പ്രായമായവർക്ക് ഏറെ തലവേദനയുണ്ടാക്കുന്നതാണ് പല്ലിന്റെ പ്രശ്നങ്ങൾ. എന്നാൽ പേടിയും മാനസികസമ്മർദവും മൂലം പലരും ദന്തചികിത്സയ്ക്ക് മടിക്കാറുണ്ട്. അതേസമയം, പുതിയ സാങ്കേതിക വിദ്യകൾ പല്ലിന്റെ പല ചികിത്സകളും ലളിതമാക്കിയിട്ടുണ്ട്. അവയെക്കുറിച്ച് അറിയാം... *പല്ലിന്റെ അളവെടുക്കുന്ന പദാർഥം ചിലർക്ക് ഓക്കാനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായമായവർക്ക് ഏറെ തലവേദനയുണ്ടാക്കുന്നതാണ് പല്ലിന്റെ പ്രശ്നങ്ങൾ. എന്നാൽ പേടിയും മാനസികസമ്മർദവും മൂലം പലരും ദന്തചികിത്സയ്ക്ക് മടിക്കാറുണ്ട്. അതേസമയം, പുതിയ സാങ്കേതിക വിദ്യകൾ പല്ലിന്റെ പല ചികിത്സകളും ലളിതമാക്കിയിട്ടുണ്ട്. അവയെക്കുറിച്ച് അറിയാം.

∙പല്ലിന്റെ അളവെടുക്കുന്ന പദാർഥം ചിലർക്ക് ഓക്കാനവും ഛർദിയും ഉണ്ടാക്കാറുണ്ട്. എന്നാൽ ഇപ്പോൾ കംപ്യൂട്ടറിന്റെ സഹായത്തോടെ ഡിജിറ്റൽ ഇംപ്രഷൻ വഴി എളുപ്പത്തിൽ അളവെടുത്ത് ലാബിലേക്ക് നൽകാം. ഇതുവഴി സമയവും ലാഭിക്കാം.
∙കോർട്ടിക്കോ ബേസൽ ഇംപ്ലാന്റ് വഴി ഇന്ന് 48 – 72 മണിക്കൂറിനുള്ളിൽ അസ്ഥിയിൽ ഘടിപ്പിക്കാവുന്ന ഇംപ്ലാന്റുകൾ ഉപയോഗിച്ച് വായിലെ മുഴുവൻ പല്ലുകളും പുനഃസ്ഥാപിക്കാൻ കഴിയും. ഇതിന് പ്രായം തടസ്സമല്ല.

Photo Credit: JJ-stockstudio/ Shutterstock.com
ADVERTISEMENT

∙വായിലെ മുറിവുകൾക്കും ശ്ലേഷ്മസ്തരത്തെ ബാധിക്കുന്ന അലർജി പോലുള്ള അവസ്ഥകൾക്കും താടിയെല്ലിലെ വേദനയ്ക്കും ഇപ്പോൾ വേഗത്തിൽ ശമനമുണ്ടാക്കാൻ സാധിക്കും. ഫോട്ടോ ബയോ മോഡുലേഷൻ അഥവാ ലോ ലെവൽ ലേസർ തെറപ്പി എന്ന ചികിത്സാരീതി അവലംബിച്ചാണ് ഈ പുരോഗതി കൈവരിച്ചിരിക്കുന്നത്.
∙നൈട്രസ് ഓക്സൈഡ് ഉപയോഗിച്ചുള്ള കോൺഷ്യസ് സെഡേഷൻ എന്ന പ്രക്രിയ വഴി രോഗിയെ മാനസിക സമ്മർദം കൂടാതെയും സുരക്ഷിതമായും ദന്തചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും സജ്ജമാക്കാൻ കഴിയും.

∙പല വയോജനങ്ങളിലും പല്ലു വയ്ക്കുന്നതിനു മുന്നോടിയായി അസ്ഥിയിലെ മുനകളും മറ്റും രാകി മിനുസപ്പെടുത്തേണ്ടതായി വരും. ഇതിനായി മുൻപ് ഉപയോഗിച്ചിരുന്ന രീതി കൂടുതൽ സമയമെടുക്കുന്നതായിരുന്നു. എന്നാൽ ഇന്ന് പീസോ സർജറി വഴി വളരെ അനായാസം ഇതു ചെയ്യാൻ കഴിയും.

ADVERTISEMENT

വിവരങ്ങൾക്ക് കടപ്പാട്: ഡോ.ജി.ആർ.മണികണ്ഠൻ, കൺസൾട്ടന്റ് പെരിയോഡോന്റിസ്റ്റ്, ഗവ.അർബൻ ഡെന്റൽ ക്ലിനിക്, തിരുവനന്തപുരം

കഴുത്തുവേദന ഈസിയായി മാറ്റാം: വിഡിയോ

English Summary:

Don't need to be afraid of Dental treatment