ഇതൊന്നും വേണ്ടെടാ മക്കളേ, നല്ലപ്രായത്തിൽ ഒക്കെ കഴിച്ചതാ...’’ ഇങ്ങനെ പറയാൻ വരട്ടെ. നിറച്ചുണ്ടോണം എന്ന് നമ്മളോടുതന്നെ പറയാൻ പറ്റില്ലെങ്കിൽ പിന്നെന്ത് ഓണം.... ചില്ലറ മിനുക്കുകളും മാറ്റങ്ങളും മതി, സദ്യ സൂപ്പറായി ഉണ്ണാം. പക്ഷേ ഉച്ചയ്ക്കുമാത്രം മതി ആഡംബരം. വൈകിട്ടുകൂടി സദ്യയുണ്ണേണ്ട. ആദ്യം തന്നെ

ഇതൊന്നും വേണ്ടെടാ മക്കളേ, നല്ലപ്രായത്തിൽ ഒക്കെ കഴിച്ചതാ...’’ ഇങ്ങനെ പറയാൻ വരട്ടെ. നിറച്ചുണ്ടോണം എന്ന് നമ്മളോടുതന്നെ പറയാൻ പറ്റില്ലെങ്കിൽ പിന്നെന്ത് ഓണം.... ചില്ലറ മിനുക്കുകളും മാറ്റങ്ങളും മതി, സദ്യ സൂപ്പറായി ഉണ്ണാം. പക്ഷേ ഉച്ചയ്ക്കുമാത്രം മതി ആഡംബരം. വൈകിട്ടുകൂടി സദ്യയുണ്ണേണ്ട. ആദ്യം തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതൊന്നും വേണ്ടെടാ മക്കളേ, നല്ലപ്രായത്തിൽ ഒക്കെ കഴിച്ചതാ...’’ ഇങ്ങനെ പറയാൻ വരട്ടെ. നിറച്ചുണ്ടോണം എന്ന് നമ്മളോടുതന്നെ പറയാൻ പറ്റില്ലെങ്കിൽ പിന്നെന്ത് ഓണം.... ചില്ലറ മിനുക്കുകളും മാറ്റങ്ങളും മതി, സദ്യ സൂപ്പറായി ഉണ്ണാം. പക്ഷേ ഉച്ചയ്ക്കുമാത്രം മതി ആഡംബരം. വൈകിട്ടുകൂടി സദ്യയുണ്ണേണ്ട. ആദ്യം തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതൊന്നും വേണ്ടെടാ മക്കളേ, നല്ലപ്രായത്തിൽ ഒക്കെ കഴിച്ചതാ...’’ ഇങ്ങനെ പറയാൻ വരട്ടെ. നിറച്ചുണ്ടോണം എന്ന് നമ്മളോടുതന്നെ പറയാൻ പറ്റില്ലെങ്കിൽ പിന്നെന്ത് ഓണം....

ചില്ലറ മിനുക്കുകളും മാറ്റങ്ങളും മതി, സദ്യ സൂപ്പറായി ഉണ്ണാം. പക്ഷേ ഉച്ചയ്ക്കുമാത്രം മതി ആഡംബരം. വൈകിട്ടുകൂടി സദ്യയുണ്ണേണ്ട.

ADVERTISEMENT

ആദ്യം തന്നെ പഞ്ചസാരയെ പടിക്കു പുറത്തുനിർത്തണം. തെങ്ങിൻ ശർക്കരയോ പനംകൽക്കണ്ടമോ മതിയെന്നേ പായസത്തിന്.

∙ ചേർത്തുകുഴയ്ക്കുന്ന പഴവും പപ്പടവും ഒഴിവാക്കാം. പകരം, ഒരു വെറൈറ്റിക്ക് ആപ്പിൾ പായസം പരീക്ഷിക്കാം.

∙ അവിയലുണ്ടാക്കുമ്പോൾ കുമ്പളം, വെള്ളരി,കാരറ്റ് എന്നിവ അൽപം അധികവും ചേനയും ഉരുളക്കിഴങ്ങും പോലുള്ളവ കുറവും മതി. അവസാനം തൂകുന്നതിന് വെളിച്ചെണ്ണ അഞ്ചോ ആറോ തുള്ളിയെടുത്ത് ഇത്തിരി കറിവേപ്പില നന്നായി ഞെരടി കൂടെച്ചേർത്താൽ മതി.

∙ പരിപ്പുണ്ടാക്കുമ്പോഴും തേങ്ങ തീരെ കുറച്ച് ചെറിയ ഉള്ളി ലേശം അധികം ചേർക്കാം. രുചി കൂടുകയേ ഉള്ളൂ.

ADVERTISEMENT

∙ പച്ചടിക്കു തൈര് തലേന്ന് വീട്ടിൽത്തന്നെ ഇത്തിരി ഉറയൊഴിച്ചുവച്ചാൽ ധൈര്യത്തോടെ കഴിക്കാം.

∙  തോരന് വാഴക്കൂമ്പോ വാഴപ്പിണ്ടിയോ എടുക്കാം. കടയിൽ ഇവയൊക്കെ സുലഭമാണിപ്പോൾ.

∙ കാച്ചുന്നതിനുപകരം പപ്പടം ചുട്ടെടുക്കാം. ഗ്യാസിനു മുകളിൽ വയ്ക്കാനുള്ള ഫുൽക ഫ്രെയിമിൽ പപ്പടംവച്ചാൽ നന്നായി ചുട്ടുകിട്ടും. ചെറിയ ഒരെണ്ണം മതി പപ്പടം.

∙  എരിശേരി, പച്ചടി എന്നിവയിൽ മത്തങ്ങ ഉറപ്പാക്കണേ. വൈറ്റമിൻ ബി ധാരാളം അടങ്ങിയിട്ടുണ്ട്. ഞരമ്പുകൾക്കു ബലം നൽകും. മത്തക്കുരു കാൽസ്യ സംപുഷ്ടമാണ്. എല്ലുകൾക്കും പല്ലുകൾക്കും നല്ലതാണ്. മത്തങ്ങ തൊലി അടക്കം കഴിക്കുന്നതു വയർ ശുദ്ധിയാക്കാൻ ഉത്തമം. മത്തങ്ങ ഉപയോഗിച്ചു പായസവും വയ്ക്കാം.

ADVERTISEMENT

∙ കാണാൻ പാവമെങ്കിലും കത്രിക്കയെ വിടല്ലേ, എല്ലു തേയ്മാനം ഇല്ലാതാക്കാൻ നല്ലതാണ്. മാംസപേശികളെയും സന്ധികളെയും പോഷിപ്പിക്കും. മൂത്രാശയ രോഗങ്ങൾക്ക് ഔഷധം കൂടിയാണു കത്രിക്ക. സാമ്പാറിൽ പ്രധാന ചേരുവയാണിത്. കത്രിക്കകൊണ്ടു തോരനും വയ്ക്കാം.

∙  നമ്മുടെ സ്ഥിരം ചേരുവയല്ലെങ്കിലും ഗ്രീൻപീസ് സദ്യയിലെ പയറിനു പകരം വയ്ക്കാം. പ്രമേഹമുള്ളവർക്കും കഴിക്കാം എന്നതാണു ഗുണം. പയർമണികൾ പ്രോട്ടീൻ സമൃദ്ധമാണ്. അരിഭക്ഷണത്തിന് ഒപ്പം കഴിച്ചാൽ കാർബോഹൈഡ്രേറ്റിന്റെ ആഗിരണം ഗ്രീൻപീസ് കുറയ്ക്കും

∙  ഉപ്പിലിട്ടതിനും അച്ചാറിനും നെല്ലിക്ക ആണു നല്ലത്. അച്ചാറിൽ എണ്ണ തീരെയില്ലെങ്കിലും രുചിവ്യത്യാസം തോന്നിക്കില്ല.

 

ഒരു സാധാരണ ഓണസദ്യയുടെ കാലറി അളവ് 1900 കിലോ കാലറിക്കടുത്തു വരും. നമ്മുടെ പൊടിക്കൈകളൊക്കെ ആയാൽ ഇതൊരു 1500 -1600 കിലോ കാലറിയിൽ നിർത്താം.

അപ്പോ എങ്ങനാ, ഇലവയ്ക്കട്ടേ...?

 

ആർക്കും കഴിക്കാം ആപ്പിൾ പായസം

തയാറാക്കാൻ എളുപ്പമാണ്. ചെറുതായി നുറുക്കിയ മുക്കാൽകപ്പ് ആപ്പിളെടുക്കണം. ഒന്നോ ഒന്നരയോ ടീസ്പൂൺ പനംകൽക്കണ്ടവും മുക്കാൽകപ്പ് വെള്ളവും ചേർത്ത് അടികട്ടിയുള്ള പാത്രത്തിൽ ആപ്പിൾ മൃദുവാകുന്നതുവരെ വേവിക്കുക. തണുക്കാൻ മാറ്റിവയ്ക്കുക. കൊഴുപ്പുകുറഞ്ഞ രണ്ടുകപ്പ് പാല് തിളപ്പിക്കുക. ഇതിലേക്ക് അരക്കപ്പ് കൊഴുപ്പുകുറഞ്ഞ പാലിൽ അലിയിച്ച 2 ടീസ്പൂൺ കോൺഫ്‌ളോർ ചേർത്ത് ഇളക്കുക. ഇതിലേക്ക് കാൽകപ്പ് ഈന്തപ്പഴം അരിഞ്ഞുചേർക്കുക. പത്തുമിനിറ്റോളം തിളയ്ക്കുമ്പോൾ ആപ്പിൾ മിശ്രിതവും ചേർത്തിളക്കി തീയിൽനിന്നു വാങ്ങാം.

∙കാലറി മൂല്യം 150

 

സാധാരണ ഓണസദ്യയുടെ കാലറി അളവ് ഇങ്ങനെ

∙ ഉപ്പേരി (കായ വറുത്തത്) : 4 എണ്ണം - 50 കിലോകാലറി.

∙ ശർക്കരവരട്ടി : 4 എണ്ണം - 100 കിലോകാലറി.

∙ പഴം : 1 ( ഞാലിപ്പൂവൻ/ പാളയംകോടൻ)- 50 കിലോകാലറി.

∙ തോരൻ (കാബേജ് പോലുള്ളവ ): 3 ടേബിൾ സ്പൂൺ -70 കിലോകാലറി

∙ ഇഞ്ചിക്കറി: ഒരു ടേബിൾ സ്പൂൺ - 70 കിലോകാലറി.

∙ അച്ചാർ: ഒരു ടീസ്പൂൺ (നാരങ്ങ, മാങ്ങ )- 20 കിലോകാലറി.

∙ പച്ചടി: ഒരു ടേബിൾസ്പൂൺ - 60 കിലോകാലറി.

∙  കിച്ചടി: 2 ടേബിൾ സ്പൂൺ - 50 കിലോകാലറി.

∙ കൂട്ടുകറി : 2 ടേബിൾ സ്പൂൺ: 100 കിലോകാലറി.

∙ അവിയൽ: ഒരു കപ്പ് : 150 കിലോകാലറി.

∙ ഓലൻ: 2 ടേബിൾ സ്പൂൺ 80 കിലോകാലറി.

∙ ചോറ് ( കുത്തരി ): ഒന്നര കപ്പ് - 260 കിലോകാലറി.

∙ പരിപ്പ് : ഒരു കപ്പ്- 60 കിലോകാലറി.

∙ നെയ്യ്: ഒരു ടീസ്പൂൺ -45 കിലോകാലറി.

∙ പപ്പടം : രണ്ടെണ്ണം -120 കിലോകാലറി.

∙ സാമ്പാർ: ഒരു കപ്പ് -60 കിലോകാലറി.

∙ കാളൻ: അരക്കപ്പ് - 40 കിലോകാലറി.

∙ രസം : ഒരു കപ്പ് -30 കിലോകാലറി.

∙ പായസം : പാൽ പായസം - ഒരു കപ്പ് -200 കിലോകാലറി.

∙ പായസം : ശർക്കര പായസം - ഒരു കപ്പ് 220 കിലോകാലറി.

∙ മോര് : ഒരു കപ്പ്- 35 കിലോകാലറി.

∙ ആകെ: 1870 കിലോ കാലറി.

Content Summary:  Secrets of a Nutritious Onasadya: Tips for a Healthier Feast