പെരിയാർ നദിയുടെ തീരത്തുള്ള മലയോരഗ്രാമമാണ് നേര്യമംഗലം. ഇടുക്കി ജില്ലയോട് ചേർന്നു കിടക്കുന്ന ഇവിടം കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. ഷിജു ജോണും കുടുംബവും ഇഷ്ട ഗേഹം പണിയാൻ തീരുമാനിച്ചത് ഇവിടെയാണ്. അന്വേഷണത്തിനൊടുവിൽ ചെന്നെത്തിയത് സ്പെക്ട്രം ഇന്റീരിയേഴ്സിലെ ഡിസൈനറായ ലിൻസൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിയാർ നദിയുടെ തീരത്തുള്ള മലയോരഗ്രാമമാണ് നേര്യമംഗലം. ഇടുക്കി ജില്ലയോട് ചേർന്നു കിടക്കുന്ന ഇവിടം കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. ഷിജു ജോണും കുടുംബവും ഇഷ്ട ഗേഹം പണിയാൻ തീരുമാനിച്ചത് ഇവിടെയാണ്. അന്വേഷണത്തിനൊടുവിൽ ചെന്നെത്തിയത് സ്പെക്ട്രം  ഇന്റീരിയേഴ്സിലെ ഡിസൈനറായ ലിൻസൺ ജോണിന്റെയടുത്താണ്. 

പുതുപുത്തൻ ശൈലിയിൽ ഒരു വീട് വേണം. പക്ഷേ ഫ്ലാറ്റ് റൂഫ് ഡിസൈൻ എലിവേഷന് നൽകാനാവില്ല. എന്തെന്നാൽ മഴ ഒരു വലിയ പ്രശ്നം തന്നെയാണ്. അതിനാൽ എലിവേഷന് പരമ്പരാഗത ശൈലീ ഘടകങ്ങൾ ഉൾച്ചേർത്തുകൊണ്ട് ഡിസൈൻ ചെയ്യാൻ തീരുമാനിച്ചു. സമകാലികശൈലി അവിടിവിടായി പ്രതിഫലിക്കും വിധവുമാണ് എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിട്ടുള്ളത്.

ADVERTISEMENT

വിശാലമായ ലാൻസ്കേപ്പും പ്രകൃതിയിലെ ഹരിതാഭയും വീടിനെ ഒരു ക്യാൻവാസ് ചിത്രം പോലെ എടുത്തു കാണിക്കുന്നു.

‘‘മഴ പെയ്യുമ്പോൾ പ്ലോട്ടിൽ തങ്ങി നിൽക്കാത്ത വിധം ശേഖരിക്കാനും ഒഴുകി പോകുവാനും പാത്തികൾ നൽകിയി ട്ടുണ്ട്. അതുകൊണ്ട് എത്ര മഴ പെയ്താലും മഴയുടെ സൗന്ദര്യം ചോരാതെ ആസ്വദിക്കുകയും ആവാം’’. 

30 സെന്റ് പ്ലോട്ടിൽ 2800 സ്ക്വയർ ഫീറ്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. തനി സമകാലീന ശൈലിയിൽ എക്സ്റ്റീരിയർ ഒരുക്കാൻ പറ്റാത്തതിന്റെ വിഷമം മാറ്റുംവിധമാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ. 

ഫാൾസ് സീലിങ്ങിലെ ഡിസൈൻ പാറ്റേണും, ലൈറ്റ് ഫിറ്റിങ്ങുകളുടെ മികവും ലിവിങ് സോഫയുമാണ് ലിവിങ്ങിനെ ആഢംബരപൂർണമാക്കുന്നത്. ലിവിങ്ങിനെയും ഡൈനിങ്ങിനെയും തമ്മിൽ വേർതിരിക്കുന്നതിനായി ഹാഫ് പാർട്ടീഷൻ വാൾ ഏർപ്പെടുത്തി. 

ADVERTISEMENT

6 പേർക്ക് ഇരിക്കാവുന്ന വിധത്തിലാണ് ഡൈനിങ് ഏരിയയുടെ സജ്ജീകരണം. ഇവിടേയും ഭിത്തിയുടെ ഒരു ഭാഗം ആർട്ടിസ്റ്റിക് വർക്കുകൾ നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നത് കാണാം. ഡൈനിങ്ങിനോട് ചേർന്നു തന്നെയാണ് വാഷ് കൗണ്ടറിനും സ്ഥാനം നൽകിയിട്ടുള്ളത്. 

മുകളിലും താഴെയുമായി 5 കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉള്ളത്. മുറിയിൽ താമസിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഡിസൈൻ എലമെന്റുകളാണ്  ഓരോ മുറിയേയും വ്യത്യസ്തമാക്കുന്നത്. വൃത്താകൃതിയിലും ചതുരാകൃതിയിലും നൽകിയിട്ടുള്ള സീലിങ്ങിലെ ഡിസൈൻ പാറ്റേണും, ഹെഡ് ബോർഡിന്റെ വ്യത്യസ്ത ഡിസൈൻ രീതികളും ബെഡ്റൂമുകളെ പ്രൗഢമാക്കുന്നു. വാഡ്രോബ് യൂണിറ്റുകളും ഡ്രസിങ് ഏരിയയും നൽകിയിട്ടുണ്ട്. 

ഡബിൾ ഹൈറ്റ് സ്പേസിലാണ് സ്റ്റെയർ ഏരിയ. ഇവിടെ നൽകിയിരിക്കുന്ന പർഗോള സൂര്യപ്രകാശം നേരിട്ട് ഉള്ളിലേ ക്കെത്തിക്കുന്നുണ്ട്. ഇവിടെ ആർട്ടിഫിഷ്യൽ ഗ്ലാസ് വിരിച്ച് ഭംഗിയാക്കി. ഇൻഡോർ പ്ലാന്റുകളും ഇവിടെ നൽകി അങ്ങനെ പ്രകൃതിയിലെ പച്ചപ്പിന്റെ സാന്നിദ്ധ്യത്തെ ഉള്ളിലേക്കു കൊണ്ടുവരാനായി.

സ്റ്റെയർ കയറി ചെന്നാൽ അപ്പർ ലിവിങ്ങാണ്. ടിവി യൂണിറ്റും ഇവിടെ സജ്ജീകരിച്ചിരുന്നു. ഓപ്പൺ ബുക്ക് ഷെൽഫും  ലിവിങ് ഏരിയയിൽ തന്നെ സജ്ജീകരിച്ചു. 

ADVERTISEMENT

സ്പേഷ്യസ് ബ്യൂട്ടിയിലാണ് കിച്ചൻ ഡിസൈൻ. സീലിങ് വൈവിധ്യവും ലൈറ്റിങ്ങിന്റെ മിഴിവും അടുക്കളയെ ആഢംബ രപൂർണമാക്കുന്നുണ്ട്. നാനോവൈറ്റാണ് കൗണ്ടർ ടോപ്പിന് നല്‍കിയിട്ടുള്ളത്. കബോർഡുകൾക്ക് ഗ്ലോസിഫിനിഷിങ് ലാമിനേഷനുള്ള മൾട്ടിവുഡാണ് ഉപയോഗിച്ചിട്ടുള്ളത്. ഷോ കിച്ചന്‍ കൂടാതെ വർക്കിങ് കിച്ചൻ കൂടി നൽകിയിട്ടുണ്ട്.

വാൾപേപ്പറിലെ മികവും, ലാമിനേഷനും ലൈറ്റിങ്ങിന്റെ മികവും മുറികളുടെ ഭംഗി ഇരട്ടിപ്പിക്കുന്നുണ്ട്.

ഇങ്ങനെ വീട്ടുകാരുടെ ആവശ്യങ്ങളറിഞ്ഞ് ഒരുക്കിയത് ഓരോ ഇടവും അവർക്ക് വളരെ പ്രിയപ്പെട്ടതാക്കാൻ കഴിഞ്ഞു എന്നു ഡിസൈനർ  പറയുന്നു. ക്ലൈന്റും ഡിസൈനറും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റേയും സഹകരണത്തിന്റേയും പ്രതിഫലനം നമുക്ക് ഈ വീട്ടിൽ ദർശിക്കാനാവും.

Project Facts

Location- Neryamangalam

Plot-30 cent

Area-2800 Sqft 

Owner- Shiju John

Designer- Linson Jolly

E-Spectrum Interiors, Perumbavoor

Mob- 9072544455