സർവീസിൽ നിന്ന് വിരമിക്കുന്നത് വരെ അച്ചായന് ഒരു കുഴപ്പവും ഇല്ലായിരുന്നു. പക്ഷേ, റിട്ടയർ ചെയ്ത് ഏതാനും മാസം കഴിഞ്ഞതോടെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ. രാവിലെ എണീറ്റാൽ ഒന്നും ചെയ്യാൻ താൽപര്യമില്ലാതെ മണിക്കൂറുകളോളം വെറുതെ ഇരിക്കും. എന്തെങ്കിലും ചോദിക്കാൻ ചെന്നാൽ പൊട്ടിത്തെറിക്കും. ആവശ്യപ്പെടുന്ന

സർവീസിൽ നിന്ന് വിരമിക്കുന്നത് വരെ അച്ചായന് ഒരു കുഴപ്പവും ഇല്ലായിരുന്നു. പക്ഷേ, റിട്ടയർ ചെയ്ത് ഏതാനും മാസം കഴിഞ്ഞതോടെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ. രാവിലെ എണീറ്റാൽ ഒന്നും ചെയ്യാൻ താൽപര്യമില്ലാതെ മണിക്കൂറുകളോളം വെറുതെ ഇരിക്കും. എന്തെങ്കിലും ചോദിക്കാൻ ചെന്നാൽ പൊട്ടിത്തെറിക്കും. ആവശ്യപ്പെടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർവീസിൽ നിന്ന് വിരമിക്കുന്നത് വരെ അച്ചായന് ഒരു കുഴപ്പവും ഇല്ലായിരുന്നു. പക്ഷേ, റിട്ടയർ ചെയ്ത് ഏതാനും മാസം കഴിഞ്ഞതോടെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ. രാവിലെ എണീറ്റാൽ ഒന്നും ചെയ്യാൻ താൽപര്യമില്ലാതെ മണിക്കൂറുകളോളം വെറുതെ ഇരിക്കും. എന്തെങ്കിലും ചോദിക്കാൻ ചെന്നാൽ പൊട്ടിത്തെറിക്കും. ആവശ്യപ്പെടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർവീസിൽ നിന്ന് വിരമിക്കുന്നത് വരെ അച്ചായന് ഒരു കുഴപ്പവും ഇല്ലായിരുന്നു. പക്ഷേ, റിട്ടയർ ചെയ്ത് ഏതാനും മാസം കഴിഞ്ഞതോടെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ. രാവിലെ എണീറ്റാൽ ഒന്നും ചെയ്യാൻ താൽപര്യമില്ലാതെ മണിക്കൂറുകളോളം വെറുതെ ഇരിക്കും. എന്തെങ്കിലും ചോദിക്കാൻ ചെന്നാൽ പൊട്ടിത്തെറിക്കും. ആവശ്യപ്പെടുന്ന സാധനങ്ങൾ ഉടൻ കിട്ടിയില്ലെങ്കിൽ ചൂടാകും. ഒരു കാരുണ്യവും ഇല്ലാത്ത പെരുമാറ്റമാണ്.’’ – ഭർത്താവിന്റെ സ്വഭാവമാറ്റത്തെക്കുറിച്ച് ഒരു വീട്ടമ്മയുടെ പരാതിയാണിത്. പലപ്പോഴും ജോലിയിൽ നിന്ന് വിരമിച്ച ശേഷം വിരസത മൂലം ഉണ്ടാകുന്ന ദേഷ്യമായി ബന്ധുക്കൾ ഇതിനെ കരുതിയേക്കാം. എന്നാൽ ചിലരിലെങ്കിലും മറവി രോഗത്തിന്റെ മുന്നോടിയായി സംഭവിക്കുന്ന ‘ലഘുവായ പെരുമാറ്റ വ്യതിയാനം’ (mild behavioral impairment- MBI) എന്ന അവസ്ഥയുടെ ലക്ഷണമാകാം ഇത്. മറവിരോഗം ബാധിക്കുന്നവർക്കു വർഷങ്ങൾക്കു മുൻപുതന്നെ വിവിധ പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. വിഷാദമോ ഉത്കണ്ഠയോ പെരുമാറ്റ പ്രശ്നങ്ങളോ ഉള്ള മുതിർന്ന പൗരൻമാരിൽ 40 ശതമാനത്തോളം പേർക്ക് അടുത്ത 15 വർഷത്തിനുള്ളിൽ മറവിരോഗം ബാധിക്കുന്നതായാണ് പഠനങ്ങൾ.

ലക്ഷണങ്ങൾ
∙ ഒന്നും ചെയ്യാൻ താൽപര്യമില്ലാത്ത അവസ്ഥ. നിർവികാരതയും സ്വന്തം കാര്യങ്ങൾ പോലും ചെയ്യാനുള്ള മടിയും.
∙ തീവ്രമായ ഉത്കണ്ഠ. എന്തെങ്കിലും കാര്യങ്ങളോർത്ത് എപ്പോഴും വ്യാകുലപ്പെടുക, അസ്വസ്ഥനായി നടക്കുക.
∙ കഠിനമായ ദേഷ്യം, മറ്റുള്ളവരുടെ വൈകാരിക അവസ്ഥ മനസ്സിലാക്കാനുള്ള അനുതാപം നഷ്ടപ്പെടുന്ന അവസ്ഥ.
∙ മറ്റുള്ളവർ തന്നെ അപായപ്പെടുത്താനോ പരിഹസിക്കാനോ ശ്രമിക്കുന്നു എന്ന മിഥ്യാധാരണ. ചെവിയിൽ അശരീരി മുഴങ്ങുന്നതുപോലെയുള്ള തോന്നൽ.

Representative image. Photo Credit: Jay Yuno/istockphoto.com
ADVERTISEMENT

6 മാസം നീണ്ടാൽ അപകടം
ഇത്തരം ലക്ഷണങ്ങൾ ആറുമാസത്തിലേറെ നീണ്ടു നിന്നാൽ ഇതിനെ ഗൗരവമായെടുക്കണം. മിക്കവാറും 50 വയസ്സിന് ശേഷമാണ് ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുക. വ്യക്തിയുടെ അടിസ്ഥാന പ്രകൃതത്തിൽ നിന്ന് തീർത്തും വിഭിന്നമായിരിക്കും ഈ പെരുമാറ്റങ്ങൾ. ഇതു മൂലം വ്യക്തി ബന്ധങ്ങളിലും സാമൂഹികജീവിതത്തിലും ബുദ്ധിമുട്ടുകളുണ്ടാകാം. മറവിരോഗം ബാധിച്ചാൽ പൂർണമായി ഭേദപ്പെടുത്താൻ സാധിക്കാത്തതുകൊണ്ട് അതു വരുന്നത് പ്രതിരോധിക്കുക പ്രധാനമാണ്.

പരിഹാരം എങ്ങനെ?
പെരുമാറ്റ പ്രശ്നങ്ങൾ നീണ്ടുനിന്നാൽ ഒരു മാനസികാരോഗ്യ വിദഗ്ധനെ കണ്ട് കൃത്യമായ ചികിത്സ തേടണം. ഓർമ പരിശോധനയിലൂടെ, മറവിരോഗ ലക്ഷണങ്ങളും തിരിച്ചറിയാം. ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിച്ചാൽ മറവിരോഗ സാധ്യത കുറയ്ക്കാം.
∙ ദിവസവും ഒരു മണിക്കൂറെങ്കിലും സൂര്യപ്രകാശം കൊണ്ട് വ്യായാമം ശീലമാക്കുക.
∙ എട്ടുമണിക്കൂർ ഉറക്കം ഉറപ്പുവരുത്തുക.
∙ ജീവിതശൈലീ രോഗങ്ങൾ നിയന്ത്രണവിധേയമാക്കുക.
∙ വായന ശീലമാക്കുക. പുതിയ സാങ്കേതിക വിദ്യകളോ കലകളോ ഭാഷകളോ പഠിക്കാൻ ശ്രമിക്കുക.
∙ താൽപര്യമുള്ള വിനോദത്തിനായി ദിവസം രണ്ടു മണിക്കൂറെങ്കിലും ചെലവിടുക.
∙ നല്ല വ്യക്തിബന്ധങ്ങൾ സ്ഥാപിക്കുകയും നിലനിർത്തുകയും ചെയ്യുക.

ADVERTISEMENT

50 വയസ്സ് കഴിഞ്ഞ എല്ലാവരും ഇത്തരം ജീവിതശൈലീ ക്രമീകരണങ്ങൾ നടത്തിയാൽ മറവിരോഗ സാധ്യത ഒരു പരിധിവരെ കുറയ്ക്കാം.

നഷ്ടപ്പെടുന്നത് പുതിയ ഓർമകൾ
ഓർക്കുക, മറവിരോഗം ബാധിക്കുമ്പോൾ ആദ്യം നഷ്ടപ്പെടുന്നത് പുതിയ ഓർമകളായിരിക്കും. പഴയകാല ഓർമകൾ ദീർഘകാലം നിലനിൽക്കും. ഉദാഹരണത്തിന്, രാവിലെ പ്രഭാതഭക്ഷണം കഴിച്ചത് മറന്ന് വീണ്ടും ഭക്ഷണം ആവശ്യപ്പെടാം. പണമോ താക്കോലോ മറ്റോ വച്ച സ്ഥലം മറക്കുകയും അത് വീട്ടിലുള്ളവർ എടുത്തു എന്ന് ആരോപിക്കുകയും ചെയ്യാം. അപ്പോഴും, പണ്ട് സ്കൂളിൽ നടന്ന കാര്യങ്ങളും വർഷങ്ങൾക്കു മുൻപ് പരിചയപ്പെട്ട കൂട്ടുകാരെയും നല്ല ഓർമയുണ്ടാവും.

Photo Credit: Dmytro Zinkevych/ Shutterstock.com
ADVERTISEMENT

മറവി ബാധിതർ 5.5 കോടി
ലോകത്ത് അഞ്ചര കോടിയിലേറെ ആളുകൾ മറവിരോഗബാധിതരാണ്. ഓരോ 3 സെക്കൻഡിലും പുതിയൊരാൾക്ക് മേധാക്ഷയം ബാധിക്കുന്നു. 2050 ആകുന്നതോടെ ലോകത്ത് 14 കോടി ആളുകൾക്ക് മറവിരോഗം പിടിപെടാൻ സാധ്യതയുണ്ടെന്ന് കണക്കുകൾ മുന്നറിയിപ്പു നൽകുന്നു.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അരുൺ ബി. നായർ, പ്രഫസർ, സൈക്യാട്രി വിഭാഗം, തിരുവനന്തപുരം മെഡിക്കൽ കോളജ്, ഇ – മെയിൽ : arunb.nair@yahoo.com

English Summary:

Anger and Anxiety more than 6 months can be Symptoms of Memory Loss