മലപ്പുറം സ്വദേശിയും ഗായകനുമായ നൗഷാദ് വെറും 9 ലക്ഷത്തിനു സ്വയം രൂപകൽപന ചെയ്ത വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. സ്റ്റേജ് പ്രോഗ്രാമുകളുടെ ഭാഗമായി പല വിദേശരാജ്യങ്ങളിലും പോയിട്ടുണ്ട്. അവിടെയൊക്കെ കണ്ട ചെലവ് കുറഞ്ഞ ഭവനമാതൃകകളാണ് സ്വന്തം വീട് പണിയുമ്പോൾ പിന്തുടരാൻ പ്രചോദനമായത്. മലയാളികൾ,

മലപ്പുറം സ്വദേശിയും ഗായകനുമായ നൗഷാദ് വെറും 9 ലക്ഷത്തിനു സ്വയം രൂപകൽപന ചെയ്ത വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. സ്റ്റേജ് പ്രോഗ്രാമുകളുടെ ഭാഗമായി പല വിദേശരാജ്യങ്ങളിലും പോയിട്ടുണ്ട്. അവിടെയൊക്കെ കണ്ട ചെലവ് കുറഞ്ഞ ഭവനമാതൃകകളാണ് സ്വന്തം വീട് പണിയുമ്പോൾ പിന്തുടരാൻ പ്രചോദനമായത്. മലയാളികൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം സ്വദേശിയും ഗായകനുമായ നൗഷാദ് വെറും 9 ലക്ഷത്തിനു സ്വയം രൂപകൽപന ചെയ്ത വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. സ്റ്റേജ് പ്രോഗ്രാമുകളുടെ ഭാഗമായി പല വിദേശരാജ്യങ്ങളിലും പോയിട്ടുണ്ട്. അവിടെയൊക്കെ കണ്ട ചെലവ് കുറഞ്ഞ ഭവനമാതൃകകളാണ് സ്വന്തം വീട് പണിയുമ്പോൾ പിന്തുടരാൻ പ്രചോദനമായത്. മലയാളികൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം സ്വദേശിയും ഗായകനുമായ നൗഷാദ് വെറും 9 ലക്ഷത്തിനു സ്വയം രൂപകൽപന ചെയ്ത വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

സ്റ്റേജ് പ്രോഗ്രാമുകളുടെ ഭാഗമായി പല വിദേശരാജ്യങ്ങളിലും പോയിട്ടുണ്ട്. അവിടെയൊക്കെ കണ്ട ചെലവ് കുറഞ്ഞ ഭവനമാതൃകകളാണ് സ്വന്തം വീട് പണിയുമ്പോൾ പിന്തുടരാൻ പ്രചോദനമായത്. മലയാളികൾ, പ്രത്യേകിച്ച് മലബാർ മേഖലയിൽ, വീടിനായി ഒരുപാട് പണം ധൂർത്തടിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.  എന്നാൽ അധികം പണം ധൂർത്തടിക്കാതെയും സൗകര്യങ്ങളുള്ള വീട് പണിയാം എന്ന് തെളിയിക്കുകയാണ് എന്റെ ഈ വീട്.

ADVERTISEMENT

തറവാടിനോട് ചേർന്ന 8 സെന്റിലാണ് വീട്. 6X8X12 വലുപ്പമുള്ള സിമന്റ് കട്ടകളാണ് നിർമാണത്തിന് ഉപയോഗിച്ചത്. ഭിത്തികൾ കെട്ടാൻ മനുഷ്യാധ്വാനം കുറച്ചു മതിയെന്ന ഗുണവുമുണ്ട്. മേൽക്കൂര ട്രസ് ചെയ്ത് അലുമിനിയം റൂഫിങ് ഷീറ്റ് വിരിച്ചു. ചൂടിനെ പ്രതിരോധിക്കാൻ ട്രസ് റൂഫിന് താഴെ ആറടി അകലമിട്ടാണ് വിബോർഡ്  കൊണ്ട് ഫോൾസ് സീലിങ് ചെയ്തത്. എയർ ഗ്യാപ് ഉള്ളതുകൊണ്ട് അകത്തളത്തിൽ ചൂട് അനുഭവപ്പെടുന്നില്ല. 

മഴവെള്ളപ്പാത്തികൾ നൽകി മേൽക്കൂരയിൽ വീഴുന്ന വെള്ളം സംഭരിക്കാനുള്ള ക്രമീകരണവുമുണ്ട്. വീടിനകത്തേക്ക് കയറുന്ന ഭാഗത്ത് നൽകിയ വാട്ടർബോഡിയിലാണ് നിലവിൽ വെള്ളം സംഭരിക്കുന്നത്. ഇതിന് മുകളിലൂടെ ഒരു ബ്രിഡ്ജ് നൽകിയാണ് അകത്തേക്ക് പ്രവേശിക്കുന്നത്. 

സ്വീകരണമുറി, ഡൈനിങ് ഹാൾ, രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, അടുക്കള, വർക്കേരിയ എന്നിവയാണ് വെറും 930 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. സ്ക്വയർ ട്യൂബിൽ ടഫൻഡ് ഗ്ലാസ് നൽകിയാണ് ചെറിയ സിറ്റൗട്ട് ഒരുക്കിയത്. വുഡൻ ഫിനിഷുള്ള ടൈലുകളാണ് നിലത്തു വിരിച്ചത്.

ഫെറോസിമന്റ്  സ്ലാബിൽ മറൈൻ പ്ലൈ ഒട്ടിച്ചാണ് കിച്ചൻ കബോർഡുകൾ. കിടപ്പുമുറിയിലെ വാഡ്രോബുകളും ഇങ്ങനെ ഒരുക്കി.

ADVERTISEMENT

മാസ്റ്റർ ബെഡ്‌റൂമിൽ ഗ്ലാസ് ക്യുബിക്കിൾ അടങ്ങിയ ബാത്റൂമാണ് ആകർഷണം.

ഞാൻ ഒരു ഗായകനാണ്. അടിസ്ഥാനപരമായി വീടുപണിയെക്കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. പക്ഷേ സ്വന്തം വീട് പണിയാൻ തുടങ്ങിയപ്പോൾ മുതൽ ബദൽ നിർമാണസാമഗ്രികളെ കുറിച്ചും ചെലവ് കുറഞ്ഞ നിർമാണരീതിയെക്കുറിച്ചുമൊക്കെ ഗൃഹപാഠം നടത്തി. മൂന്ന് വർഷമെടുത്താണ് ഞാൻ വീടുപണി പൂർത്തിയാക്കിയതും. നാലു പേരടങ്ങുന്ന ഒരു കുടുംബത്തിന് ഈ വീടുതന്നെ ധാരാളമാണ്. 

സ്ട്രക്ചറിന് ഏഴു ലക്ഷം രൂപ മാത്രമാണ് ചെലവായത്. ഫർണിഷിങ്, വയറിങ്, പ്ലമിങ്, സീലിങ് എന്നിവയ്ക്കാണ് ബാക്കി 240000 ചെലവായത്. അങ്ങനെ മൊത്തം 9.4 ലക്ഷം രൂപയ്ക്ക് ഞങ്ങളുടെ സ്വപ്നഭവനം സാധ്യമായി. പാലുകാച്ചലിന് ശേഷം ദിവസം കുറഞ്ഞത് 5 കുടുംബങ്ങൾ എങ്കിലും വീട് സന്ദർശിക്കാൻ എത്താറുണ്ട്. ഫോണിലൂടെ നിരവധി അന്വേഷണങ്ങളും വരാറുണ്ട്. എന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് അവർക്ക് സഹായകരമാകുമെങ്കിൽ എനിക്കും സന്തോഷം...നൗഷാദ് പറഞ്ഞു നിർത്തുന്നു..

 

ADVERTISEMENT

ചെലവ് കുറച്ച ഘടകങ്ങൾ

കോൺക്രീറ്റ് ഉപയോഗം നിയ്രന്തിച്ചു. ഒന്നിന് 29 രൂപ വിലവരുന്ന സിമന്റ് കട്ടകളാണ് നിർമാണത്തിനുപയോഗിച്ചത്. സമീപത്തുള്ള ഫാക്ടറിയിൽനിന്നും മൊത്തമായി വാങ്ങിയതും ഗുണകരമായി.

ഓടിനു പകരം 5 mm കനമുള്ള അലുമിനിയം ട്രഫോൾഡ് ഷീറ്റാണ് വിരിച്ചത്. ബലവും ശബ്ദപ്രതിരോധവും ഉള്ളതുകൊണ്ട് പൊട്ടുമെന്നോ മഴ പെയ്യുമ്പോൾ ശബ്ദം ഉണ്ടാകുമെന്നു പേടി വേണ്ട.

വാട്ടർ പ്രൂഫിങ് ചെയ്ത ശേഷം റബർ പെയിന്റാണ് പുറംഭിത്തികളിൽ അടിച്ചത്. സാദാ പെയിന്റിനേക്കാൾ ചെലവ് കുറവാണ് ഇതിന്. അകത്ത് ഇമൽഷനും അടിച്ചു.

തടിയുടെ ഉപയോഗം നിയന്ത്രിച്ചു. ഫൈബർ വാതിലുകളാണ് അകത്ത് ഉപയോഗിച്ചത്. പ്ലൈവുഡ് ഫിനിഷിലാണ് ഫർണിച്ചറുകൾ.

സീലിങ്ങിന് മുകളിലൂടെ ലൂപ്പ് ചെയ്താണ് വയറിങ്. ഇതിനാൽ ഭിത്തി പൊളിക്കേണ്ട ആവശ്യം വന്നില്ല.

 

എസ്റ്റിമേറ്റ്

  • സ്ട്രക്ചർ- 7 ലക്ഷം
  • ഇന്റീരിയർ- 2  ലക്ഷം
  • മറ്റു ചെലവുകൾ- 40000 
  • മൊത്തം ചെലവ്- 940000 

 

Project Facts

Location- Tirur

Area- 930 SFT

Plot- 8 cents

Owner& Designer- Noushad

Mob- 75598 43356

Budget- 9.4 lakh

Completion year- 2019