ഒരു ‘യുണിക്’ ഡിസൈൻ ആയിരിക്കണം എന്റെ വീട് എന്ന ഒരു ആഗ്രഹം മാത്രമേ വീട്ടുടമസ്ഥനായ ദേവദാസ് ആർക്കിടെക്ടിനോട് ആവശ്യപ്പെട്ടുള്ളൂ. എന്നാൽ വീട് പണി പൂർത്തീകരിച്ച് കഴിഞ്ഞപ്പോൾ ഉണ്ടായ സന്തോഷവും സംതൃപ്തിയും ഇരട്ടിയാണെന്ന് ദേവദാസ് പറയുന്നു. 2300 സ്ക്വയർഫീറ്റിൽ തൃശ്ശൂർ അടാടിൽ സ്ഥിതി ചെയ്യുന്ന ഈ വീട് ഇത്രയേറെ ഭംഗിയായത് എങ്ങനെയെന്ന് നോക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്യൂഷൻ ശൈലിയിലാണ് എലിവേഷൻ ഡിസൈൻ. പരമ്പരാഗത ശൈലിയുടെ തനിമ നിലനിൽക്കുന്ന ചെങ്കല്ലിന്റെ സൗന്ദര്യവും കന്റംപ്രറി ശൈലിയുടെ ഡിസൈൻ രീതികളും എലമെന്റുകളും ആണ് എലിവേഷന്റെ പ്രത്യേകത. ചെങ്കല്ലിന്റെ ക്ലാഡിങ്ങും, റൂഫിങ്ങ് രീതിയും, കോംപൗണ്ട് വാളും എല്ലാം ആംഗുലാർ ഫോർമേഷൻ രീതിയിലാണ് പ്രാവർത്തികമാക്കിയിരിക്കുന്നത്. ഇതിന്റെ തുടർച്ച അകത്തളങ്ങളിലും ഡിസൈൻ എലമെന്റുകളായി പ്രതിഫലിക്കുന്നുണ്ട്. 

ADVERTISEMENT

പ്രധാന വാതിൽ തുറന്ന് നേരെ ചെല്ലുന്നത് ഫോയർ സ്പേസിലേക്കാണ്. ഫോയറിന്റെ വലതു വശത്തായി ഡബിൾ ഹൈറ്റ് സ്പേസിൽ ലിവിങ് റൂം ആണ്. ഇവിടെ ഭിത്തിയിൽ ഗ്ലാസ്ബ്ലോക്കിൽ ചെയ്തിരിക്കുന്ന അബ്സ്ട്രാക്റ്റ് ഡിസൈൻ വർക്കാണ് ഹൈലൈറ്റ്. ഇതിനെ ഫ്രെയിം ചെയ്തിരിക്കുന്നത് എലിവേഷനിൽ കാണാൻ സാധിക്കും.

ഗ്രേ ഓഫ് വൈറ്റ് കളർ ടോണാണ് ഇന്റീരിയറിന്. ഫർണിച്ചറിലും ഫർണിഷിങ്ങുകളിലുമെല്ലാം ഇതിന്റെ തുടർച്ച കാണാം. വലിയ ജനാലകൾ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലേക്കെത്തിക്കുന്നു. ഡൈനിങ് കം കിച്ചനാണിവിടെ. ഡൈനിങ്ങിന്റെ കിഴക്ക് വശത്തായി ഒരു സിറ്റൗട്ട് ഉണ്ട്. ക്ലീൻഫീൽ തോന്നും വിധമാണ് ഉൾത്തളങ്ങളിലെ വിന്യാസങ്ങൾ.

ഡൈനിങ്ങിനോട് ചേർന്നുതന്നെ ഒരു ഫാമിലി ലിവിങ് സ്പേസും സജ്ജീകരിച്ചു.ഗ്ലാസിന്റെ ചന്തമാണ് സ്റ്റെയർകേസിന്. സ്റ്റെയറിനടിയിലായി വാഷ് കൗണ്ടറിനും ഇടം നൽകി. സീലിങ്ങും ആംഗുലർ പാറ്റേൺ നൽകി. ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകളും കൊടുത്തു. 

മുകളിലും താഴെയുമായി 3 കിടപ്പുമുറികൾ. യുണീക് ഡിസൈൻ പാറ്റേണുകളാണ് 3 മുറികൾക്കും നൽകിയിട്ടുള്ളത്.

ADVERTISEMENT

ഡൈനിങ് കം കിച്ചനിൽ ഷട്ടറുകളെല്ലാം മറൈൻ പ്ലൈ ലാമിനേഷനാണ്. കൗണ്ടർ ടോപ്പിന് വൈറ്റ് മാർബിളും ബ്ലാക് ഗ്രാനൈറ്റുമാണ് ബാക്ക് സ്പ്ലാഷിന് ടൈലാണ് നൽകിയത്. കിച്ചനോട് ചേർന്നുതന്നെ വർക്ക് ഏരിയയും കൊടുത്തിട്ടുണ്ട്. 

വീട്ടുകാരുടെ ജീവിതശൈലി അടിസ്ഥാനമാക്കിയുള്ള ഡിസൈൻ രീതികൾക്കാണ് ഊന്നൽ നൽകിയത്. അതുകൊണ്ടുതന്നെ ഓരോ സ്പേസും വളരെ ഉപയുക്തതയോടെ ഒരുക്കി. ഇതിനെല്ലാം ഉപരി വീട്ടുകാരുടെ ബജറ്റിനകത്ത് നിന്നുതന്നെ  മുഴുവൻ പണി പൂർത്തീകരിക്കാനായെന്നും സുജിത് കെ. നടേഷ് പറയുന്നു.

ചൈനയിൽ അക്കൗണ്ടന്റായി ജോലി നോക്കുകയാണ് ദേവദാസ്. ഇപ്പോൾ വീട്ടിലേക്ക് ഓടിയെത്താൻ കൊതിക്കുകയാണ് അമ്മയും ഭാര്യയും പറയുന്നു.

Project Facts

ADVERTISEMENT

സ്ഥലം : തൃശ്ശൂർ, അടാട്

പ്ലോട്ട് : 8 സെന്റ്

വിസ്തീർണം : 2300 sqft

ഉടമസ്ഥൻ: ദേവദാസ്

ഡിസൈൻ : ആർക്കിടെക്റ്റ് സുജിത് കെ. നടേഷ്

സൻസ്കൃതി ആർക്കിടെക്റ്റ്സ്, കൊച്ചി

PH : 9495959889