തലശേരിയിൽ പച്ചപ്പും ജലാശയവും നിറഞ്ഞ ഒരു പ്രദേശത്താണ് 'ദി വില്ലെ' എന്നു പേരുള്ള ഈ ഗൃഹം സ്ഥിതിചെയ്യുന്നത്. പുറത്തെ പ്രകൃതിയുടെ ഭാവങ്ങൾ തനിമയോടെ സ്വാംശീകരിക്കുംവിധമാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കന്റെംപ്രറി കൊളോണിയൽ ശൈലിയുടെ സങ്കലനമാണ് പുറംകാഴ്ചയിൽ കാണാനാവുക. പുറംഭിത്തിയിൽ ക്ലാഡിങ് നൽകി അലങ്കരിച്ചിരിക്കുന്നു.

വിശാലതയാണ് അകത്തളങ്ങളുടെ സവിശേഷത. ഇത് മികച്ച വെന്റിലേഷനും അകത്തളങ്ങളിൽ നൽകുന്നു. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഹോം തിയറ്റർ എന്നിവയാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. പ്രധാന ഡൈനിങ്ങിനും കിച്ചനും പുറമെ ലേഡീസ് ലിവിങ്, പാൻട്രി കിച്ചൻ, വർക്കേരിയ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഫോർമൽ, ഫാമിലി ലിവിങ്ങുകൾ ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. ഇത് ഒത്തുചേരലുകൾക്ക് കൂടുതൽ വിശാലത നൽകുന്നു. തടിയുടെയും ഗ്ലാസിന്റെയും പ്രൗഢിയാണ് അകത്തളങ്ങളിൽ നിറയുന്നത്. ഇറ്റാലിയൻ മാർബിളും ചിലയിടങ്ങളിൽ ഇറക്കുമതി ചെയ്ത റഗ്ഗുകളും കർട്ടനുകളും ലൈറ്റുകളും അകത്തളങ്ങൾക്ക് പ്രൗഢി പകരുന്നു.

പിരിയൻ ഗോവണിയാണ് അകത്തളത്തിൽ മറ്റൊരാകർഷണം. ഇതിനു മുകളിൽ സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നു. 

നാലു കിടപ്പുമുറികളാണ് വീട്ടിൽ. ഇതിൽ മൂന്നെണ്ണം മുകളിലാണ്. പുറത്തെ ലാൻഡ്സ്കേപ്പും വാട്ടർബോഡിയും ആസ്വദിക്കാൻ പാകത്തിനു ജാലകങ്ങൾ നൽകിയാണ് കിടപ്പുമുറികൾ ഒരുക്കിയത്. 

ധാരാളം ഒത്തുചേരലുകൾ നടക്കുന്ന വീടായതിനാൽ ഇതിനായി ഇടങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഗസീബോ, അപ്പർ ഡെക്ക് തുടങ്ങിയ ഇടങ്ങളിൽ അധിക പാർട്ടി സ്‌പേസുകൾ ക്രമീകരിച്ചിരിക്കുന്നു.

രാത്രിയിൽ പ്രൊഫൈൽ ലൈറ്റുകൾ കൺതുറക്കുന്നതോടെ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു.

Project Facts

Architect- Shabana Nufail

Nufail & Shabana Architects, Mahe

Mob- 90482 41331, 7558808885

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT