എന്റെ പേര് നസീൽ. മലപ്പുറം ജില്ലയിലെ വെണ്ണിയൂർ സ്വദേശിയാണ്. പഴയ തറവാട്ടിൽ അസൗകര്യങ്ങൾ പെരുകിയപ്പോൾ പൊളിച്ചു കളഞ്ഞാണ് പുതിയ വീട് പണിതത്. പുറകാഴ്ചയിൽ ഒരുനില എന്ന് തോന്നിക്കുമെങ്കിലും രണ്ടുനിലവീടാണ്. മുറ്റത്തുള്ള സപ്പോട്ടയും മാവും സംരക്ഷിച്ചു കൊണ്ടാണ് വീടുപണിതത്. പഴയ തറവാട് പൊളിച്ചപ്പോൾ കിട്ടിയ തടിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറഞ്ഞ ചെലവിൽ സൗകര്യങ്ങളുള്ള ഇരുനില വീട് നിർമിച്ചതിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു. 

എന്റെ പേര് നസീൽ. മലപ്പുറം ജില്ലയിലെ വെണ്ണിയൂർ സ്വദേശിയാണ്. പഴയ തറവാട്ടിൽ അസൗകര്യങ്ങൾ പെരുകിയപ്പോൾ പൊളിച്ചു കളഞ്ഞാണ് പുതിയ വീട് പണിതത്. പുറകാഴ്ചയിൽ ഒരുനില എന്ന് തോന്നിക്കുമെങ്കിലും രണ്ടുനിലവീടാണ്. മുറ്റത്തുള്ള സപ്പോട്ടയും മാവും സംരക്ഷിച്ചു കൊണ്ടാണ് വീടുപണിതത്. പഴയ തറവാട് പൊളിച്ചപ്പോൾ കിട്ടിയ തടിയും ഫർണിച്ചറുകളും പുനരുപയോഗിച്ചു. സ്ലാബിന്റെ ഉയരം കുറച്ചു പണിതതാണ് കാഴ്ചയിൽ ഒരുനില എന്ന് തോന്നിക്കാൻ കാരണം.

ADVERTISEMENT

1650 ചതുരശ്രയടിയുള്ള വീട്ടിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. മുൻവശത്തുള്ള ഓപ്പൺ ബാൽക്കണിയിൽ ചെറിയ പൂന്തോട്ടവും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. വീട്ടുകാർ ഓരോരുത്തരുടെയും ഇഷ്ടം പരിഗണിച്ചാണ് അകത്തളങ്ങൾ ഒരുക്കിയത്. അതുകൊണ്ടുതന്നെ അകത്തളങ്ങളിൽ മഴവിൽ നിറങ്ങൾ സമ്മേളിക്കുന്നുണ്ട്. ഗോവണിയും ഊണുമുറിയും അടങ്ങുന്ന ഹാൾ ഡബിൾ ഹൈറ്റിലാണ്. ഇത് അകത്തളങ്ങൾക്ക് കൂടുതൽ വിശാലത നൽകുന്നതിനോടൊപ്പം വെന്റിലേഷനും സുഗമമാക്കുന്നു.

സ്വീകരണമുറിയുടെ ഭിത്തിയിൽ പർപ്പിൾ ടെക്സ്ചർ പെയിന്റ് നൽകി ഹൈലൈറ്റ് ചെയ്തു. ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഭാര്യ അത്യാവശ്യം ബോട്ടിൽ പെയിന്റ് ചെയ്യാറുണ്ട്. ഇതാണ് ഊണുമേശയുടെ സമീപമുള്ള ക്യൂരിയോ ഷെൽഫ് അലങ്കരിക്കുന്നത്.

സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണി. ഇത് കയറിച്ചെല്ലുന്നത് ഹാളിലേക്കാണ്. ഗോവണിയുടെ താഴെ വാഷ് ഏരിയ ക്രമീകരിച്ചു.

അത്യാവശ്യ സൗകര്യങ്ങൾ മാത്രമേ അടുക്കളയിൽ ഒരുക്കിയിട്ടുള്ളൂ. കിടപ്പുമുറികളുടെ ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 19 ലക്ഷത്തിനു നിർമാണം പൂർത്തിയാക്കാനായി.  കോസ്റ്റ് എഫക്ടീവ് ആയി വീടൊരുക്കാൻ സാധിച്ചതിൽ ഞങ്ങൾ ഹാപ്പിയാണ്.

ചെലവ് കുറച്ച ഘടകങ്ങൾ

പഴയ തറവാട് പൊളിച്ചപ്പോൾ കിട്ടിയ തടിയും ഫർണിച്ചറുകളും പുനരുപയോഗിച്ചു.

ADVERTISEMENT

പ്രധാന ഇടങ്ങളിൽ മാത്രം പുട്ടി ഫിനിഷ് നൽകി.

ഫോൾസ് സീലിങ് നൽകിയിട്ടില്ല. ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകി.

ഇലക്ടിക്കൽ പോയിന്റുകൾ പരിമിതപ്പെടുത്തി.

Project Facts

Location- Venniyoor, Malappuram

Area- 1650 SFT

Plot- 30 cent

Owner- Nasil P K 

Designer- Noufal A V

Bhavanam Architectural Studio, Malappuram

Mob- 9447191266

Completion year- 2016

Budget- 19 Lakhs

ചിത്രങ്ങൾ- അജീബ് കോമാച്ചി