കാലാവസ്ഥ, സ്ഥലത്തിന്റെ കിടപ്പ്, തുടങ്ങി വ്യത്യസ്തങ്ങളായ അനേകം കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഒാരോ കെട്ടിടത്തിന്റേയും പ്ലാൻ രൂപപ്പെടുന്നത്. അത്തരത്തിൽ നമ്മുടെ വാസ്തുകലയോട് നീതി പുലർത്തുന്ന കാലാതീതമായ ഒരു സൃഷ്ടിയാണ് ആർക്കിടെക്റ്റ് റൂബൻസ് പോൾ ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളും

കാലാവസ്ഥ, സ്ഥലത്തിന്റെ കിടപ്പ്, തുടങ്ങി വ്യത്യസ്തങ്ങളായ അനേകം കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഒാരോ കെട്ടിടത്തിന്റേയും പ്ലാൻ രൂപപ്പെടുന്നത്. അത്തരത്തിൽ നമ്മുടെ വാസ്തുകലയോട് നീതി പുലർത്തുന്ന കാലാതീതമായ ഒരു സൃഷ്ടിയാണ് ആർക്കിടെക്റ്റ് റൂബൻസ് പോൾ ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ, സ്ഥലത്തിന്റെ കിടപ്പ്, തുടങ്ങി വ്യത്യസ്തങ്ങളായ അനേകം കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഒാരോ കെട്ടിടത്തിന്റേയും പ്ലാൻ രൂപപ്പെടുന്നത്. അത്തരത്തിൽ നമ്മുടെ വാസ്തുകലയോട് നീതി പുലർത്തുന്ന കാലാതീതമായ ഒരു സൃഷ്ടിയാണ് ആർക്കിടെക്റ്റ് റൂബൻസ് പോൾ ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ, സ്ഥലത്തിന്റെ കിടപ്പ് തുടങ്ങി അനേകം കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഒാരോ കെട്ടിടത്തിന്റേയും പ്ലാൻ രൂപപ്പെടുന്നത്. അത്തരത്തിൽ നമ്മുടെ വാസ്തുകലയോട് നീതി പുലർത്തുന്ന കാലാതീതമായ ഒരു സൃഷ്ടിയാണ് ആർക്കിടെക്റ്റ് റൂബൻസ് പോൾ ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്.

എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ആധുനിക ശൈലിയിലാണ് വീട് ഒരുക്കിയത്. പുറംകാഴ്ചയിൽ പരമ്പരാഗത ശൈലി ജനിപ്പിക്കുന്നുണ്ടെങ്കിലും എലവേഷനിൽ ഒരു ഭാഗത്ത് നൽകിയിട്ടുള്ള പ്രൊജക്‌ഷൻ വാളും ഗ്ലാസ് വിൻഡോകളും വീടിന് ഒരു മോഡേൺ ലുക്ക് കൈവരിക്കുന്നു. പ്ലോട്ടിന്റെ ആകൃതിയില്ലായ്മ നിമിത്തം സൈറ്റിൽ വന്ന പല നെഗറ്റീവ് സ്പേയ്സുകളേയും ലാൻഡ്സ്കേപ്പ് കൊണ്ട് പരിഹരിച്ചിട്ടുണ്ട്. 

ADVERTISEMENT

നേർരേഖയിലും കുത്തനെയുമുള്ള ഡിസൈനുകൾക്കാണ് അകത്തും പുറത്തും പ്രാധാന്യം. തുറസ്സായ നയത്തിലുള്ള അകത്തള ക്രമീകരണമാണ് അവലംബിച്ചത്. താഴത്തെ നിലയിൽ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, കിച്ചൻ, രണ്ട് ബെഡ്റൂമുകൾ എന്നീയിടങ്ങൾ വിന്യസിച്ചു കിടക്കുന്നു. കൂടാതെ ഫാമിലി ലിവിങ്ങിനോട് ചേർന്ന് കോർട്ട്യാഡും നിലകൊള്ളുന്നു. മുകൾനിലയിൽ രണ്ട് കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഒാപ്പൺടെറസ്, ബാൽക്കണി, സ്വിമ്മിങ് പൂൾ ഇവയാണ് ഉള്ളത്. മൊത്തം 4200 സ്ക്വയർഫീറ്റാണുള്ളത്. 

അകത്തള സജ്ജീകരണങ്ങൾക്ക് തെരഞ്ഞെടുത്തിരിക്കുന്ന മെറ്റീരിയലുകളുടെ പ്രത്യേകത കൊണ്ടും, ഡിസൈനിങ്ങിന്റെ തനിമ കൊണ്ടും ലഭിച്ച ഭംഗി മാത്രമാണ് ഇന്റീരിയറിൽ. എല്ലായിടത്തേക്കും എളുപ്പത്തിൽ എത്താവുന്ന രീതിയാണ് വീട്ടുകാരുടെ താത്പര്യപ്രകാരം ഒരുക്കിയത്.

നിറങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഉൾവശങ്ങളിൽ വുഡൻ പാനലിങ്ങും, സീലിങ്ങുമാണ് എടുപ്പ് നൽകുന്നതിൽ പ്രധാന ഘടകം. കൂടാതെ ലൈറ്റിങ്ങിന്റെ ഭംഗി വേറെയും. എൽഇഡി ലൈറ്റുകൾക്ക് അകത്തും പുറത്തും പ്രത്യേക പരിഗണന നൽകിയിരിക്കുന്നു. വാം കളർ തീമിലുള്ള ഇൗ ലൈറ്റിങ് സംവിനത്തിന് വീടിന്റെ അഴക് വർദ്ധിപ്പിക്കുന്നതിൽ നല്ലൊരു പങ്കുണ്ട്. നാച്വറൽ ലൈറ്റും ഇലക്ട്രിക് ലൈറ്റും കൂടിചേർന്ന് വീടിനുള്ളിൽ തീർക്കുന്ന ആംമ്പിയൻസും മൂഡും ശ്രദ്ധേയമാണ്. ലൈറ്റ് കളർ ടോണിലുള്ള മെറ്റീരിയലുകൾ കൂടിയാവുമ്പോൾ ലാളിത്യവും ഭംഗിയും ഇരട്ടിയാക്കുന്നു. 

ലാൻഡ്സ്കേപ്പിന്റെ കാഴ്ചകളെ ജനാലകൾ വഴി ഉള്ളിലെത്തിച്ചിരിക്കുന്നു. വലിയ വാതായനങ്ങളും ജനാലകളുമാണിവിടെ. അകത്തു നിന്നു പുറംകാഴ്ച നഷ്ടമാകരുതെന്ന് കരുതിയാണ് ഇവയുടെ നിർമ്മിതി. ഡൈനിങ്, ഫാമിലി ലിവിങ് തുടങ്ങിയ ഏരിയകളെല്ലാം പൂർണ്ണമായും തുറന്ന നയത്തിലാണ്. ഇവിടെ നിന്നും വരാന്തയിലേക്കുള്ള പ്രവേശനമാർഗ്ഗങ്ങൾ ലാൻഡ്സ്കേപ്പിനെ വീടിന്റെ ഭാഗമാക്കുന്നു. ഡൈനിങ് ഏരിയയിലേക്കാണ് പുറംകാഴ്ചകൾ കൂടുതൽ സമൃദ്ധമായി എത്തുന്നത്. കൂടാതെ സ്റ്റെയർകേസിന് താഴെയായി ഒരുക്കിയ ഫൗണ്ടനും, ഡൈനിങ്ങിൽ നൽകിയ വാളും സ്റ്റേറ്റ്മെന്റ് ഏരിയയായി വർത്തിക്കുന്നു.

ADVERTISEMENT

ലിവിങ്ങിലെ ചില ചുമരുകൾ മാത്രം ഹൈലൈറ്റ് ചെയ്യുവാനായി ഡാർക്ക് നിറങ്ങൾ നൽകിയിട്ടുണ്ട്. മറ്റിടങ്ങളെല്ലാം ഇളം നിറങ്ങളാൽ സുന്ദരമാണ്. ഡിസൈനിനുസരിച്ച് ചെയ്തെടുത്ത ഫർണീച്ചറാണ് ഇവിടെയുള്ളത്. ഡിസൈനിനോട് ചേരും വിധം ഇറ്റാലിയൻ മാർബിൾ ഫ്ളോറിങ്ങാണ് ചെയ്തത്. കിടപ്പുമുറികൾ എല്ലാം തന്നെ മിനിമൽ ശൈലി വെളിവാക്കുന്നു.  

ബ്രേക്ക്്ഫാസ്റ്റ് ഏരിയയോട് കൂടിയ പാൻട്രി കിച്ചൻ വെള്ള, ഗ്രേ നിറങ്ങളുടെ അകമ്പടിയോടെയാണ്. ബിൽറ്റ് ഇൻ സംവിധാനങ്ങളാണ് പാൻട്രി ഏരിയയ്ക്ക്. ഫാമിലി ഡൈനിങ്ങിലേക്ക് ഒാപ്പൺ കൗണ്ടറുമായി ക്രോക്കറി ഷെൽഫോടു കൂടിയാണ് ഐലൻഡ് മാതൃകയിലുള്ള അടുക്കള. ഇരുവശങ്ങളിൽ നിന്ന് പാകം ചെയ്യുവാനാകും. വർക്കിങ് കിച്ചനും തുറസ്സായ വർക്ക് ഏരിയയും തൊട്ടപ്പുറമുണ്ട്. അടുക്കളയുടെ ഏറ്റവും വലിയ ആകർഷണം തൊട്ടടുത്തുള്ള വെർട്ടിക്കൽ ഗാർഡനാണ്. അടുക്കളയിൽ മാത്രമല്ല അകത്തളങ്ങളിൽ മൊത്തം ദൃശ്യവിരുന്ന് നൽകുന്നുണ്ട് ഇൗ ചെടികൾ. 

പ്ലോട്ട് എങ്ങനെ കിടക്കുന്നുവോ അതിനനുസരിച്ച് ഡിസൈൻ ചെയ്ത വീട് ഫ്ളാറ്റ്, സ്ലോപ്പ് റൂഫുകളുടെ ഗാംഭീര്യം കൊണ്ടും ശൈലീ മാറ്റത്തെ അതിജീവിക്കുന്ന ഡിസൈൻ കൊണ്ടും 'വച്ചുകെട്ടലുകളില്ലാത്ത വീട്' എന്ന നിലയിൽ ശ്രദ്ധേയമായിരിക്കുന്നു. കുടുംബത്തിന്റെ ആവശ്യങ്ങൾ മാത്രമല്ല പ്രകൃതിയെ കൂടി ഡിസൈനിൽ കൂട്ടുപിടിച്ചു കൊണ്ട് നിർമ്മിച്ച വീട് വീട്ടുകാരുടെ മനസ്സിലുറങ്ങി കിടന്ന ഗ്രാമ്യഭംഗിയോടുള്ള പ്രിയം കൂടി വ്യക്തമാക്കുന്നു. 

Project Facts

ADVERTISEMENT

Location: Kandanad, Thripunithara

Plot: 30 Cents

Area: 4200 Cents

Ar. Rubense Paul

Thaksha Architects

Muvattupuzha

Ph: 9745695978

Completed in: 2018