ആർത്തവത്തിനു തൊട്ടുമുൻപായി സ്ത്രീകളിൽ കണ്ടു വരുന്ന അസ്വസ്ഥതകളെയാണ് പ്രീ മെൻസ്ട്രുവൽ സിൻഡ്രം എന്നു വിളിക്കുന്നത്. അറുപതു ശതമാനം സ്ത്രീകളിലും ചെറിയ തോതിലെങ്കിലും ഈ ബുദ്ധിമുട്ടുകൾ കണ്ടു വരാറുണ്ട്. ഈ അസ്വസ്ഥതകളിൽ ഒന്നാണ് സ്തനങ്ങളിലെ വേദനയും തടിപ്പും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം : പ്രിയപ്പെട്ട ഡോക്ടര്‍, എനിക്ക് 20 വയസ്സുണ്ട്. ആർത്തവത്തിനു മുൻപു സ്തനങ്ങൾക്ക് അനുഭവപ്പെടുന്ന വേദനയെക്കുറിച്ചാണ് എനിക്കറിയേണ്ടത്. തൊട്ടു നോക്കുമ്പോൾ ചെറിയ മുഴപോലെ തടിപ്പ് അനുഭവപ്പെടുകയും രക്തമയമില്ലാത്ത ദ്രാവകം കാണപ്പെടുകയും ചെയ്യുന്നു. എന്തായിരിക്കും ഇതിനു കാരണം? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.

ഉത്തരം: ആർത്തവത്തിനു തൊട്ടുമുൻപായി സ്ത്രീകളിൽ കണ്ടു വരുന്ന അസ്വസ്ഥതകളെയാണ് പ്രീ മെൻസ്ട്രുവൽ സിൻഡ്രം (Premenstrual Syndrome - PMS) എന്നു വിളിക്കുന്നത്. അറുപതു ശതമാനം സ്ത്രീകളിലും ചെറിയ തോതിലെങ്കിലും ഈ ബുദ്ധിമുട്ടുകൾ കണ്ടു വരാറുണ്ട്. ഈ അസ്വസ്ഥതകളിൽ ഒന്നാണ് സ്തനങ്ങളിലെ വേദനയും തടിപ്പും. ആർത്തവചക്രത്തിന്റെ സമയത്ത് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നീ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഇതിനു കാരണം. ചിലരിൽ ഇതു ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടുണ്ടാക്കുമ്പോൾ മൂന്നു മുതൽ അഞ്ചു ശതമാനം സ്ത്രീകളിൽ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ സാരമായ വേദനയ്ക്കും പ്രയാസത്തിനും കാരണമാകാറുണ്ട്. ചെറിയ രീതിയിലുള്ള വേദനയാണെങ്കിൽ ജീവിതരീതിയിൽ വരുത്തുന്ന മാറ്റങ്ങൾ കൊണ്ടു പരിഹാരം കണ്ടെത്താം. വ്യായാമം, വളരെ പ്രധാനമാണ്. കാപ്പി, മദ്യം, ഉപ്പ് എന്നിവയുടെ ഉപയോഗത്തിൽ നിയന്ത്രണം വരുത്തണം. ചീര, കാരറ്റ്, ചോളം, ഒലിവ്, നിലക്കടല, ഏത്തപ്പഴം, തവിടുള്ള ഭക്ഷണപദാർഥങ്ങള്‍ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക. കൂടുതൽ സപ്പോർട്ടീവ് ആയ ബ്രേസിയറുകൾ ധരിക്കുക. വ്യായാമം ചെയ്യുന്ന സമയത്തു സ്പോർട്സ് ബ്രാ ധരിക്കുന്നതു സഹായകമാകും. കൂടുതല്‍ ആശ്വാസത്തിനായി രാത്രിയിലും ഇവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. താൽക്കാലിക ശമനത്തിന് വേദനസംഹാരികൾ ലഭ്യമാണ്. ചെറിയ വേദനകൾക്കു വൈറ്റമിൻ ഇ അടങ്ങിയ ഗുളികകൾ ഉപയോഗിക്കാവുന്നതാണ്. വേദന കഠിനമാണെങ്കിൽ ഹോർമോൺ ചികിത്സയും ലഭ്യമാണ്. ബുദ്ധിമുട്ടു കൂടുതലാണെങ്കിൽ ഡോക്ടറെ കണ്ടു പരിശോധിച്ചതിനു ശേഷം അനുയോജ്യമായ ചികിത്സാരീതി തിരഞ്ഞെടുക്കുക.  

ADVERTISEMENT

Content Summary : Breast Pain Before a Period—Why does it happen?