വീട് ഒരു കെട്ടുകാഴ്ച ആക്കാൻ ആഗ്രഹിക്കാത്ത ചെറുകുടുംബത്തിന് ഏറ്റവും അനുയോജ്യമായ, പരിപാലനം എളുപ്പമാക്കുന്ന വീട് എന്ന് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പട്ടർകുളം എന്ന സ്ഥലത്തുള്ള നൗഷാദിന്റെ വീടിനെ വിശേഷിപ്പിക്കാം. വീട്ടുകാരുടെ ആഗ്രഹങ്ങളെ ആവശ്യം, അത്യാവശ്യം അനാവശ്യം എന്നിങ്ങനെ തരംതിരിച്ചാൽ, അതിൽ ആവശ്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട് ഒരു കെട്ടുകാഴ്ച ആക്കാൻ ആഗ്രഹിക്കാത്ത ചെറുകുടുംബത്തിന് ഏറ്റവും അനുയോജ്യമായ, പരിപാലനം എളുപ്പമാക്കുന്ന വീട് എന്ന് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പട്ടർകുളം എന്ന സ്ഥലത്തുള്ള നൗഷാദിന്റെ വീടിനെ വിശേഷിപ്പിക്കാം. വീട്ടുകാരുടെ ആഗ്രഹങ്ങളെ ആവശ്യം, അത്യാവശ്യം അനാവശ്യം എന്നിങ്ങനെ തരംതിരിച്ചാൽ, അതിൽ ആവശ്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് പണികഴിപ്പിച്ചതാണ് ഈ വീട്. 

നീളമുള്ള പ്ലോട്ടിൽ മുറ്റം ലഭിക്കുംവിധമാണ് വീടിനിടം കണ്ടത്. താന്തൂർ സ്റ്റോണും പുല്ലും ഇടകലർത്തി മുറ്റം നിരപ്പാക്കി. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മുകളിലും താഴെയുമായി നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്,  ഓപ്പൺ ടെറസ് എന്നിവയാണ് 2417 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

ADVERTISEMENT

കേരളത്തിന്റെ കാലാവസ്ഥയെ പരിഗണിച്ച് ചരിച്ചാണ് മേൽക്കൂര വാർത്തത്. അതിനുമുകളിൽ ഓട് വിരിച്ചു ഭംഗിയാക്കി. 

പ്ലോട്ടിന്റെ കിടപ്പനുസരിച്ച് എല്ലാ വശത്തുനിന്നും കാഴ്ച ലഭിക്കുംവിധമാണ് എലവേഷൻ രൂപകല്പന ചെയ്തത്. സിറ്റൗട്ടിന്റെ ഇരുവശങ്ങളിലും മെറ്റൽ ലൂവറുകൾ നൽകിയിട്ടുണ്ട്. ഇത് പുറംകാഴ്ചയിൽ ഭംഗി നൽകുന്നതിനൊപ്പം അകത്തേക്കുള്ള വായുപ്രവാഹവും സുഗമമാക്കുന്നു.ചുറ്റുമുള്ള പ്രകൃതിക്കിണങ്ങുംവിധമുള്ള ലൈറ്റ് കളറാണ് പുറംഭിത്തിയിൽ നൽകിയത്. അകത്തളങ്ങളും വൈറ്റ് തീമിലാണ്. ഇത് വീടിനുള്ളിൽ പ്രസന്നമായ അന്തരീക്ഷം നിലനിർത്തുന്നു.

ഫോർമൽ ലിവിങ് ഡബിൾ ഹൈറ്റിൽ നൽകിയത് വിശാലത തോന്നിപ്പിക്കുന്നു. ഫാമിലി ലിവിങ്ങിൽ ബേ വിൻഡോ നൽകി ഇരിപ്പിട സൗകര്യം ഒരുക്കി. ഗോവണിയുടെ താഴെ ആർട്ടിഫിഷ്യൽ ഗ്രാസും പെബിൾസും നൽകി കോർട്യാർഡ് വേർതിരിച്ചു. രണ്ടു ലിവിങ്ങിൽനിന്നും ഇവിടേക്ക് നോട്ടമെത്തും. 

ADVERTISEMENT

80X80 വിട്രിഫൈഡ് ടൈലാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. ലിവിങ്ങിൽ വുഡൻ ടൈൽ നൽകി ഹൈലൈറ്റ് ചെയ്തു. ബീമിനെ മറയ്ക്കാനുള്ള ഇടങ്ങൾ മാത്രമാണ് ഫോൾസ് സീലിങ് ചെയ്തത്. മറ്റിടങ്ങളിൽ ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകി. ഫോർമൽ ലിവിങ്ങിലും അടുക്കളയിലും സ്‌കൈലൈറ്റ് നൽകിയിട്ടുണ്ട്. ഇതിലൂടെ കടന്നുവരുന്ന വെളിച്ചം ആവശ്യാനുസരണം നിയന്ത്രിക്കാം എന്ന പ്രത്യേകതയുമുണ്ട്. 

ഗോവണി കയറി മുകളിലെത്തിയാൽ, ലിവിങ്ങിന്റെ ഡബിൾ ഹൈറ്റ്  സ്പെസിലൂടെ താഴത്തെ കാഴ്ചകളിലേക്ക് നോട്ടമെത്തും. അപ്പർ ലിവിങ് ഒരു യൂട്ടിലിറ്റി സ്‌പേസായും മാറ്റി. ഓപ്പൺ ടെറസിലേക്കുള്ള എൻട്രിയും ഇവിടെനിന്നാണ്.

ADVERTISEMENT

പത്തു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലാണ് ഊണുമേശ. സമീപം വാഷ് ഏരിയയും പ്രെയർ സ്‌പേസും ക്രമീകരിച്ചു.

ഓപ്പൺ ശൈലിയിലുളള ഐലൻഡ് കിച്ചൻ. മറൈൻ പ്ലൈവുഡിൽ ലാമിനേറ്റ് ഫിനിഷ് നൽകിയാണ് ക്യാബിനറ്റുകൾ ഒരുക്കിയത്. സമീപം വർക്കേരിയ, സ്റ്റോർ റൂം എന്നിവയും നൽകി.

സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ ഒരുക്കിയത്. എല്ലാ കിടപ്പുമുറികളിലും ഇൻബിൽറ്റ് വാഡ്രോബുകൾ നൽകിയിട്ടുണ്ട്. 

'നൗഷാദ് എന്റെ അടുത്ത സുഹൃത്താണ്. സാധാരണ സുഹൃത്തുക്കൾക്ക് വേണ്ടി വീടുപണിതുകഴിയുമ്പോൾ, പല അഭിപ്രായവ്യത്യാസങ്ങൾ വന്നു, ആ ബന്ധത്തിന് ചെറിയ മങ്ങൽ ഏൽക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ വീടുപണി കഴിഞ്ഞതോടെ ഞങ്ങളുടെ സൗഹൃദം കൂടുതൽ ഊഷ്മളമായി അനുഭവപ്പെടുന്നു'...ഡിസൈനർ ഫൈസൽ നിർമാൺ പറയുന്നു.

ചിത്രങ്ങൾ- അഖിൽ കൊമാച്ചി

Project Facts

Pattarukulam, Malappuram

Plot- 12.5 cent

Area- 2417 SFT

Owner- Noushad Pattarkulam

Designer- A M Faizal

Nirman Designs,

Manjeri, Malappuram

Ph: 9895978900