ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ശരീരത്തിൽനിന്ന് വിഷാംശങ്ങളെ നീക്കാനുമെല്ലാം ഇത് ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഭാരം കുറയാൻ മികച്ച മാർഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. 

ADVERTISEMENT

ധാരാളം വെള്ളം കുടിക്കുന്നത് കൊഴുപ്പിനെ കത്തിച്ചുകളയാനുള്ള ശരീരത്തിന്റെ കഴിവും കൂട്ടും. ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കിൽ നിർജ്ജലീകരണം ഉണ്ടാകും. വിശപ്പാണെന്നു തെറ്റിദ്ധരിച്ച് ഇടയ്ക്കിടെ ഭക്ഷണം കഴിക്കുകയും ചെയ്യും. എന്നാല്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ ഇതിനു പരിഹാരമായി. വിശക്കുന്നു എന്നു തോന്നിയാൽ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അത് വയറു നിറയ്ക്കുകയും വിശപ്പടക്കുകയും ചെയ്യും. 

ശരീരത്തിൽ ജലാംശം ഉണ്ടെങ്കിൽ അത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും. അതുകൊണ്ട് ഭക്ഷണത്തിനും ലഘുഭക്ഷണത്തിനും മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിൽ പെട്ടെന്ന് ക്ഷീണിക്കുകയും ജോലിയിൽ ശ്രദ്ധിക്കാൻ സാധിക്കാതെ വരുകയും ചെയ്യും. 

ADVERTISEMENT

കുടിക്കുന്ന വെള്ളത്തിന്റെ അളവ് എങ്ങനെ കൂട്ടാം?

∙എവിടെപ്പോയാലും വെള്ളക്കുപ്പി കൈയിൽ കരുതാം. 

ADVERTISEMENT

∙ഓരോ തവണ വാഷ്റൂമിൽ പോയിവരുമ്പോഴും വെള്ളം കുടിക്കാം. 

∙രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ച് ദിവസം തുടങ്ങാം. വിഷാംശങ്ങൾ നീക്കാനും ദിവസം മുഴുവനും ഊർജ്ജമേകാനും ഇത് സഹായിക്കും. 

∙നിശ്ചിത ഇടവേളയിൽ വെള്ളം കുടിക്കാൻ ഒരു അലാറം വയ്ക്കുകയോ മൊബൈല്‍ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുകയോ ആവാം. 

∙ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. 

∙ക്ഷീണം തോന്നുന്നത് ഡീഹൈഡ്രേഷന്റെ സൂചനയാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കുക. ഇത് തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തുന്നു. 

Content Sumary: If you are not drinking enough water be prepared to gian weight