പോഷകസമ്പുഷ്ടമായ ഭക്ഷണക്രമത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്‌ ഉണക്ക പഴങ്ങള്‍ അഥവാ ഡ്രൈഫ്രൂട്‌സ്‌. ബദാം, വാള്‍നട്ട്‌, പിസ്‌ത, അത്തിപ്പഴം, ഉണക്ക മുന്തിരി, ആപ്രിക്കോട്ട്‌ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തരം ഡ്രൈ ഫ്രൂട്‌സ്‌ ഇന്ന്‌ ലഭ്യമാണ്‌. അവശ്യ പോഷണങ്ങളും ധാതുക്കളും ഫൈബറുമെല്ലാം അടങ്ങിയ ഈ ഉണക്ക പഴങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോഷകസമ്പുഷ്ടമായ ഭക്ഷണക്രമത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്‌ ഉണക്ക പഴങ്ങള്‍ അഥവാ ഡ്രൈഫ്രൂട്‌സ്‌. ബദാം, വാള്‍നട്ട്‌, പിസ്‌ത, അത്തിപ്പഴം, ഉണക്ക മുന്തിരി, ആപ്രിക്കോട്ട്‌ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തരം ഡ്രൈ ഫ്രൂട്‌സ്‌ ഇന്ന്‌ ലഭ്യമാണ്‌. അവശ്യ പോഷണങ്ങളും ധാതുക്കളും ഫൈബറുമെല്ലാം അടങ്ങിയ ഈ ഉണക്ക പഴങ്ങള്‍ ശരീരത്തിന്‌ ഊര്‍ജം നല്‍കുന്നതിനൊപ്പം ദഹനത്തെയും സഹായിക്കുന്നു. മുഖ്യഭക്ഷണങ്ങള്‍ക്കിടയിലെ ആരോഗ്യകരമായ സ്‌നാക്‌സായും ഇവ ഉപയോഗപ്പെടുത്താം. 

ADVERTISEMENT

എന്നാല്‍ ഇത്‌ എല്ലാ ദിവസവും കഴിക്കാന്‍ സാധിക്കുമോ എന്ന സംശയം പലരും ഉന്നയിക്കാറുണ്ട്‌. രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായകമായ ഡ്രൈ ഫ്രൂട്‌സ്‌ ഹൃദയാരോഗ്യത്തിനും നല്ലതാണെന്ന്‌ ജിന്‍ഡാല്‍ നേച്ചര്‍ക്യുവര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഡയറ്റീഷന്‍ സുഷമ.പി.എസ്‌ ഇന്ത്യന്‍ എക്‌സ്‌പ്രസിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പരിമിതമായ തോതില്‍ കഴിച്ചാല്‍ ഭാരം കുറയ്‌ക്കാനും ഇവ സഹായിക്കുമെന്ന്‌ ഇവര്‍ ചൂണ്ടിക്കാട്ടി. അയണും കോപ്പറും നിറഞ്ഞതിനാല്‍ തലച്ചോറിന്റെ ആരോഗ്യത്തിനും ഇവ ഉത്തമമാണ്‌. 

ഡ്രൈ ഫ്രൂട്‌സ്‌ കഴിക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും സുഷമ കൂട്ടിച്ചേര്‍ത്തു. 

ADVERTISEMENT

1. ദിവസവും ഡ്രൈ ഫ്രൂട്‌സ്‌ കഴിക്കുന്നവര്‍ കാല്‍ കപ്പ്‌ മാത്രം ഒരു ദിവസം കഴിക്കാന്‍ ശ്രദ്ധിക്കുക. കാലറി അധികമായതിനാല്‍ അമിതമായി കഴിച്ചാല്‍ ഇവ ശരീരഭാരം വര്‍ധിപ്പിക്കും

2. അധികം  പഞ്ചസാര ചേര്‍ക്കാത്ത ഡ്രൈ ഫ്രൂട്‌സ്‌ തിരഞ്ഞെടുക്കുക. പഞ്ചസാര അമിതമായി ചേര്‍ത്ത്‌ ഉണക്കുന്ന പഴങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ തോത്‌ ഉയര്‍ത്താന്‍ കാരണമാകും. ഉണക്ക മുന്തിരി പോലുള്ള വെള്ളത്തില്‍ ഇട്ട്‌ കുതിര്‍ത്ത്‌ പിഴിഞ്ഞ്‌ ഉപയോഗിക്കുന്നത്‌ പഞ്ചസാരയുടെ തോത്‌ കുറയ്‌ക്കും

ADVERTISEMENT

3. ഉണക്ക പഴങ്ങള്‍ കഴിക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. ഇവ നിര്‍ജലീകരണം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്‌. 

4. ഉണക്ക പഴങ്ങള്‍ക്കൊപ്പം പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്‌നുകളും ലീന്‍ പ്രോട്ടീനുകളും അടങ്ങുന്നതാകണം ഭക്ഷണക്രമം

5. സള്‍ഫര്‍ ഡയോക്‌സൈഡ്‌ പോലുള്ള പ്രിസവര്‍വേറ്റീവുകള്‍ അടങ്ങിയ ഡ്രൈ ഫ്രൂട്‌സ്‌ തിരഞ്ഞെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

Content Summary: What happens to the body if you eat dried fruits every day?