ബാക്ടീരിയ, വൈറസ്‌, മറ്റ്‌ അണുക്കള്‍ എന്നിവയില്‍ നിന്നെല്ലാം ശരീരത്തെ സംരക്ഷിക്കുന്ന കവചമാണ്‌ നമ്മുടെ പ്രതിരോധസംവിധാനം. ശ്വേതരക്തകോശങ്ങള്‍, ആന്റിബോഡികള്‍, ചില അവയവങ്ങള്‍ എന്നിവയെല്ലാം ചേരുന്നതാണ്‌ ഈ സങ്കീര്‍ണ്ണമായ സംവിധാനം. എന്നാല്‍ ഈ പ്രതിരോധശക്തിയെ ക്ഷയിപ്പിച്ച്‌ നമ്മെ രോഗഗ്രസ്‌തരാക്കുന്ന ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ബാക്ടീരിയ, വൈറസ്‌, മറ്റ്‌ അണുക്കള്‍ എന്നിവയില്‍ നിന്നെല്ലാം ശരീരത്തെ സംരക്ഷിക്കുന്ന കവചമാണ്‌ നമ്മുടെ പ്രതിരോധസംവിധാനം. ശ്വേതരക്തകോശങ്ങള്‍, ആന്റിബോഡികള്‍, ചില അവയവങ്ങള്‍ എന്നിവയെല്ലാം ചേരുന്നതാണ്‌ ഈ സങ്കീര്‍ണ്ണമായ സംവിധാനം. എന്നാല്‍ ഈ പ്രതിരോധശക്തിയെ ക്ഷയിപ്പിച്ച്‌ നമ്മെ രോഗഗ്രസ്‌തരാക്കുന്ന ചില കാര്യങ്ങളുണ്ട്‌. അവ ഏതെല്ലാമാണെന്ന്‌ ചൂണ്ടിക്കാട്ടുകയാണ്‌ പ്രമുഖ ന്യൂട്രീഷനിസ്റ്റ്‌ അഞ്‌ജലി മുഖര്‍ജി തന്റെ ഇന്‍സ്റ്റാഗ്രാം പോസ്‌റ്റിലൂടെ. 

1. സമ്മര്‍ദ്ദം
സമ്മര്‍ദ്ദത്തിന്‌ അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത്‌ പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. തുടര്‍ച്ചയായ സമ്മര്‍ദ്ദം പ്രതിരോധ സംവിധാനത്തെ അമര്‍ത്തിവച്ച്‌ നമ്മെ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും വിധേയരാക്കും. 

Representative image. Photo Credit:simonapilolla/istockphoto.com
ADVERTISEMENT

2. ഭയവും ഉത്‌കണ്‌ഠയും
ഭയവും ഉത്‌കണ്‌ഠയും തോന്നുമ്പോള്‍ പ്രതിരോധ കോശങ്ങളായ ലിംഫോസൈറ്റുകളുടെ ഉത്‌പാദനം ബാധിക്കപ്പെടും. ഇത്‌ അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി കുറയ്‌ക്കും. കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകളുടെ ഉത്‌പാദനവും ഭയവും ഉത്‌കണ്‌ഠയും മൂലം സംഭവിക്കാം.

3. ഘന ലോഹങ്ങളുടെ സാന്നിധ്യം
ലെഡ്‌, മെര്‍ക്കുറി, കാഡ്‌മിയം പോലുള്ള സാന്ദ്രത കൂടിയ ഘനലോഹങ്ങളുമായുള്ള സമ്പര്‍ക്കവും പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കാം. 

ADVERTISEMENT

4. അസന്തുലിതമായ ഭക്ഷണക്രമം
ശക്തമായ പ്രതിരോധ സംവിധാനത്തിന്‌ പോഷണം ആവശ്യമാണ്‌. അവശ്യ പോഷണങ്ങള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം അടങ്ങിയ സന്തുലിത ഭക്ഷണക്രമം പ്രതിരോധ സംവിധാനത്തെ കരുത്തുറ്റതാക്കുന്നു. ഇത്തരം സന്തുലിത ഭക്ഷണക്രമത്തിന്റെ അഭാവം പ്രതിരോധസംവിധാനത്തെ ക്ഷയിപ്പിക്കും. 

Representative image. Photo Credit: Natalia_Grabovskaya/istockphoto.com

5. പഞ്ചസാര
അമിതമായ അളവിലുള്ള പഞ്ചസാര ശരീരത്തിലെ നീര്‍ക്കെട്ട്‌ വര്‍ധിപ്പിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളെ അമര്‍ത്തി വയ്‌ക്കുകയും ചെയ്യുന്നതാണ്‌. ശരീരത്തിന്‌ സഹായകമായ വയറിലെ   ബാക്ടീരിയകളുടെ സന്തുലനത്തെയും അമിതമായ പഞ്ചസാര ബാധിക്കും. ഈ ബാക്ടീരിയകള്‍ പ്രതിരോധ സംവിധാനത്തിന്റെ കരുത്ത്‌ നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കുന്നുണ്ട്‌. 

English Summary:

5 Factors which make your Immunity Weak