ചോദ്യം: കഴിഞ്ഞ രാത്രി എന്റെ വയറിന്റെ ഇടതുഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെട്ടതിനാൽ അടുത്തുള്ള ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടു. വേദന ശമിക്കുവാൻ തന്ന ഇൻജക്ഷൻ ഫലപ്രദമായിരുന്നു. എന്നാൽ, ഡോക്ടറുടെ അഭിപ്രായത്തിൽ രോഗം ഭേദമായിട്ടില്ലെന്നും ഉടനെ തന്നെ അടിവയറിന്റെ അൾട്രാ സൗണ്ട് ടെസ്റ്റും രക്തവും മൂത്രവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: കഴിഞ്ഞ രാത്രി എന്റെ വയറിന്റെ ഇടതുഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെട്ടതിനാൽ അടുത്തുള്ള ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടു. വേദന ശമിക്കുവാൻ തന്ന ഇൻജക്ഷൻ ഫലപ്രദമായിരുന്നു. എന്നാൽ, ഡോക്ടറുടെ അഭിപ്രായത്തിൽ രോഗം ഭേദമായിട്ടില്ലെന്നും ഉടനെ തന്നെ അടിവയറിന്റെ അൾട്രാ സൗണ്ട് ടെസ്റ്റും രക്തവും മൂത്രവും പരിശോധിച്ച് റിസൽട്ട് കാണിക്കണമെന്നും പറഞ്ഞു. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ ഡോക്ടർ? 

Read Also : നിസാരമല്ല നാരങ്ങയുടെ അസിഡിക്‌ സ്വഭാവം; ഒപ്പം കഴിക്കരുത് അഞ്ച്‌ ഭക്ഷണങ്ങള്‍

ADVERTISEMENT

ഉത്തരം : നിങ്ങളുടെ ചോദ്യത്തിൽ നിന്നു വ്യക്തമാകുന്നത് വയറുവേദന അസഹ്യമായിരുന്നു എന്നും രാത്രി തന്നെ ഡോക്ടറുടെ അടുത്ത് ഓടി എത്തേണ്ടി വന്നുവെന്നും ആണ്. കാഷ്വൽറ്റിയിൽ നിങ്ങളെ പരിശോധിച്ച ഡോക്ടർ തൽക്കാലത്തേക്കു വേദനസംഹാരി ഇൻജക്ഷൻ തരുകയും തുടർചികിത്സയ്ക്കായി ചില െടസ്റ്റുകൾ നിർദേശിക്കുകയും ചെയ്തു എന്നതാണ് ഇതിൽ നിന്ന് അനുമാനിക്കേണ്ടത്. നിങ്ങളുടെ വയറുവേദന കിഡ്നി സ്റ്റോൺ (Kidney Stone) മൂലമാണെന്ന് ഡോക്ടർ സംശയിക്കുന്നു. വൃക്കകളിലെ കല്ലുകൾ സാധാരണഗതിയിൽ വലിയ പ്രശ്നങ്ങളുണ്ടാക്കില്ല, എന്നാൽ, കല്ല് യൂറേറ്റർ എന്ന നേരിയ പാതയിലൂടെ ഇറങ്ങി തടസ്സം സൃഷ്ടിച്ചാൽ വേദന തീവ്രമായി അനുഭവപ്പെടും. രക്തവും മൂത്രവും പരിശോധിച്ചതുകൊണ്ടു മാത്രം കിഡ്നി സ്റ്റോൺ മൂലമുള്ള തടസ്സം എവിടെയാണെന്നറിയാനാവില്ല. അതിനുവേണ്ടി അൾട്രാസൗണ്ട് പരിശോധന തന്നെ വേണ്ടിവരും. കല്ലിന്റെ വലുപ്പവും ഇതോടെ മനസ്സിലാക്കാനാകും. തുടർചികിത്സയ്ക്ക് ഈ വസ്തുതകൾ അറിയേണ്ടത് അത്യന്താപേക്ഷിതമാണ്. കല്ലിന്റെ വലുപ്പം 10cc നു താഴെയാണെങ്കിൽ ധാരാളം വെള്ളം കുടിപ്പിച്ചും ആന്റിസ്പാസ് മോഡീക്, ആൽക്കലയിസ്, യൂറീറ്റർ ഡൈലേറ്റർ നൽകിയും കല്ലിനെ പുറത്തു കളയാൻ സാധിച്ചേക്കും. കിഡ്നി സ്റ്റോൺ വലുതാണെങ്കിൽ മൂത്രസഞ്ചിയിലേക്കുള്ള പാത തടസ്സപ്പെടുകയും വൃക്കകളിൽ നീരുവരുകയും ചെയ്യാം. ആ അവസ്ഥയിൽ ലിത്ത്റോട്രിപ്പ്സി എന്ന് അറിയപ്പെടുന്ന കല്ലുപൊടിക്കൽ മാർഗമോ ഓപ്പറേഷനോ തന്നെ സ്വീകരിക്കേണ്ടി വരും. 

പ്രമേഹം കിഡ്നിയെ എങ്ങനെയെല്ലാം ബാധിക്കാം? - വിഡിയോ

ADVERTISEMENT

Content Summary : Where does kidney stone pain start?