ആധുനിക സൗകര്യങ്ങൾ വേണം, എന്നാൽ പ്രകൃതിയെ മറക്കാനും പാടില്ല..ഇതായിരുന്നു വീടുപണിയുമ്പോൾ ഡോക്ടർ ഫൈസലിന്റെ ആഗ്രഹം. പച്ചപ്പും കുളവുമൊക്കെയുള്ള വിശാലമായ ഒരേക്കർ പ്ലോട്ടിന്റെ തനിമകൾ നിലനിർത്തിക്കൊണ്ടാണ് മലപ്പുറം തിരൂരിൽ ഈ വീട് തലയുയർത്തി നിൽക്കുന്നത്. ലാൻഡ്സ്കേപ്പിലെ ഏറ്റവും വലിയ ആകർഷണവും കുളമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആധുനിക സൗകര്യങ്ങൾ വേണം, എന്നാൽ പ്രകൃതിയെ മറക്കാനും പാടില്ല..ഇതായിരുന്നു വീടുപണിയുമ്പോൾ ഡോക്ടർ ഫൈസലിന്റെ ആഗ്രഹം. പച്ചപ്പും കുളവുമൊക്കെയുള്ള വിശാലമായ ഒരേക്കർ പ്ലോട്ടിന്റെ തനിമകൾ നിലനിർത്തിക്കൊണ്ടാണ് മലപ്പുറം തിരൂരിൽ ഈ വീട് തലയുയർത്തി നിൽക്കുന്നത്. ലാൻഡ്സ്കേപ്പിലെ ഏറ്റവും വലിയ ആകർഷണവും കുളമാണ്. വേനൽക്കാലത്തെ പ്രധാന ജലസ്രോതസും മഴക്കാലത്തെ മഴവെള്ള സംഭരണിയുമാണ് ഈ കുളം. മഴവെള്ളം കിനിഞ്ഞിറങ്ങാൻ പാകത്തിൽ കടപ്പ കല്ലും പുല്ലും ഇടകലർത്തി മുറ്റം ഒരുക്കി.

പുറംകാഴ്ച ആസ്വദിക്കാൻ പാകത്തിൽ മുറ്റം നൽകിയാണ് വീടൊരുക്കിയത്. പല തട്ടുകളായി നൽകിയ മേൽക്കൂര വീടിന്റെ പ്രൗഢി എടുത്തുകാട്ടുന്നു. വുഡ്, ടെറാകോട്ട ക്ളാഡിങ്ങാണ് പുറംഭിത്തികളിൽ മാറ്റേകുന്നത്. മുൻവശത്തായി ഒരു ഗസീബോയും ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കിങ് കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് 7690 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. ആരിലും അസൂയ ജനിപ്പിക്കുംവിധം ഓരോ കോണിലും പ്രൗഢി നിറയുന്ന അകത്തളങ്ങൾ. നിലത്ത് ഇറ്റാലിയൻ മാർബിളിന്റെ ഗരിമ. വെനീർ ഫിനിഷുള്ള സീലിങ്ങും വാം ടോൺ ലൈറ്റുകളും അകത്തളത്തിൽ സ്വർണവർണ്ണം നിറയ്ക്കുന്നു. തുറസായ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. വെള്ള നിറം നൽകിയത് കൂടുതൽ വിശാലത തോന്നിക്കുന്നുണ്ട്.

പ്രധാന ഇടത്തിൽനിന്നും പാർടീഷൻ നൽകിയാണ് പത്തുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഊണുമുറി ക്രമീകരിച്ചത്.

നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കിയിരിക്കുന്നു. വോൾപേപ്പറുകളാണ് മുറികളിലെ ഹൈലൈറ്റ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങളും ഇവിടെ നൽകിയിട്ടുണ്ട്.

ADVERTISEMENT

ഗ്രേ, വൈറ്റ് കളർ തീമിലാണ് ഐലന്റ് കിച്ചൻ. സമീപം  ബ്രേക്ക് ഫാസ്റ്റ് കൗണ്ടറുമുണ്ട്. നാനോവൈറ്റ് കൗണ്ടറിൽ വിരിച്ചു. സമീപം വർക്കിങ് കിച്ചനും ഒരുക്കി. മൾട്ടിവുഡ് കൊണ്ടാണ് കബോർഡുകൾ. ഹോം തിയറ്റർ, നീന്തൽക്കുളം എന്നിവയും ഒരുക്കിയിട്ടുണ്ട്. 

ചുരുക്കത്തിൽ ആഡംബര വീടിന്റെ സമവാക്യങ്ങളെ പരിസ്ഥിതി സൗഹൃദ മാതൃകയുമായി സമന്വയിപ്പിക്കുകയാണ് ഈ മനോഹരനിർമിതി. എത്ര വിശാലമനസ്കനും മനസ്സിൽ അൽപം അസൂയ തോന്നിയില്ലെങ്കിലേ അതിശയമുള്ളൂ...

ചിത്രങ്ങൾ- അജീബ് കോമാച്ചി 

Project facts

ADVERTISEMENT

Location- Tirur, Malappuram

Area- 7690 SFT

Plot- 1 acre

Owner- Dr. Faizal

Designers- A.M Shabeer, R. Saleel Kumar

Shabeer Saleel Associates, Calicut

Phone : 0495 - 2743329

email:mail@shabeersaleelassociates.in

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT