രോഗം വന്നാല്‍ ഡോക്ടറെ കാണുകയാണ് ചെയ്യേണ്ടത്. ഗൂഗിളില്‍ ലക്ഷണങ്ങള്‍ അടിച്ചു നോക്കി സ്വയം ചികിത്സിക്കുന്നതും മെഡിക്കല്‍ സ്‌റ്റോറില്‍ പോയി ലക്ഷണങ്ങള്‍ പറഞ്ഞ് മരുന്നു വാങ്ങുന്നതും ഒഴിവാക്കേണ്ടതാണ്.എന്നാല്‍ ഡോക്ടറെ കാണാന്‍ പോകുന്നതിന് മുന്‍പ് സ്വന്തം ആരോഗ്യത്തെ കുറിച്ച് അടിസ്ഥാനപരമായ ചില വിവരങ്ങള്‍

രോഗം വന്നാല്‍ ഡോക്ടറെ കാണുകയാണ് ചെയ്യേണ്ടത്. ഗൂഗിളില്‍ ലക്ഷണങ്ങള്‍ അടിച്ചു നോക്കി സ്വയം ചികിത്സിക്കുന്നതും മെഡിക്കല്‍ സ്‌റ്റോറില്‍ പോയി ലക്ഷണങ്ങള്‍ പറഞ്ഞ് മരുന്നു വാങ്ങുന്നതും ഒഴിവാക്കേണ്ടതാണ്.എന്നാല്‍ ഡോക്ടറെ കാണാന്‍ പോകുന്നതിന് മുന്‍പ് സ്വന്തം ആരോഗ്യത്തെ കുറിച്ച് അടിസ്ഥാനപരമായ ചില വിവരങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഗം വന്നാല്‍ ഡോക്ടറെ കാണുകയാണ് ചെയ്യേണ്ടത്. ഗൂഗിളില്‍ ലക്ഷണങ്ങള്‍ അടിച്ചു നോക്കി സ്വയം ചികിത്സിക്കുന്നതും മെഡിക്കല്‍ സ്‌റ്റോറില്‍ പോയി ലക്ഷണങ്ങള്‍ പറഞ്ഞ് മരുന്നു വാങ്ങുന്നതും ഒഴിവാക്കേണ്ടതാണ്.എന്നാല്‍ ഡോക്ടറെ കാണാന്‍ പോകുന്നതിന് മുന്‍പ് സ്വന്തം ആരോഗ്യത്തെ കുറിച്ച് അടിസ്ഥാനപരമായ ചില വിവരങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഗം വന്നാല്‍ ഡോക്ടറെ കാണുകയാണ് ചെയ്യേണ്ടത്. ഗൂഗിളില്‍ ലക്ഷണങ്ങള്‍ അടിച്ചു നോക്കി സ്വയം ചികിത്സിക്കുന്നതും മെഡിക്കല്‍ സ്‌റ്റോറില്‍ പോയി ലക്ഷണങ്ങള്‍ പറഞ്ഞ് മരുന്നു വാങ്ങുന്നതും ഒഴിവാക്കേണ്ടതാണ്. എന്നാല്‍ ഡോക്ടറെ കാണാന്‍ പോകുന്നതിന് മുന്‍പ് സ്വന്തം ആരോഗ്യത്തെ കുറിച്ച് അടിസ്ഥാനപരമായ ചില വിവരങ്ങള്‍ നമ്മുടെ പക്കല്‍ ഉണ്ടാകുന്നത് ഗുണം ചെയ്യും. ഇതിന് സഹായിക്കുന്ന ചില മെഡിക്കല്‍ ഉപകരണങ്ങളെ പരിചയപ്പെട്ടാം. രോഗനിര്‍ണയത്തില്‍ ഡോക്ടറെ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ സഹായിക്കുന്ന ഈ മെഡിക്കല്‍ ഉപകരണങ്ങള്‍ വളരെ കുറഞ്ഞ നിരക്കില്‍ ഓണ്‍ലൈനായും അല്ലാതെയും ലഭ്യമാണ്. ആരോഗ്യപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ കുടുംബവും നിര്‍ബന്ധമായും ഈ ഉപകരണങ്ങള്‍ വീട്ടില്‍ കരുതേണ്ടതാണ്. 

1. പോര്‍ട്ടബിള്‍ ഇസിജി മോണിറ്റര്‍
ഹൃദയതാളത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ സ്മാര്‍ട്ഫോണിലെ ആപ്പിന്റെ സഹായത്തോടെ രേഖപ്പെടുത്തുന്ന ചെറു ഉപകരണമാണ് പോര്‍ട്ടബിള്‍ ഇസിജി മോണിറ്റര്‍. ആപ്പിള്‍ വാച്ച്, ഫിറ്റ്ബിറ്റ് പോലുള്ള പല സ്മാര്‍ട് വാച്ചുകളും ഹൃദയതാളം ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്നുണ്ട്. ഹൃദയനിരക്കിന്റെ താളം തെറ്റിയാല്‍ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങളും ചില വാച്ചുകളിലുണ്ട്.

2. രക്തസമ്മര്‍ദം അളക്കുന്ന യന്ത്രം
എളുപ്പം കൊണ്ടു നടക്കാവുന്നതും രക്തസമ്മര്‍ദം അളക്കാവുന്നതുമായ ഇലക്ട്രോണിക് യന്ത്രങ്ങള്‍ കുറഞ്ഞ വിലയില്‍ വിപണിയില്‍ ലഭ്യമാണ്. 

3. പള്‍സ് ഓക്‌സിമീറ്റര്‍
കോവിഡ് കാലത്ത് ഏറ്റവുമധികം ആവശ്യം വന്ന ഒന്നാണ് നമ്മുടെ ശരീരത്തിലെ ഓക്‌സിജന്‍ തോത് രേഖപ്പെടുത്തുന്ന പള്‍സ് ഓക്‌സിമീറ്റര്‍. ഇന്ന് പല സ്മാര്‍ട് ഫോണുകളിലും എസ്പിഒ2 സെന്‍സറുകള്‍ ലഭ്യമാണെങ്കിലും വിരലില്‍ ഘടിപ്പിച്ച് ഓക്‌സിജന്‍ റീഡിങ് എടുക്കുന്ന പള്‍സ് ഓക്‌സിമീറ്റര്‍ ഒന്ന് വാങ്ങി വയ്ക്കുന്നത് നല്ലതാണ്. ചില പള്‍സ് ഓക്‌സിമീറ്ററുകള്‍ ഹൃദയമിടിപ്പും രേഖപ്പെടുത്തും. 

Representative Image. Photo Credit : Chinnapong / iStockPhoto.com
ADVERTISEMENT

4. ഗ്ലൂക്കോമീറ്റര്‍
രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുകയും താഴുകയും ചെയ്യുന്നത് പ്രമേഹ രോഗികളില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കാം. ഇത് അറിയാന്‍ ഒരു ഗ്ലൂക്കോമീറ്റര്‍ വാങ്ങി വയ്ക്കുന്നത് പ്രമേഹ രോഗികളുള്ള വീടുകളില്‍ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ തോത് പരിശോധിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ഗ്ലൂക്കോമീറ്റര്‍ സഹായിക്കും. 

5. കോണ്‍ടാക്ട്‌ലെസ് ഐആര്‍ തെര്‍മോമീറ്റര്‍
കോവിഡ് കാലത്തും അതിനു ശേഷവും മാളുകളിലും പൊതുസ്ഥലങ്ങളിലും പോകുമ്പോള്‍ ഗണ്‍ പോലുള്ള ഒരു ഉപകരണം ഉപയോഗിച്ച് നിങ്ങളുടെ താപനില രേഖപ്പെടുത്തിയിരുന്നത് ഓര്‍മയില്ലേ. ഇതാണ് കോണ്‍ടാക്ട്‌ലെസ് ഐആര്‍ തെര്‍മോമീറ്റര്‍. കക്ഷത്തിലോ വായിലോ തെര്‍മോമീറ്റര്‍ വയ്ക്കാതെതന്നെ ശരീര താപനില അളക്കാന്‍ ഈ ഉപകരണം സഹായിക്കും. കുട്ടികളും മുതിര്‍ന്നവരുമൊക്കെയുള്ള വീടുകളില്‍ പനിയുടെ ഏറ്റക്കുറച്ചിലുകള്‍ അളക്കാന്‍ തെര്‍മോമീറ്റര്‍ അത്യാവശ്യമാണ്. 

Representative Image. Photo Credit : Simpson33/ iStockPhoto.com
ADVERTISEMENT

6. മെഡിക്കല്‍ അലര്‍ട്ട് സംവിധാനം
വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍ അവര്‍ക്ക് എപ്പോഴാണ് അടിയന്തര വൈദ്യ സഹായം ആവശ്യമായി വരുകയെന്ന് പറയാന്‍ സാധിക്കില്ല. വീഴ്ചയോ നെഞ്ച് വേദനയോ ശ്വാസംമുട്ടലോ തലകറക്കമോ എന്നിങ്ങനെ മറ്റുള്ളവരുടെ സഹായം ആവശ്യമായ സാഹചര്യം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. അത്തരം ഘട്ടങ്ങളില്‍ ഒരു ബട്ടന്‍ അമര്‍ത്തി മറ്റുള്ളവരെ സഹായത്തിനായി വിളിക്കാനുള്ളതാണ് മെഡിക്കല്‍ അലര്‍ട്ട് സംവിധാനം. ആശുപത്രിയിലേക്കും ആംബലന്‍സിനുമൊക്കെ ഓട്ടോമാറ്റിക്കായി സഹായ അഭ്യർഥന പോകുന്ന തരം അലര്‍ട്ട് സംവിധാനങ്ങളും ലഭ്യമാണ്. 

Representative Image. Photo Credit : TatianaMagoyan / iStockPhoto.com

എന്നാല്‍ ഈ ഉപകണങ്ങളുടെ റീഡിങ് അവസാന വാക്കായി എടുക്കാന്‍ പാടില്ല. ഡോക്ടറെ കാണുമ്പോള്‍ ഈ പരിശോധനകള്‍ വീണ്ടും നിര്‍ദ്ദേശിക്കപ്പെട്ടാല്‍ അവ ചെയ്യാന്‍ മടിക്കരുത്. അതേ പോലെ ഈ റീഡിങ്ങുകളുടെ അടിസ്ഥാനത്തില്‍ സ്വയം ചികിത്സിക്കാനും ശ്രമിക്കരുത്. വീട്ടിലെ ഉപകരണങ്ങളുടെ റീഡിങ് പ്രാഥമികമായ മെഡിക്കല്‍ ഡേറ്റ മാത്രമാണെന്ന കാര്യവും എപ്പോഴും ഓര്‍ക്കണം.

ADVERTISEMENT

നെഞ്ചുവേദന വന്നാൽ ആദ്യം എന്തു ചെയ്യും? വിഡിയോ

English Summary:

Six must have medical devices you should keep handy for health emergencies