പ്രളയം കേരളത്തിന്റെ ഭവനനിർമാണ മേഖലയിൽ പുനർവിചിന്തനത്തിനു വഴിയൊരുക്കി. പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്ന, ചെലവു കുറഞ്ഞ, അതിവേഗത്തിൽ നിർമിക്കാവുന്ന വീടുകൾക്ക് പ്രചാരമേറുകയാണ്. അത്തരമൊരു ഭവനമാതൃക പരിചയപ്പെടാം. ഫൈബർ സിമന്റ് ബോർഡുകൾ കൊണ്ടു നിർമിക്കുന്ന ഇത്തരം വീടുകൾ ഇരുപതു ദിവസംകൊണ്ടു പൂർത്തീകരിക്കാമെന്ന സവിശേഷതയുമുണ്ട്. ആറു ലക്ഷം രൂപയ്ക്ക് ഇത്തരം വീടുകൾ നിർമിക്കാനാകും.

മണ്ണിന്റെ ഘടന പരിശോധിച്ചശേഷം കോൺക്രീറ്റ് പില്ലറുകൾ, ഫുട്ടിങ് ഫൗണ്ടേഷൻ നൽകിയോ നാലിഞ്ച് സ്ക്വയർ ജിഐ പൈപ്പുകൾ കോൺക്രീറ്റ് ചെയ്തുറപ്പിച്ചോ ഫൗണ്ടേഷൻ ജോലികൾ പൂർത്തിയാക്കാം. അഞ്ചടി ഉയരത്തിലാണ് വീടിന്റെ ഫ്ലോർ ലവൽ കണക്കാക്കേണ്ടത്. ഉയർത്തി നിർത്തിയ തൂണുകളിൽ രണ്ടിഞ്ച് സ്ക്വയർ ജിഐ പൈപ്പുകൾ രണ്ടടി അകലത്തിൽ നിരത്തി ഉറപ്പിക്കണം. അതിന്മേൽ പതിനാറ് എംഎം സിമന്റ് ഫൈബർ ബോർഡുകൾ ഒന്നര ഇഞ്ച് എസ്എസ് സ്ക്രൂ ചെയ്ത് ഉറപ്പിക്കുന്നു. 

ഭിത്തികൾക്കു പുറം /അകം രണ്ടു ലയറുകളിലായി എട്ട് എംഎം /പത്ത് എംഎം സിമന്റ് ഫൈബർ ബോർഡുകൾ പത്തടി ഉയരത്തിൽ സ്ഥാപിക്കാം. ആദ്യപുറം ലയർ ഉറപ്പിച്ചതിനുശേഷം കൺസീൽഡ് വയറിങ് /പ്ലംബിങ് പൂർത്തിയാക്കി രണ്ടാമത്തെ അകം ലയർ സിമന്റ് ഫൈബർ ബോർഡ് രണ്ടിഞ്ച് അകലം പാലിച്ച് ഉറപ്പിക്കണം. മേൽക്കൂര ജിഐ ട്രസ് വർക്ക് ചെയ്ത് കോട്ടഡ് ഷീറ്റോ മേച്ചിൽ ഓടോ പാകി പൂർത്തിയാക്കാം. ജനാലകളുടെ സ്ഥാനം നിർണയിച്ച് സിമന്റ് ബോർഡ് കട്ട് ചെയ്തു നീക്കി സ്റ്റീൽ ജനാലകളും ഉറപ്പിക്കാം. ഫ്ലോറിങ്ങിനായി ടൈൽഗ്ലൂ ഉപയോഗിച്ച് ടൈലുകൾ ഫൈബർ ബോർഡിൽ പതിക്കാം. പിന്നീടു പെയിന്റിങ് ജോലികളും പൂർത്തീകരിക്കാം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT