മുംബൈയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ജിനു ജോസ് പുളിങ്കുന്നുകാരനാണ്. എന്നാൽ അമ്മവീടായ കൂത്രപ്പള്ളിയിലാണ് വീട് പണിയാനായി 10 സെന്റ് പ്ലോട്ട് വാങ്ങിയത്. എല്ലാ സൗകര്യങ്ങളുമുള്ള 3 ബെഡ്റൂം വീട് രൂപകല്പന ചെയ്യാനാണ് ഡിസൈനർ ശ്രീകാന്ത് പങ്ങപ്പാടിനെ സമീപി ച്ചത്. തെക്ക് വടക്ക് നീളം കൂടിയും കിഴക്ക് പടിഞ്ഞാറ് വീതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ജിനു ജോസ് പുളിങ്കുന്നുകാരനാണ്. എന്നാൽ അമ്മവീടായ കൂത്രപ്പള്ളിയിലാണ് വീട് പണിയാനായി 10 സെന്റ് പ്ലോട്ട് വാങ്ങിയത്. എല്ലാ സൗകര്യങ്ങളുമുള്ള 3 ബെഡ്റൂം വീട് രൂപകല്പന ചെയ്യാനാണ് ഡിസൈനർ ശ്രീകാന്ത് പങ്ങപ്പാടിനെ സമീപിച്ചത്. 

തെക്ക് വടക്ക് നീളം കൂടിയും കിഴക്ക് പടിഞ്ഞാറ് വീതി കുറഞ്ഞ പ്ലോട്ടിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയാണ് കിഴക്ക് ദർശനത്തിൽ വീട് പണി തീർത്തിരിക്കുന്നത്. പോർച്ചിൽ നിന്നും നീളൻ സിറ്റ്ഔട്ടിലേക്ക് പ്രവേശിക്കാം. 

ADVERTISEMENT

പ്രധാന വാതിൽ തുറന്നാൽ നമ്മെ വരവേൽക്കുക സ്വകാര്യത നിറഞ്ഞ ഫോർമൽ ലിവിങ് റൂമാണ്. അവിടെ നിന്നും പ്രവേശിക്കുന്ന ഫാമിലി ലിവിങ്ങും, ഡൈനിങ്ങും ഒത്തു ചേർന്ന ഹാളാണ് ഈ വീടിന്റെ ഏറ്റവും ആകർഷകമായ സ്ഥലം. പ്രാർത്ഥനാ ഇടം ഒരരികിലായി സജ്ജീകരി ച്ചിരിക്കുന്നു. മറ്റേ അറ്റത്തായി എന്റർടെയ്ൻമെന്റ് / TV ഏരിയായും നൽകിയിരിക്കുന്നു. 

ഡൈനിങ് ടേബിളും, ഫാമിലി ലിവിങ് ഹാളും പ്രത്യേകമായി രൂപകല്പന ചെയ്തിട്ടുണ്ടെങ്കിലും വിശാലത നിറഞ്ഞ ഹാൾ വലിയ വീടിന്റെ പ്രതീതി ജനിപ്പിക്കുന്നു. ഒപ്പം ഉയരം കൂടിയ ഫ്രഞ്ച് ജനാലകൾ വെളിച്ചവും കാറ്റും നിറയ്ക്കുന്നു. 

3 വലിയ കിടപ്പ് മുറികളും അറ്റാച്ച്‍ഡ് ബാത്ത്റൂം സൗകര്യവും നിലനിർത്തിയാണ് പണിതിരിക്കുന്നത്. അടുക്കളയും, യൂട്ടിലിറ്റി ഏരിയായും, വർക്ക് ഏരിയായും രൂപകല്പനയിൽ ഉൾപ്പെടുത്തിയ ഈ വീട് 1885 ചതുരശ്രയടിയിലാണ് നിർമിച്ചിരിക്കുന്നത്.

ഫ്ലാറ്റ് റൂഫ് വാർത്ത് ട്രസ് റൂഫ് നൽകി തൃശൂർ മേച്ചിൽ ഓട് പാകി ടെറസിലും സ്റ്റോറേജ് / യൂട്ടിലിറ്റി സ്ഥലമാക്കി മാറ്റിയിട്ടുണ്ട്. ടെറസിലേക്കു പ്രവേശിക്കാൻ പുറത്തു നിന്ന് സ്റ്റെയർ കെയ്സും നൽകിയിട്ടുണ്ട്. 

ADVERTISEMENT

വീട് കാണാനെത്തുന്ന സുഹൃത്തുക്കളും, വീട്ടുകാരും ഒരേ ശബ്ദത്തിൽ ഒരു കാര്യം സമ്മതിക്കുന്നു. ‘‘ജിനുവിന്റെ വീട് സിംപിളാണ്, പക്ഷേ പവർഫുൾ’’.

Project Facts

ഉടമസ്ഥൻ : ജിനു ജോസ്

ADVERTISEMENT

ഡിസൈനർ : ശ്രീകാന്ത് പങ്ങപ്പാട്

പി. ജി. ഗ്രൂപ്പ് ഡിസൈൻസ്,കാഞ്ഞിരപ്പള്ളി 

 Mob-  9447114080