നമ്മുടെ നാട്ടിൽ കാണുന്ന പാമ്പുകളിൽ 80 ശതമാനവും വിഷമില്ലാത്തതാണ്. വിഷമുള്ളതിൽ തന്നെ പ്രധാനപ്പെട്ടത് അണലി, മൂർഖൻ, ശംഖുവരയൻ (വെള്ളിക്കെട്ടൻ) തുടങ്ങിയവയാണ്. വിഷമുള്ള പാമ്പുകൾ തന്നെ വിഷത്തിന്റെ പ്രകൃതമനുസരിച്ചു രണ്ടായി തിരിക്കാം. വിഷം നമ്മുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന തരത്തിലുള്ളവയാണ് ഒന്നാമത്തേത്. ഉദാ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ നാട്ടിൽ കാണുന്ന പാമ്പുകളിൽ 80 ശതമാനവും വിഷമില്ലാത്തതാണ്. വിഷമുള്ളതിൽ തന്നെ പ്രധാനപ്പെട്ടത് അണലി, മൂർഖൻ, ശംഖുവരയൻ (വെള്ളിക്കെട്ടൻ) തുടങ്ങിയവയാണ്. വിഷമുള്ള പാമ്പുകൾ തന്നെ വിഷത്തിന്റെ പ്രകൃതമനുസരിച്ചു രണ്ടായി തിരിക്കാം. വിഷം നമ്മുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന തരത്തിലുള്ളവയാണ് ഒന്നാമത്തേത്. ഉദാ: ശംഖുവരയൻ, മൂർഖൻ, രാജവെമ്പാല.

രക്തധമനികളെയും രക്തം കട്ടപിടിക്കുന്ന പ്രക്രിയയെയും ബാധിക്കുന്ന വിഷം ഉള്ള പാമ്പുകളാണ് രണ്ടാമത്തെ തരം. ഉദാ: അണലി. രണ്ടു തരത്തിലുള്ള പാമ്പുകടിയിലും രോഗലക്ഷണങ്ങൾ വ്യത്യാസപ്പെടും. നാഡീവ്യവസ്ഥയെ ബാധിക്കുമ്പോൾ കൺപോളകൾ അടഞ്ഞുപോവുക, രണ്ടായി കാണുക, ശ്വാസോച്ഛ്വാസം കുറയുക എന്നിവ കാണാം. അണലിയുടെ കടിയേറ്റ ഭാഗത്ത് അസഹനീയ വേദന വരും. വീക്കം ഉണ്ടാകും. രോമകൂപങ്ങളിൽ നിന്നും രക്തം വരാം. മൂത്രത്തിലും രക്തം കാണപ്പെടാം. രക്തം ഛർദിക്കുകയും ചെയ്യാം.

Representative image. Photo Credit: Microgen/Shutterstock.com
ADVERTISEMENT

പരിഭ്രാന്തി വേണ്ട
വിശ്രമിക്കുകയാണ് വേണ്ടത്
∙പാമ്പുകടിയേറ്റാൽ അതു രക്തചംക്രമണത്തിലേക്കു കടക്കുമ്പോഴാണു ലക്ഷണങ്ങൾ പ്രകടമാവുക. സാധാരണ രീതിയിൽ പാമ്പുകടിയേറ്റാൽ നാം പേടിച്ചു പരിഭ്രാന്തരാകും. പേടി കാരണം ശരീരത്തിൽ അഡ്രിനാലിൽ എന്ന ഹോർമോൺ ഉൽപാദിക്കപ്പെടും. ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങും. ശരീരത്തിലേക്കു കയറിയ വിഷം രക്ത ചംക്രമണത്തിലേക്കു പെട്ടെന്നു കയറുകയും ചെയ്യും. അതിനാൽ ആദ്യം ചെയ്യേണ്ടത് പാമ്പുകടിയേറ്റ വ്യക്തിയെ പരിഭ്രാന്തനാകാതെ വിശ്രമിക്കാൻ അനുവദിക്കുക എന്നതാണ്.

പ്രഥമ ശുശ്രൂഷ
കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക
∙ഏതുതരം പാമ്പാണെങ്കിലും കടിയുടെ മുറിവ് രണ്ടു പല്ല് ആഴ്ന്നിറങ്ങിയതു പോലെയാണ്.
∙പാമ്പ് ഇര പിടിക്കുന്നതിനു മുൻപാണു കടിക്കുന്നതെങ്കിൽ വിഷം നന്നായി ശരീരത്തിൽ കയറും. ഇര പിടിച്ചശേഷമാണെങ്കിൽ വിഷം അത്ര കാര്യമായി കയറില്ല. ഞരമ്പുകളിലാണു കടിയേൽക്കുന്നതെങ്കിൽ വിഷം വേഗം ശരീരത്തിൽ പ്രവേശിക്കും.
∙നാഡിയെ ബാധിച്ചാൽ: ആശുപത്രിയിൽ എത്തുന്നതു വരെ കൃത്രിമ ശ്വാസോച്ഛ്വാസം നൽകണം. ഒരു മിനിറ്റിൽ ആറു തവണ എന്ന രീതിയിൽ.

Representative Image. Photo Credit : Kittima05/Shutterstock.com
ADVERTISEMENT

ശുശ്രൂഷ എങ്ങനെ ?
∙കടിയേറ്റ ഭാഗം അനക്കാതിരിക്കാൻ സ്പ്ലിന്റ് ചെയ്യുക. ഒടിവിലും മറ്റും ചെയ്യുന്നതു പോലെ. തടിയോ മരക്കഷണമോ കട്ടിയുള്ള കടലാസോ മാഗസിനോ ഉപയോഗിക്കാം. ശരീരം അനങ്ങുന്നതു വിഷം പെട്ടെന്നു ശരീരത്തിലേക്കു പടരാൻ ഇടയാക്കും.

∙നടക്കാൻ അനുവദിക്കരുത്. കസേരയിൽ ഇരുത്തിവേണം കാറിൽ പോലും കയറ്റാൻ. ആശുപത്രിയിൽ വീൽ ചെയർ ഉപയോഗിക്കാം.

ADVERTISEMENT

∙പാമ്പു കടിയേറ്റ സ്ഥലത്തു കൂടുതൽ മുറിവുണ്ടാക്കി രക്തം കളയാൻ നോക്കരുത്.
∙കടിയേറ്റ സ്ഥലത്ത് ചായപ്പൊടി, പഞ്ചസാര പോലുള്ള വസ്തുക്കൾ ഇടരുത്.

  • Also Read

∙ഇലാസ്റ്റിക് ബാൻഡേജ് കൊണ്ടു കടിയേറ്റ ഭാഗത്തു കെട്ടിവയ്ക്കാം. കയറും മറ്റും കൊണ്ടു മുറിവിന്റെ മുകളിൽ കെട്ടേണ്ടതില്ല.

∙എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക. ആന്റിവെനം ഉള്ള ആശുപത്രിയിൽ വേണം എത്തിക്കാൻ.

(കോഴിക്കോട്, ആസ്റ്റർ ഹെൽത് കെയർ, എമർജൻസി മെഡിസിൻ വിഭാഗം ഡയറക്ടർ ആണ് ലേഖകൻ)

പ്രമേഹരോഗി അറിയേണ്ടത്: വിഡിയോ

English Summary:

How to deal with Snake Bite