കുറഞ്ഞ ചെലവിൽ സാധാരണക്കാരന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന വീടുപണിയാനാകും എന്നു തെളിയിക്കുകയാണ് പ്രസൂൻ സുഗതൻ. സ്വയം നിർമിച്ച വീടിന്റെ വിശേഷങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നു... ഞാൻ കോട്ടയം ആർപ്പൂക്കര സ്വദേശിയാണ്. വാസ്തു കൺസൾട്ടന്റായി ജോലി ചെയ്യുന്നു. തൊഴിലിന്റെ ഭാഗമായി വാസ്തുദോഷം നോക്കാനായി

കുറഞ്ഞ ചെലവിൽ സാധാരണക്കാരന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന വീടുപണിയാനാകും എന്നു തെളിയിക്കുകയാണ് പ്രസൂൻ സുഗതൻ. സ്വയം നിർമിച്ച വീടിന്റെ വിശേഷങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നു... ഞാൻ കോട്ടയം ആർപ്പൂക്കര സ്വദേശിയാണ്. വാസ്തു കൺസൾട്ടന്റായി ജോലി ചെയ്യുന്നു. തൊഴിലിന്റെ ഭാഗമായി വാസ്തുദോഷം നോക്കാനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറഞ്ഞ ചെലവിൽ സാധാരണക്കാരന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന വീടുപണിയാനാകും എന്നു തെളിയിക്കുകയാണ് പ്രസൂൻ സുഗതൻ. സ്വയം നിർമിച്ച വീടിന്റെ വിശേഷങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നു... ഞാൻ കോട്ടയം ആർപ്പൂക്കര സ്വദേശിയാണ്. വാസ്തു കൺസൾട്ടന്റായി ജോലി ചെയ്യുന്നു. തൊഴിലിന്റെ ഭാഗമായി വാസ്തുദോഷം നോക്കാനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറഞ്ഞ ചെലവിൽ സാധാരണക്കാരന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന വീടുപണിയാനാകും എന്നു തെളിയിക്കുകയാണ് പ്രസൂൻ സുഗതൻ. സ്വയം നിർമിച്ച വീടിന്റെ വിശേഷങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നു...

 

ADVERTISEMENT

ഞാൻ കോട്ടയം ആർപ്പൂക്കര സ്വദേശിയാണ്. വാസ്തു കൺസൾട്ടന്റായി ജോലി ചെയ്യുന്നു. തൊഴിലിന്റെ ഭാഗമായി വാസ്തുദോഷം നോക്കാനായി പലരും വിളിച്ചുകൊണ്ടുപോകാറുണ്ട്. അപ്പോൾ കണ്ട ചില കാഴ്ചകളുടെ തിരിച്ചറിവിൽനിന്നാണ് ഈ വീട് രൂപപ്പെട്ടത്.

പലരും തങ്ങളുടെ സാമ്പത്തിക പരിമിതികൾക്കപ്പുറത്തു നിന്നാണ് വീടുപണിയുന്നത്. ചിലർ അതുവരെ സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവൻ വീട്ടിൽ നിക്ഷേപിക്കും. പിന്നെ ദൈനംദിന ചെലവുകൾക്ക് പോലും പണമുണ്ടാകില്ല. മറ്റുചിലർ വലിയ തുക ലോൺ എടുക്കും. അത് തിരിച്ചടയ്ക്കുന്നതുവരെ അവർക്കും അനങ്ങാനാകില്ല. വലിയ വീട്ടിൽ താമസിക്കാൻ തുടങ്ങിയാലും മനഃസമാധാനം ഉണ്ടാകില്ല...ഇത് അവരുടെ ആരോഗ്യത്തെയും ബാധിക്കുന്നു. ഇതാണ് വാസ്തുദോഷമായി പലരും തെറ്റിദ്ധരിക്കപ്പെടുന്നത്. 

കുറഞ്ഞ ചെലവിൽ പ്രകൃതിസൗഹൃദമായ വീടുകൾ ഇനിയും സാധ്യമാണ് എന്നു തെളിയിക്കാനാണ് ഞാൻ ഈ ഉദ്യമത്തിനിറങ്ങിയത്. കോട്ടയം ഏഴാം മൈലിനടുത്ത് പാമ്പൂരാൻപാറയിൽ 5 സെന്റിൽ നിർമിച്ച വീടിന് ചെലവായത് 4.65 ലക്ഷം രൂപ മാത്രമാണ്. വീടു പണിയാൻ വേണ്ടിവന്നതാകട്ടെ 25 ദിവസവും! 

 

ADVERTISEMENT

തലതിരിഞ്ഞ വീട്...

പതിവിൽ നിന്നും വിപരീതമായി ആദ്യം മേൽക്കൂരയാണ് നിർമിച്ചത്. പിന്നെ ചുവരും ഒടുവിൽ തറയും ഒരുക്കി. താഴത്തെ നിലയിലുള്ള 640 ചതുരശ്രയടിയിൽ ലിവിങ്, ഡൈനിങ്, രണ്ടു കിടപ്പുമുറികൾ, ബാത്റൂം, കിച്ചൻ എന്നിവ ഒരുക്കി. മുകളിലെ 460 ചതുരശ്രയടിയിൽ ഹാളും ബാൽക്കണിയും...സുഹൃത്തുക്കൾ വരുമ്പോൾ ഇതൊരു പാർട്ടി സ്‌പേസായി മാറും.

വാസ്തവീയം എന്ന ഈ വീടിനെ 'ശ്വസിക്കുന്ന വീട്' എന്നുവിളിക്കാനാണ് എനിക്കിഷ്ടം. ചെറിയ വീടാണെങ്കിലും വാസ്തുപ്രമാണങ്ങൾ എല്ലാം പാലിച്ചാണ് നിർമാണം. അളവുകളിലും സ്ഥാനത്തിലുമെല്ലാം ഈ കണിശത പാലിക്കപ്പെട്ടിട്ടുണ്ട്. വീടിനൊപ്പം ഓഫിസ് ആയി പ്രവർത്തിപ്പിക്കാനും പദ്ധതിയുണ്ട്.

 

ADVERTISEMENT

നിർമാണഘട്ടങ്ങൾ

1. വീടിന്റെ ഇരുവശങ്ങളിലും അഞ്ച് കുഴി വീതമെടുത്ത് അതിൽ ജിഐ പൈപ്പ് ഇറക്കി ചുറ്റും കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചു. തറനിരപ്പിൽ നിന്ന് അഞ്ച് അടി ഉയരത്തിലാണ് പൈപ്പ് ഉറപ്പിച്ചത്.

2. ഇതിനുമുകളിലായി ജിഐ സ്ക്വയർ പൈപ്പ് പിടിപ്പിച്ചു.

3. ഇതിനുമുകളിൽ ത്രികോണാകൃതിയിലുള്ള ജിഐ ഫ്രെയിം പിടിപ്പിച്ചു.

4. ഈ ഫ്രെയിമിൽ ജിഐ ട്രഫോൾഡ് ഷീറ്റ്  ഉറപ്പിച്ചു.

5. ഫൈബർ സിമന്റ് ബോർഡുകൾ കൊണ്ട് അകത്തളങ്ങൾ വേർതിരിച്ചു.

 

സാധാരണ പോലെ കട്ട കെട്ടിയാണ് മുന്നിലെയും പിന്നിലെയും ചുമര് നിർമിച്ചത്. അതുകൊണ്ട് സുരക്ഷാപ്രശ്നവുമില്ല. സീലിങ്ങിലെ മെറ്റൽ ഷീറ്റിന് താഴെ ജിപ്സം ഫോൾസ് സീലിങ് നൽകിയതുകൊണ്ട് ചൂടിന്റെ പ്രശ്നവുമില്ല. മുറികൾ വേർതിരിച്ചത് ഫൈബർ സിമന്റ് ബോർഡ് ഉപയോഗിച്ചാണ്. മുകൾനിലയുടെ നിലമൊരുക്കിയതും വിബോർഡ് പാനലുകൾ കൊണ്ടുതന്നെ.

 

പ്രകൃതിക്ഷോഭങ്ങളെ ചെറുക്കാൻ പ്രാപ്തിയുള്ള വീടാണിത്. ഇനി അഥവാ തകർന്നുവീണാലും ഉള്ളിലുള്ളവർക്ക് ഒരു പോറൽ പോലും സംഭവിക്കില്ല. ആവശ്യാനുസരണം അഴിച്ചുമാറ്റി മറ്റൊരിടത്തു പുനർനിർമിക്കാനും സാധിക്കും. ഫൈബർ സിമന്റ് പാനലുകൾ യഥേഷ്ടം അഴിച്ചുമാറ്റി അകത്തളങ്ങൾ പുനർക്രമീകരിക്കാനും സാധിക്കും.

 

ചെലവ് കുറച്ച ഘടകങ്ങൾ

  • ത്രികോണാകൃതിയിൽ നിർമിച്ചതുകൊണ്ട് മുകൾനിലയിൽ ട്രസ് ചെയ്യാതെ തന്നെ ഇടം ലഭ്യമാക്കാനായി.
  • ബദൽ നിർമാണസാമഗ്രികളുടെ ഉപയോഗം. കോൺക്രീറ്റ് ഉപയോഗം നിയന്ത്രിച്ചു.
  • ജനൽ, വാതിൽ പഴയ തടിയുരുപ്പടികൾ പുനരുപയോഗിച്ചു.
  • ചുമരിനു പുറത്തു കൂടി വയറിങ്, പ്ലമിങ് എന്നിവ ചെയ്തു.
  • കുറച്ചു പണിക്കാരെ കൊണ്ട് കുറഞ്ഞ കാലയളവിൽ പണി പൂർത്തീകരിച്ചു

 

നിർമാണസാമഗ്രികൾ

മേൽക്കൂര- ജിഐ ട്രസ് ഫോൾഡ് ഷീറ്റ്, ജിപ്സം 

മുകൾനില, അകത്തെ ചുവരുകൾ - ഫൈബർ സിമന്റ് ബോർഡ്  

പുറംഭിത്തി- ഇഷ്ടിക

സ്ട്രക്ചർ- ജിഐ പൈപ്പ്, കോൺക്രീറ്റ് 

 

Project Facts

Location- Pambooranpara, Kottayam

Area- 1100 SFT

Plot- 5 cent

Owner& Designer- Prasoon Sugathan

Mob- 9946419596

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT