ആകെയുള്ള ഏഴ് സെന്റിൽ അത്യാവശ്യം വലുപ്പവും സൗകര്യങ്ങളും മുറ്റവുമുള്ള വീട് വേണം എന്നതായിരുന്നു ഉടമസ്ഥയുടെ ഡിമാൻഡ്. റോഡ് നിരപ്പിൽ നിന്നും ഉയർന്നു ഒരു കോർണറിൽ സ്ഥിതി ചെയ്യുന്ന പ്ലോട്ടായിരുന്നു. മുറ്റവും നിയമപ്രകാരമുള്ള സെറ്റ് ബാക്കും നീക്കിവച്ചതിനുശേഷമാണ് വീടിനിടം കണ്ടത്. സമകാലിക ശൈലിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകെയുള്ള ഏഴ് സെന്റിൽ അത്യാവശ്യം വലുപ്പവും സൗകര്യങ്ങളും മുറ്റവുമുള്ള വീട് വേണം എന്നതായിരുന്നു ഉടമസ്ഥയുടെ ഡിമാൻഡ്.

റോഡ് നിരപ്പിൽ നിന്നും ഉയർന്നു ഒരു കോർണറിൽ സ്ഥിതി ചെയ്യുന്ന പ്ലോട്ടായിരുന്നു. മുറ്റവും നിയമപ്രകാരമുള്ള സെറ്റ് ബാക്കും നീക്കിവച്ചതിനുശേഷമാണ് വീടിനിടം കണ്ടത്. സമകാലിക ശൈലിയാണ് പുറംകാഴ്ചയ്ക്ക് തിരഞ്ഞെടുത്തത്. ഫ്ലാറ്റ് റൂഫിന് മുകളിൽ ട്രസ് വർക്ക് ചെയ്താണ് ഓടുവിരിച്ചത്. ഇരട്ടി ഉയരത്തിൽ നൽകിയ ബീമുകളും മൂന്ന് തട്ടുകളായി ചരിച്ചു നൽകിയ മേൽക്കൂരയും പുറംകാഴ്ചയിൽ വീടിനു ഇരട്ടി വലുപ്പം തോന്നിപ്പിക്കുന്നു.

ADVERTISEMENT

ഭംഗി കുറയാതെ ചെലവ് ചുരുക്കാൻ ചെപ്പടിവിദ്യകൾ ചെയ്തിട്ടുണ്ട്. പുറംഭിത്തിയിൽ സിമന്റ് പ്ലാസ്റ്ററിങ്ങിൽ ഗ്രൂവുകൾ നൽകി ടെക്സ്ചർ പെയിന്റ് ചെയ്യുകയായിരുന്നു. ഒറ്റനോട്ടത്തിൽ ക്ലാഡിങ് പതിപ്പിച്ചതുപോലെ തോന്നും എന്നതാണ് ഗുണം. 

പോർച്ച് ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് 1800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

സിറ്റൗട്ടിൽ മാത്രം ഗ്രാനൈറ്റ് വിരിച്ചു. ബാക്കിയിടങ്ങളിൽ വിട്രിഫൈഡ് ടൈലും നൽകി. വെള്ള നിറമാണ് അകത്തളത്തിൽ കൂടുതലും നൽകിയത്. ഇതിനു വേർതിരിവ് നൽകാൻ ചുരുക്കം ഭിത്തികളിൽ ഓറഞ്ച്, നീല ടെക്സ്ചർ പെയിന്റ് ചെയ്തത് ശ്രദ്ധേയമാണ്. ജിപ്സം ഫോൾസ് സീലിങ് നൽകി എൽ ഇ ഡി ലൈറ്റുകൾ നൽകിയത് അകത്തളം പ്രകാശമയമാക്കുന്നു. 

മഹാഗണി കൊണ്ടാണ് ഗോവണിയുടെ കൈവരികൾ നിർമിച്ചത്. ഗോവണിയുടെ താഴെ വാഷ് ബേസിൻ ക്രമീകരിച്ചു. ഇവിടെ ഭിത്തിയിൽ സാൻഡ്‌സ്‌റ്റോൺ ക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്തു.

ADVERTISEMENT

ഓപ്പൺ കിച്ചനാണ്. മൾട്ടിവുഡിൽ ഓട്ടോപെയിന്റ് ഫിനിഷ് നൽകിയാണ് അടുക്കളയിലെ കബോർഡുകൾ ഒരുക്കിയത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. 

വാസ്തുപരമായ നിയമങ്ങളും പാലിച്ചിട്ടുണ്ട്. പ്രധാനവാതിലിനു നേരെ ദർശനമായി തുളസിത്തറ നൽകി. ഇതിൽ സാൻഡ്‌സ്‌റ്റോൺ ക്ലാഡിങ് നൽകി മനോഹരമാക്കി. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 45 ലക്ഷത്തിനു പണി പൂർത്തിയാക്കാൻ കഴിഞ്ഞു .

Project Facts

Location- Alumood, Kottayam

ADVERTISEMENT

Area- 1800 SFT

Plot- 7 cent

Owner- Sruthi

Designer- Anandhu

ASN Builders, Kottayam

Mob- 98959 75527

Completion year- 2019

Budget- 45 Lakhs