മലപ്പുറം ജില്ലയിലെ എ ആർ നഗറിലാണ് റിയാസ് അരീക്കന്റെ വീട് തലയുയർത്തി നിൽക്കുന്നത്. ഫ്യൂഷൻ ശൈലിയിലാണ് വീട്. പല തട്ടുകളായി ഒരുക്കിയ സ്ലോപ്, കർവ്ഡ് റൂഫുകളാണ് വീടിന്റെ പുറംകാഴ്ചയ്ക്ക് ഭംഗിയേകുന്നത്. വെള്ള, നീല എന്നിവയ്‌ക്കൊപ്പം ഓറഞ്ച് ഷേഡുകളും പുറംകാഴ്ചയ്ക്ക് ഭംഗിയേകുന്നു. മുറ്റം കടപ്പ സ്റ്റോൺ വിരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ജില്ലയിലെ എ ആർ നഗറിലാണ് റിയാസ് അരീക്കന്റെ വീട് തലയുയർത്തി നിൽക്കുന്നത്. ഫ്യൂഷൻ ശൈലിയിലാണ് വീട്. പല തട്ടുകളായി ഒരുക്കിയ സ്ലോപ്, കർവ്ഡ് റൂഫുകളാണ് വീടിന്റെ പുറംകാഴ്ചയ്ക്ക് ഭംഗിയേകുന്നത്. വെള്ള, നീല എന്നിവയ്‌ക്കൊപ്പം ഓറഞ്ച് ഷേഡുകളും പുറംകാഴ്ചയ്ക്ക് ഭംഗിയേകുന്നു. മുറ്റം കടപ്പ സ്റ്റോൺ വിരിച്ചു ഭംഗിയാക്കി. നാടൻ ചെടികൾക്കൊപ്പം ഒരു ഈന്തപ്പനയും ഗമയോടെ തലയുയർത്തി നിൽപ്പുണ്ട്. 

സ്വീകരണമുറി, ഊണുമുറി, നാലു കിടപ്പുമുറികൾ എന്നിവയാണ് 2400 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. സ്വാഭാവിക പ്രകാശവും കാറ്റും വീട്ടിലേക്ക് വിരുന്നെത്താൻ പാകത്തിനാണ് രൂപകൽപന. മേൽക്കൂരയിൽ ഇതിനായി സ്‌കൈലൈറ്റുകളും പർഗോളയും നൽകിയിട്ടുണ്ട്. വലിയ ജനാലകളാണ് വശത്തെ ഭിത്തികളിൽ നൽകിയത്.

ADVERTISEMENT

ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ചു നിർമിച്ചവയാണ്. ഇരൂൾ മരമാണ് ഇതിനായി കൂടുതലും ഉപയോഗിച്ചത്. താഴത്തെ നിലയിൽ മാർബിളും മുകൾനിലയിൽ വിട്രിഫൈഡ് ടൈലുമാണ് വിരിച്ചത്. ഗോവണിയുടെ സീലിങ്ങിലെ സ്‌കൈലൈറ്റിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം ഹാളിനെ പ്രകാശമാനമാക്കുന്നു. കൃത്രിമ പ്രകാശ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജിപ്സം ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റുകളും അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു.

സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിയാണ് നാലുകിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, ഫുൾ ലെങ്ത് വാഡ്രോബ്, ഡ്രസിങ് ഏരിയ എന്നിവ ഇവിടെ ഒരുക്കിയിരിക്കുന്നു.

മൾട്ടിവുഡ് കൊണ്ടാണ് അടുക്കളയിലെ കബോർഡുകൾ ഒരുക്കിയത്. ഇതിൽ ലാമിനേറ്റ് ഫിനിഷ് നൽകി. സ്പ്ലാഷ്ബാക്കിൽ വുഡൻ ഫിനിഷുള്ള ടൈലുകൾ വിരിച്ചത് ഭംഗിയേകുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനൊപ്പം ഒത്തുകൂടി സംസാരിച്ചിരിക്കാൻ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 46 ലക്ഷം രൂപയാണ് ചെലവായത്. നിലവിലെ ആഡംബരവീടുകളുടെ ചതുരശ്രയടി നിരക്കനുസരിച്ച് നോക്കിയാൽ കുറഞ്ഞത് 60 ലക്ഷമെങ്കിലുമാകും ഇത്തരമൊരു വീട് നിർമിക്കാൻ എന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. 

ADVERTISEMENT

ചിത്രങ്ങൾ- അഖിൽ കോമാച്ചി

Project Facts

Location- AR Nagar, Malappuram

Area- 2400 SFT

ADVERTISEMENT

Plot- 10 cent

Owner- Riyas Areekkan

Designer- Noufal A V

Mcnally Designs

Mob- 9072 123542  |  944 719 1266

Interior- Arafa, Vengara

Completion year- 2016

Budget- 46 Lakhs