കോട്ടയം പട്ടണത്തിൽ നിന്ന് രണ്ടു കിലോമീറ്റർ മാറി കാരാപ്പുഴ എന്ന സ്ഥലത്ത് മീനച്ചിലാറിന്റെ കൈവഴിയായ പുത്തൻതോടിനോട് ചേർന്നാണ് ഞങ്ങളുടെ സ്വപ്നവീട് ഒരുക്കിയിരിക്കുന്നത്. 

ആറേകാൽ സെന്റിലാണ് വീട് സ്ഥിതിചെയ്യുന്നത്. വെള്ളം കയറുന്ന സ്ഥലമായതിനാൽ തറ നിരപ്പിൽനിന്നു ഏകദേശം നാലടിയോളം മണ്ണിട്ടുപൊക്കി ഭൂമി ലെവൽ ചെയ്തു. മണ്ണിനു ഉറപ്പുകുറഞ്ഞ സ്ഥലമായതിനാൽ പൈൽ ഫൗണ്ടേഷൻ വേണ്ടിവന്നു. 

സമകാലിക ശൈലിയാണ് വീടിനു നൽകിയിരിക്കുന്നത് സിറ്റൗട്ട്,  ലിവിങ്‌റൂം, ഡൈനിങ്റൂം, നാല് ബെഡ്‌റൂം, രണ്ട് അറ്റാച്ഡ് ബാത്റൂം, ഒരു കോമൺ ബാത്റൂം, പൂജാമുറി, സെമി മോഡുലാർ കിച്ചൻ, വർക്ക് ഏരിയ എന്നിവ 1520 സ്ക്വയർഫീറ്റിൽ പൂർത്തിയാക്കി. ചെലവ് കുറയ്ക്കാനായി വർക്ക് മുഴുവനും ബിൽഡേഴ്സിനെ ഏൽപ്പിക്കാതെ മെറ്റീരിയൽ ഇറക്കിക്കൊടുത്തുള്ള ലേബർ കോൺട്രാക്ട് മതിയെന്ന് തീരുമാനിച്ചു.

നല്ല മെറ്റീരിയൽ കിട്ടാൻ കുറച്ചു കഷ്ടപ്പെടേണ്ടിവന്നെങ്കിലും ക്വാളിറ്റിയുള്ള മെറ്റീരിയൽ തന്നെ ഉപയോഗിച്ചു. വീടിന്റെ ഭംഗിക്കുവേണ്ടി സ്ലോപ്പും ഫ്ലാറ്റും സമന്വയിച്ചുള്ള മേൽക്കൂര മതിയെന്ന് തീരുമാനിച്ചു. ലൈറ്റ് ബ്ലൂ കളർ എക്സ്റ്റീരിയറിനും ലൈറ്റ് യെല്ലോ ഇന്റീരിയറിനും ഉപയോഗിച്ചു. 

അകത്തളങ്ങളിൽ ഐവറി കളർ വിട്രിഫൈഡ് ടൈലുകൾ വിരിച്ചു. കിച്ചൻ കബോർഡുകൾ അലൂമിനിയം ഫാബ്രിക്കേഷനിൽ ചെയ്തു മുറികളിലെ വാഡ്രോബുകളും അലുമിനിയത്തിൽ തന്നെയാണ് ചെയ്തിരിക്കുന്നത്. 

ഫോൾസ് സീലിങ് ചെയ്യാതെ നേരിട്ട് സീലിങ് ലൈറ്റുകൾ പിടിപ്പിച്ചു. ഡൈനിങ് റൂമിൽ ആവശ്യത്തിന് വെളിച്ചത്തിനുവേണ്ടി പർഗോളയും നൽകി. ഗോവണിക്കും ബാൽക്കണിക്കും ഗ്ലാസിൽ എച്ചിങ് വർക്ക്‌ ചെയ്ത് സ്റ്റീൽ ഹാൻഡ്‌റെയിൽ ആണ് പിടിപ്പിച്ചിരിക്കുന്നത്.

പ്രളയം മൂലം ഒരുമാസം വീടുപണിക്ക് തടസ്സം വന്നതൊഴിച്ചാൽ മറ്റു തടസ്സങ്ങളൊന്നും കൂടാതെ ഒരു വർഷം കൊണ്ട് ഞങ്ങളുടെ ഞങ്ങളുടെ സ്വപ്‌നവീട്‌ പൂർത്തിയായി.

Project facts

Location     -  Kottayam, Karappuzha 

Area            - 1520 SFT

Plot             - 6.25 cent

Owner         - Ranganathan, Induraj, Reshma

Architect     -  Kurian mathew