വയനാട് ജില്ലയിലെ പനമരത്താണ് അൻവറിന്റെയും കുടുംബത്തിന്റെയും വീട്. 10 സെന്റിൽ 1600 ചതുരശ്രയടിയിലാണ് മൂന്ന് കിടപ്പുമുറികളുള്ള ഇരുനില വീട് ഒരുക്കിയിരിക്കുന്നത്. മുടക്കുന്ന തുകയ്ക്ക് മൂല്യമുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. മുകൾനില വാർത്തിട്ടില്ല. പകരം ചരിച്ചു കഴുക്കോൽ നൽകി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട് ജില്ലയിലെ പനമരത്താണ് അൻവറിന്റെയും കുടുംബത്തിന്റെയും വീട്. 10 സെന്റിൽ 1600 ചതുരശ്രയടിയിലാണ് മൂന്ന് കിടപ്പുമുറികളുള്ള ഇരുനില വീട് ഒരുക്കിയിരിക്കുന്നത്. മുടക്കുന്ന തുകയ്ക്ക് മൂല്യമുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. മുകൾനില വാർത്തിട്ടില്ല. പകരം ചരിച്ചു കഴുക്കോൽ നൽകി ഓടുവിരിക്കുകയായിരുന്നു. മൂന്നുതട്ടുകളായി കിടക്കുന്ന മേൽക്കൂര പുറംകാഴ്ചയ്ക്ക് ഭംഗി പകരുന്നു. 

മേൽക്കൂരയ്ക്ക് ഉയരം കൂട്ടിപ്പണിതതിനാൽ അകത്തളങ്ങൾക്ക് കൂടുതൽ വിശാലത കൈവന്നിട്ടുണ്ട്. ബ്ലാക് ഗ്രാനൈറ്റാണ് നിലത്തുവിരിച്ചത്.  

ADVERTISEMENT

മിനിമൽ ശൈലിയിലാണ് അകത്തളങ്ങൾ. എങ്കിലും സൗകര്യങ്ങൾ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. ജിഐ പൈപ്പ് കൊണ്ട് ലൂവർ ഡിസൈനിലാണ് കൈവരികൾ. ഗോവണിയുടെ താഴെ കോമൺ ബാത്റൂം നൽകി സ്ഥലം ഉപയുക്തമാക്കി.

സ്റ്റോറേജിന്‌ പ്രാധാന്യം നൽകി കിടപ്പുമുറികളിൽ ഫുൾ ലെങ്ത് വാഡ്രോബുകൾ നൽകിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂമും ഒരുക്കി. മുകൾനിലയിൽ ബെഡ്റൂമിനൊപ്പം ലൈബ്രറിയും ക്രമീകരിച്ചു.

എം.ഡി.എഫ് , പി.യു പെയിന്റ് ഫിനിഷിലാണ് വാഡ്രോബുകളും കിച്ചൻ കാബിനറ്റുകളും നിർമിച്ചത്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം മുപ്പതു ലക്ഷം രൂപയ്ക്ക് നിർമാണം പൂർത്തിയായി. 

ADVERTISEMENT

ചെലവ് കുറച്ച ഘടകങ്ങൾ

  • ചതുരശ്രയടി കുറച്ചു പരമാവധി സ്ഥല ഉപയുക്തത നൽകി.
  • അകത്തും പുറത്തും ഇളംനിറങ്ങൾ നൽകി.
  • താഴത്തെ നിലയിൽ ഫോൾസ് സീലിങ് ഒഴിവാക്കി.
  • അകത്തളങ്ങൾ മിനിമൽ ശൈലിയിൽ ഒരുക്കി.
  • തടിയുടെ ഉപയോഗം നിയന്ത്രിച്ചു.

Project Facts

Location- Panamaram, Calicut

ADVERTISEMENT

Plot- 10 cents

Area- 1600 SFT

Owner- Anwar kadannoly

Architect- Iyas Muhammed

Mob- 8089256676

Completion year- 2018

Budget- 30 Lakhs