പ്രവാസിയായ ഗൃഹനാഥനും കുടുംബവും പതിവായി ഗുരുവായൂർ ദർശനം നടത്താറുണ്ട്. അതിന്റെ സൗകര്യത്തിനാണ് 20 വർഷം പഴക്കമുള്ള പരമ്പരാഗത ശൈലിയിലുള്ള വീട് വാങ്ങിയത്. കാലപ്പഴക്കത്താൽ മേൽക്കൂരയ്ക്ക് ചോർച്ചയുണ്ടായിരുന്നു. പ്ലാസ്റ്ററിങ് ഇളകിയിരുന്നു, കബോർഡുകൾ അടക്കം ദ്രവിച്ചു തുടങ്ങിയിരുന്നു. അങ്ങനെയാണ് വീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസിയായ ഗൃഹനാഥനും കുടുംബവും പതിവായി ഗുരുവായൂർ ദർശനം നടത്താറുണ്ട്. അതിന്റെ സൗകര്യത്തിനാണ് 20 വർഷം പഴക്കമുള്ള പരമ്പരാഗത ശൈലിയിലുള്ള വീട് വാങ്ങിയത്.

കാലപ്പഴക്കത്താൽ മേൽക്കൂരയ്ക്ക് ചോർച്ചയുണ്ടായിരുന്നു. പ്ലാസ്റ്ററിങ് ഇളകിയിരുന്നു, കബോർഡുകൾ അടക്കം ദ്രവിച്ചു തുടങ്ങിയിരുന്നു. അങ്ങനെയാണ് വീട് കാലോചിതമായി  മിനുക്കിയെടുക്കാൻ ഉടമസ്ഥൻ തീരുമാനിച്ചത്. സ്ഥിരതാമസം ഇല്ലാത്തതിനാൽ ചെലവ് ചുരുക്കിയുള്ള മാറ്റം മതി എന്ന് നിശ്‌ചയിച്ചിരുന്നു. ആറു ലക്ഷം രൂപയ്ക്ക് വീടിനെ കാലോചിതമായി പരിഷ്കരിക്കാനായി.

ADVERTISEMENT

മാറ്റങ്ങൾ 

പഴയ പെയിന്റ് ഉരച്ചു കളഞ്ഞു, പ്ലാസ്റ്ററിങ് ചെയ്തു, പുട്ടി ഇട്ടു പെയിന്റ് ചെയ്തു.

പഴയ വാഡ്രോബുകളും കബോർഡുകളും മാറ്റിയെടുത്തു.

ADVERTISEMENT

പഴയ ഫ്ളോറിങ് പോളിഷ് ചെയ്തെടുത്തു.

ലൈറ്റുകൾ, കർട്ടനുകൾ, ഫർണിച്ചറുകൾ എന്നിവ പുതിയത് സജ്ജീകരിച്ചു.

ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1200 ചതുരശ്രയടിയുള്ള വീട്ടിൽ ഉള്ളത്. കൃഷ്ണഭക്തരായതിനാൽ ഇളം നീല നിറമാണ് വീടിന്റെ തീം ആയി തിരഞ്ഞെടുത്തത്. ഫർണിഷിങ് സമയത്ത് സാമ്പിൾ കാണിക്കാനായി കൊണ്ടുവന്ന ടെറാക്കോട്ട ടൈലാണ് വീടിന്റെ നെയിം ബോർഡ് ആയി മാറിയത്. ടൈലിനു മുകളിൽ അക്രിലിക് ഷീറ്റ് ഒട്ടിച്ചാണ് മാറ്റിയെടുത്തത്. 

ADVERTISEMENT

ഇന്റീരിയറിൽ ചെറിയ ചെപ്പടി വിദ്യകളും ചെയ്തിട്ടുണ്ട്. വീടിന്റെ പറമ്പിൽ നിന്നും ലഭിച്ച വളകൾ സ്റ്റീൽ റിങ്ങിനൊപ്പം ചേർത്ത് ലൈറ്റിങ് നൽകി. ഇപ്പോൾ സ്വീകരണമുറിയിലെ അലങ്കാരമാണ് ഈ ക്യൂരിയോ. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് പുതിയ അകത്തളങ്ങൾ. സൈറ്റിൽ വച്ചു തന്നെ നിർമിച്ചെടുത്തവയാണ് ഫർണിച്ചറുകൾ. ഊണുമേശയുടെ ഡിസൈൻ ശ്രദ്ധേയമാണ്. സോളിഡ് വുഡിന് മുകളിൽ ടൈൽസ് വിരിച്ചാണ് ഊണുമേശ ഒരുക്കിയത്. 

പഴയ സ്ട്രക്ചറിൽ അധികം പൊളിച്ചുപണികൾ ഇല്ലാതെ തന്നെ വീടിന്റെ ഭാവത്തിൽ വലിയ പരിവർത്തനം സാധ്യമായി.

Project Facts

Location- Guruvayur

Plot- 10 cent

Area- 1200 SFT

Owner- Gireesh

Designer- Devan

DOBA  spatial design Bangalore 

Mob- 9497411255