മലപ്പുറം ജില്ലയിലെ തിരൂരിലാണ് പ്രശാന്തിന്റെ ഹൃദ്യം എന്ന പുതിയ വീട്. ഒരേക്കർ പ്ലോട്ടിന്റെ വിശാലതയിലാണ് വീടിരിക്കുന്നത്. പുറംകാഴ്ചയിൽ വലുപ്പം തോന്നിക്കുമെങ്കിലും അത്ര ആഡംബരം നിറഞ്ഞ വീടൊന്നുമല്ല ഇത്. ഫ്ലാറ്റ് റൂഫിന് മുകളിൽ ട്രസ് ചെയ്ത് ഓടുവിരിച്ചു. ഇതിനിടയിൽ ചൂട് പുറത്തുപോകാനുള്ള അകലം (Vaccum Space)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ജില്ലയിലെ തിരൂരിലാണ് പ്രശാന്തിന്റെ ഹൃദ്യം എന്ന പുതിയ വീട്. ഒരേക്കർ പ്ലോട്ടിന്റെ വിശാലതയിലാണ് വീടിരിക്കുന്നത്. പുറംകാഴ്ചയിൽ വലുപ്പം തോന്നിക്കുമെങ്കിലും അത്ര ആഡംബരം നിറഞ്ഞ വീടൊന്നുമല്ല ഇത്. ഫ്ലാറ്റ് റൂഫിന് മുകളിൽ ട്രസ് ചെയ്ത് ഓടുവിരിച്ചു. ഇതിനിടയിൽ ചൂട് പുറത്തുപോകാനുള്ള അകലം (Vaccum Space) ഉള്ളത് അകത്തേക്ക് ചൂട് പ്രവഹിക്കുന്നത് തടയുന്നു.

ADVERTISEMENT

തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ലിവിങ് റൂമുകളിൽ ഇരട്ടി ഉയരത്തിൽ മേൽക്കൂര നൽകിയത് വിശാലത വർധിപ്പിക്കുന്നു. ധാരാളം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീട് പണിതത്. വീതിയുള്ള മുറ്റം നാച്ചുറൽ സ്റ്റോൺ വിരിച്ചു ഭംഗിയാക്കി. മുറ്റത്തു ഒരുവശത്തായി ഔട്ട്ഹൗസും അധിക പാർക്കിങ് സ്‌പേസും ക്രമീകരിച്ചു. വീടിന്റെ സമാന ഡിസൈനിൽ തന്നെയാണ് ഇതും.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികൾ എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഒരുക്കിയത്.

ADVERTISEMENT

പ്രധാന വാതിലിന്റെ വശത്തായി ടിവി ഏരിയയും സോഫയും ക്രമീകരിച്ചു. തടിയിൽ മെനഞ്ഞെടുത്ത പിരിയൻ ഗോവണിയാണ് അകത്തളത്തിൽ മറ്റൊരാകർഷണം. കൈവരികൾ മാത്രമല്ല, പടവുകളും തടിയിൽത്തന്നെയാണ് ഒരുക്കിയത്.

താഴത്തെ നിലയിൽ മാർബിളും മുകൾനിലയിൽ വിട്രിഫൈഡ് ടൈലും വിരിച്ചു. മുറികളിൽ വുഡൻ ഫ്ളോറിങ് നൽകി. ഊണുമുറിയിലും കിടപ്പുമുറിയിലും മാത്രം സിഎൻസി കട്ടിങ് ഡിസൈനിലുള്ള ഫോൾസ് സീലിങ് ഒരുക്കി.

ADVERTISEMENT

ഒരുവശത്ത് ബെഞ്ച് കൺസെപ്റ്റിലാണ് ഊണുമേശ. ഊണുമുറിയുടെ ഒരുവശത്തെ ഭിത്തി മുഴുവൻ ജാലകങ്ങൾ നൽകിയത് കാറ്റും വെളിച്ചവും സമൃദ്ധമായി അകത്തേക്ക് എത്തിക്കുന്നു.

കിടപ്പുമുറികളിൽ ഫുൾ ലെങ്ത് വാഡ്രോബ്, ബാത്റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. ജനാലകളോട് ചേർന്ന് ഇരിപ്പിട സൗകര്യം കൂടിയുള്ള ബേവിൻഡോകളാണ് കിടപ്പുമുറിയിലെ മറ്റൊരാകർഷണം.

മറൈൻ പ്ലൈവുഡ് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ചെറിയൊരു ഭക്ഷണമേശയും ഇവിടെ സജ്ജീകരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

വീട് പണിയാനായി അധികം മരങ്ങൾ മുറിച്ചില്ല. പകരം പ്ലോട്ടിലുള്ള പരമാവധി മരങ്ങൾ സംരക്ഷിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ ഒരു വീട്ടിലേക്ക് വേണ്ട ഒരുവിധം ചേരുവകളെല്ലാം ഇവിടെ നൽകിയിട്ടുണ്ട്.  വിശാലതയും പച്ചപ്പും സൗകര്യങ്ങളും എല്ലാം ഈ വീടിനെ പേരുപോലെ ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നു. വീട്ടിലെത്തുന്ന സന്ദർശകർക്കും ഇപ്പോൾ പറയാൻ ഒരു കാര്യമേയുള്ളൂ: ഇതല്ലാതെ മറ്റൊരു പേരും ഈ വീടിനു ചേരില്ല എന്ന്..

Project Facts

Location- Tirur

Plot- 1 acre

Area- 3000 SFT

Owner- Prashanth

Architect- Cindu V

Cindu VTech

Mob- 86064 60404

Completion year- 2019

ചിത്രങ്ങൾ- അജീബ് കൊമാച്ചി