പ്രമേഹരോഗിയോ പ്രീ ഡയബറ്റിക്കോ ആയിക്കൊള്ളട്ടെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തേണ്ടത് പ്രധാനമാണ്. ഒരു വ്യക്തി കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ്. അത് കൂടുതലാണ് എന്നതുകൊണ്ട് പ്രമേഹരോഗികളും പ്രമേഹപൂർവഘട്ടത്തിലുള്ളവരും പഴങ്ങൾ ഒഴിവാക്കുകയാണ് പതിവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമേഹരോഗിയോ പ്രീ ഡയബറ്റിക്കോ ആയിക്കൊള്ളട്ടെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തേണ്ടത് പ്രധാനമാണ്. ഒരു വ്യക്തി കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ്. അത് കൂടുതലാണ് എന്നതുകൊണ്ട് പ്രമേഹരോഗികളും പ്രമേഹപൂർവഘട്ടത്തിലുള്ളവരും പഴങ്ങൾ ഒഴിവാക്കുകയാണ് പതിവ്. പഴങ്ങൾ പോഷകസമ്പുഷ്ടമാണ്. ഇവ പൂർണമായി ഒഴിവാക്കുന്നതിനു പകരം ചില മുൻകരുതലുകൾ എടുത്താൽ മതിയാകും. ഇത് രക്തത്തിെല പഞ്ചസാരയുടെ അളവിൽ വ്യത്യാസം വരുന്നത് തടയും. പ്രമേഹരോഗികളും പ്രീഡയബറ്റിക് ഘട്ടത്തിലുള്ളവരും പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നു നോക്കാം. 

പ്രമേഹരോഗികള്‍ പഴങ്ങൾ കഴിക്കുന്നതിനെ ഭയപ്പെടേണ്ടതില്ലെന്ന് പോഷകാഹാര വിദഗ്ധയായ പൂജ മഖിജ സമൂഹമാധ്യമത്തിലൂടെ പറയുന്നു. 

ADVERTISEMENT

ഫാറ്റ് ബിഫോർ ഷുഗർ എന്നതാണ് സൂത്രം എന്നാണ് പൂജ മഖിജ പറയുന്നു. പഴങ്ങളിൽ നാച്വറൽ ഷുഗർ ആയ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പ് കഴിച്ചു തുടങ്ങുകയാണെങ്കിൽ ഇത് ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കും. 

പഴങ്ങൾ കഴിക്കും മുൻപ് ഏതെങ്കിലും ആരോഗ്യകരമായ കൊഴുപ്പ് കഴിക്കുന്നത് ഗുണകരമാണ് എന്ന് പഠനങ്ങളും പറയുന്നു. ബദാം, വാൾനട്ട്, കാഷ്യുനട്ട് ഇവയിലെല്ലാം ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇവയിലേതെങ്കിലും കഴിക്കാം.

Image Credit: Deepak Sethi/istock
ADVERTISEMENT

പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ ഇവയാണ്:
∙ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞതും, അതാതു കാലത്ത് ലഭ്യമായതുമായ ഫ്രഷ് ആയ പഴങ്ങൾ കഴിക്കുക. 

∙നേരത്തെ പഴങ്ങൾ മുറിച്ച് സൂക്ഷിച്ചു വയ്ക്കരുത്. 

ADVERTISEMENT

∙പഴച്ചാറുകൾക്കു പകരം പഴങ്ങൾ തന്നെ കഴിക്കാൻ ശ്രദ്ധിക്കുക. 

∙കഴിക്കുന്ന അളവ് ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുക. 

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റിയ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴങ്ങൾ ഇവയാണ്. പേരയ്ക്ക, പീച്ച്, ആപ്പിൾ, കിവി, ഓറഞ്ച്, പപ്പായ.

പഴങ്ങൾ എത്ര അളവിൽ കഴിക്കാമെന്ന് ആരോഗ്യവിദഗ്ധരുമായി കൺസൽട്ട് ചെയ്ത് തീരുമാനിക്കാം.

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ

English Summary:

Simple tips to consume fruits safely