കുടുംബ ബന്ധങ്ങൾ ദൃഢമാക്കുവാൻ ഒരു വീടിന് സാധിക്കുമോ? കഴിയും എന്നാണ് 'ദീപ'ത്തിലെ അംഗങ്ങൾ ഒന്നടങ്കം പറയുന്നത്. വീട് എന്നാൽ വെറുമൊരു കെട്ടിടം മാത്രമല്ല ഒാർമ്മകൾ, സന്തോഷങ്ങൾ, സങ്കടങ്ങൾ, ഒത്തുചേരലുകൾ ഇവയ്ക്കെല്ലാം സാക്ഷ്യം വയ്ക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് പുതിയൊരു വീട് എന്ന ആശയം വീട്ടിലെ കാരണവരായ

കുടുംബ ബന്ധങ്ങൾ ദൃഢമാക്കുവാൻ ഒരു വീടിന് സാധിക്കുമോ? കഴിയും എന്നാണ് 'ദീപ'ത്തിലെ അംഗങ്ങൾ ഒന്നടങ്കം പറയുന്നത്. വീട് എന്നാൽ വെറുമൊരു കെട്ടിടം മാത്രമല്ല ഒാർമ്മകൾ, സന്തോഷങ്ങൾ, സങ്കടങ്ങൾ, ഒത്തുചേരലുകൾ ഇവയ്ക്കെല്ലാം സാക്ഷ്യം വയ്ക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് പുതിയൊരു വീട് എന്ന ആശയം വീട്ടിലെ കാരണവരായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബ ബന്ധങ്ങൾ ദൃഢമാക്കുവാൻ ഒരു വീടിന് സാധിക്കുമോ? കഴിയും എന്നാണ് 'ദീപ'ത്തിലെ അംഗങ്ങൾ ഒന്നടങ്കം പറയുന്നത്. വീട് എന്നാൽ വെറുമൊരു കെട്ടിടം മാത്രമല്ല ഒാർമ്മകൾ, സന്തോഷങ്ങൾ, സങ്കടങ്ങൾ, ഒത്തുചേരലുകൾ ഇവയ്ക്കെല്ലാം സാക്ഷ്യം വയ്ക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് പുതിയൊരു വീട് എന്ന ആശയം വീട്ടിലെ കാരണവരായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബ ബന്ധങ്ങൾ ദൃഢമാക്കുവാൻ ഒരു വീടിന് സാധിക്കുമോ? കഴിയും  എന്നാണ് 'ദീപ'ത്തിലെ അംഗങ്ങൾ  ഒന്നടങ്കം പറയുന്നത്. വീട് എന്നാൽ വെറുമൊരു കെട്ടിടം മാത്രമല്ല ഒാർമ്മകൾ, സന്തോഷങ്ങൾ, സങ്കടങ്ങൾ, ഒത്തുചേരലുകൾ ഇവയ്ക്കെല്ലാം സാക്ഷ്യം വയ്ക്കുന്ന ഒന്നാണ്. അതുകൊണ്ടാണ്  പുതിയൊരു വീട് എന്ന ആശയം വീട്ടിലെ കാരണവരായ ദാമോദരൻ പങ്കുവച്ചപ്പോൾ മക്കളെല്ലാം ഒരുപോലെ എതിർത്തത്. അച്ഛൻ മരിച്ച് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും വീട് എന്ന ആശയം ഉടലെടുത്തത്. അംഗസംഖ്യ കൂടുകയും സൗകര്യങ്ങൾ കുറഞ്ഞതുമാണ് അതിന് കാരണം. ഒരു പ്ലോട്ടിൽ വേറെ വീടുകൾ വേണ്ട എന്ന മക്കളുടെ തീരുമാനം തറവാട് പുതുക്കാമെന്ന തീരുമാനത്തിലെത്തിച്ചു. അങ്ങനെ ദീപം എന്ന വീടിന് പുതിയൊരു മുഖം നൽകാൻ എൻജിനീയറായ പ്രവേഗ അസോസിയേറ്റ്സിലെ വൈശാഖ് രംഗത്തെത്തി. 

മാറ്റങ്ങൾ 

ADVERTISEMENT

ഒരു നിലയിൽ പഴയ മാതൃകയിലുള്ള വീടായിരുന്നു മുൻപ് ഉണ്ടായിരുന്നത്. ചെറിയ 3 കിടപ്പുമുറികളും ലിവിങ്ങും അടങ്ങുന്ന വീടിന് വലിയ രീതിയിലുള്ള മാറ്റമാണ് വരുത്തിയത്. ചരിഞ്ഞ മേൽക്കൂരയ്ക്ക് പകരം ഫ്ളാറ്റ് റൂഫാക്കി. വാർക്കുമ്പോൾ ചിരട്ട ഉപയോഗിച്ചതിനാൾ താഴെ നിലയിൽ അമിതഭാരം വരുന്നത് ഒഴിവാക്കുവാൻ സാധിച്ചു. മൂന്നു ഭാഗങ്ങളായി ഹോളോ ബ്രിക്സ് കൊണ്ടാണ് മുകൾനില പണിതത്. സോളർ, വാട്ടർ ടാങ്ക് എന്നിവ വയ്ക്കുവാനായി ഒരു ഭാഗം ഫ്ളാറ്റായി വാർത്തു. മറ്റൊരു ഭാഗം ജിഐ ട്രസ് റൂഫും ജിപ്സം സീലിങ്ങും ചെയ്ത് മനോഹരമാക്കി. മുൻവശത്ത് നിന്ന് നോക്കുമ്പോൾ ആദ്യം ദൃശ്യമാവുന്ന ഇവിടം അലുമിനിയം ഫാബ്രിക്കേഷനും ഗ്ലാസ്സും നൽകി ശ്രദ്ധാകേന്ദ്രമാക്കി. പോളി കാർബണേറ്റ് ഷീറ്റ് ഉപയോഗിച്ചാണ് ബാൽക്കണിക്കും  പോർച്ചിനും മേൽക്കൂര തീർത്തത്. ഒാപ്പൺ ടെറസ് ഷീറ്റും ഗ്രില്ലും ഇട്ട് യൂട്ടിലിറ്റി ഏരിയയാക്കി മാറ്റിയിട്ടുണ്ട്. 

മുകൾനിലയെ ബന്ധിപ്പിക്കുവാനായി പുത്തനൊരു സ്റ്റെയർകേസ് നിർമ്മിച്ചു. തടി കൊണ്ടുള്ള പാനലിങ്ങും ഹാൻഡ്റെയ്ലുമാണ് നൽകിയത്. മുകൾ നിലയിലുള്ള ഒരു കിടപ്പുമുറിയിൽ തടി കൊണ്ടുള്ള പാനലിങ്ങ് ചെയ്ത് ആകർഷമാക്കി. ഗ്രൗണ്ട് ഫ്ളോറിലെ ഹാൾ കിടപ്പുമുറിയാക്കി രൂപമാറ്റം വരുത്തി.

ചുമരുകളുടെ ബലക്ഷയം നോക്കി ചിലത് പൊളിച്ചു കളയുകയും പുതുതായി നിർമ്മിക്കുകയും ചെയ്തു. ചെറിയ ഇടങ്ങളെ തുറസ്സാക്കുവാൻ ചുമരുകൾ പൊളിച്ചു നീക്കി ബീമുകൾ നിർമ്മിച്ചു. ഒരു കിടപ്പുമുറിയാണ് ഡൈനിങ്ങ് ഏരിയയായി പുനക്രമീകരിച്ചത്. ഗ്രൗണ്ട് ഫ്ളോറിലെ രണ്ട് കിടപ്പുമുറികളിൽ അറ്റാച്ച്ഡ് ബാത്റൂം കൂട്ടിച്ചേർത്ത് വലുതാക്കി. 

അകത്തളങ്ങളിലെ എല്ലാം ഫർണീച്ചറുകളും വീട്ടുകാരുടെ താത്പര്യപ്രകാരം ഡിസൈനിനോട് ചേരുംവിധം മഹാഗണി കൊണ്ടാണ് തീർത്തത്. ടിവി സ്റ്റാന്റിനും വാർഡ്രോബിനും പ്ലൈവുഡും വെനീറും ഉപയോഗിച്ചു. ഉൾവശങ്ങളിലെ ഇരുട്ടിനെ മറികടക്കുവാൻ മൊസൈക് നിലം മാറ്റി വെള്ള വിട്രിഫൈഡ് ടൈലുകൾ പാകി. റീവയറിങ്ങും പ്ലംബിങ്ങും ചെയ്തു.

ADVERTISEMENT

പഴയ രീതിയിലുള്ള അടുക്കളയ്ക്ക് മോഡുലാർ കിച്ചനിലേക്ക് സ്ഥാനക്കയറ്റം നൽകി. ബ്ലാക്ക് ഗ്രാനൈറ്റ് കൊണ്ട് കൗണ്ടർടോപ്പും പ്ലൈവുഡ് കൊണ്ട് ക്യാബിനറ്റുകളും തീർത്തു. ജനാലകൾ പോളിഷ് ചെയ്തു പുനരുപയോഗിച്ചു. മുറികളിൽ എല്ലാം പുട്ടിയിട്ട് പെയിന്റടിച്ചു. 850 സ്ക്വയർഫീറ്റ് മാത്രമുണ്ടായിരുന്ന വീട് ഇപ്പോൾ 2000 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ വിശാലമായി.

കൊളോണിയൽ - ട്രഡീഷണൽ, ശൈലിയിൽ സ്വാഭാവികതയ്ക്ക് പ്രാധാന്യം നൽകിയ പുറംമോടിയാണ് വീടിന് മാറ്റ് കൂട്ടുന്നത്. കൂടാതെ പുൽത്തകിടി വച്ച് പിടിപ്പിച്ചതും അഴക് വർദ്ധിപ്പിക്കുന്നതിൽ പ്രധാനിയാണ്. ഏഴ് വർഷമായി മുടങ്ങാതെ മാർച്ച് 29ന് ഒത്തുകൂടിയിരുന്ന അംഗങ്ങൾക്ക് ഇത്തവണയും അതിന് സാധിക്കണമെന്ന നിർബന്ധമായിരുന്നു വീട്ടുകാർ മുന്നോട്ട് വച്ചത്. അതുപ്രകാരം 5 മാസം കൊണ്ട് പണി തീർത്ത് മാർച്ച് 28ന് തന്നെ താക്കോൽ ഏൽപ്പിച്ചു. കുടുംബാംഗങ്ങൾക്ക് പോലും വിശ്വസിക്കാനാവാത്ത വിധം വീടിനെ ഒരുക്കിയെടുക്കുന്നതിൽ എൻജിനീയർ വൈശാഖ് നൂറ് ശതമാനം നീതി പുലർത്തി എന്ന് വീട്ടുകാർ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. 

ഫോട്ടോ: പ്രവേഗ അസോസിയേറ്റ്സ്

 

ADVERTISEMENT

Project Facts

Location: Vilayankode, Payyannur

Area: 2800 Sqft.

Plot: 1 Acre

Owner: Damodaran

Designer: Vysakh

Pravega Associates, Payyannur

Ph: 9447734216

Completed in: 2019