ഒരു തുണ്ട് ഭൂമിക്ക് ലക്ഷങ്ങൾ വിലയുള്ള ബെംഗളൂരു നഗരത്തിൽ പ്രേംകുമാറിന് സ്വന്തമായി ഉണ്ടായിരുന്നത് രണ്ടേമുക്കാൽ സെന്റാണ്. ഇവിടെ സൗകര്യങ്ങൾ എല്ലാമുള്ള ഒരു വീട് പണിയാൻ കഴിയുമോ എന്ന് അന്വേഷിച്ച് പ്രേംകുമാർ ഒരുപാട് അലഞ്ഞു. ഒരുപാട് ആർക്കിടെക്ടുകൾ തിരിച്ചയച്ചു. അവസാനം ആർക്കിടെക്ട് നവീനിന്റെ അടുത്തെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു തുണ്ട് ഭൂമിക്ക് ലക്ഷങ്ങൾ വിലയുള്ള ബെംഗളൂരു നഗരത്തിൽ പ്രേംകുമാറിന് സ്വന്തമായി ഉണ്ടായിരുന്നത് രണ്ടേമുക്കാൽ സെന്റാണ്. ഇവിടെ സൗകര്യങ്ങൾ എല്ലാമുള്ള ഒരു വീട് പണിയാൻ കഴിയുമോ എന്ന് അന്വേഷിച്ച് പ്രേംകുമാർ ഒരുപാട് അലഞ്ഞു. ഒരുപാട് ആർക്കിടെക്ടുകൾ തിരിച്ചയച്ചു. അവസാനം ആർക്കിടെക്ട് നവീനിന്റെ അടുത്തെത്തി. സ്ഥലപരിമിതിയെ അപ്രസക്തമാക്കുംവിധം സൗകര്യങ്ങളുള്ള മൂന്നുനില വീട് ഇവിടെ ഉയർന്നു. ചെറിയ സ്ഥലത്ത് ഫ്ലാറ്റ് മാതൃകയിൽ ആകാശത്ത് ഇടങ്ങൾ ഒരുക്കുക എന്ന പ്രായോഗിക നയമാണ് ഇവിടെ പിന്തുടർന്നത്.

ADVERTISEMENT

ഒരിഞ്ചു പോലും വെറുതെ കളയാതെ ഉപയുക്തമാക്കിയാണ് അകത്തളക്രമീകരണം. പല തട്ടുകളായാണ് ഇടങ്ങൾ വിന്യസിച്ചിരിക്കുന്നത്. 2575 ചതുരശ്രയടിയാണ് വിസ്തീർണം. ഭൂമി കുഴിച്ചു താഴെ ബേസ്മെന്റ് ഫ്ലോർ നിർമിച്ചു. ഇവിടെയാണ് കാർ പാർക്കിങ്. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, 4  കിടപ്പുമുറികൾ എന്നിവ പല തട്ടുകളിലായി ഒരുക്കി. എല്ലാ നിലകളെയും ഒരു ചരടിൽ കോർത്തെടുക്കുന്ന പോലെയാണ് സ്റ്റെയർകെയ്സ്.  

അകത്തേക്ക് കയറുമ്പോൾ ചെറിയ പ്ലോട്ടിൽ പണിത വീടാണെന്ന് മറക്കുംവിധമാണ് ഇടങ്ങളുടെ വിന്യാസം. ഞെരുക്കവും ശ്വാസം മുട്ടലും അനുഭവപ്പെടുന്നത് ഒഴിവാക്കാൻ ക്രോസ് വെന്റിലേഷന് പ്രാധാന്യം നൽകി. 

ADVERTISEMENT

സ്വീകരണമുറി റോഡ് നിരപ്പിൽ നിന്നും 5 അടി ഉയരത്തിലാണ്.  ഇവിടെ നൽകിയ വെർട്ടിക്കൽ ഗാർഡനും ചെറിയ ജലധാരയുമാണ് വീടിന്റെ മറ്റൊരു ഹൈലൈറ്റ്. വിട്രിഫൈഡ് ടൈലുകളാണ് നിലത്ത് വിരിച്ചത്.  

നാലു കിടപ്പുമുറികളും പല തട്ടുകളായാണ് ക്രമീകരിച്ചത്. ഇവിടെ വുഡൻ ഫ്ളോറിങ് ചെയ്തു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകിയിട്ടുണ്ട്.

ADVERTISEMENT

വീടിന്റെ ഹൃദയം കോർട്യാർഡോടുകൂടിയ ഡൈനിങ് ഹാൾ ആണ്. ഇവിടെ സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ നേരിട്ട് അകത്തേക്ക് എത്തിക്കുന്നു. ചുവരുകൾ നാച്വറൽ സ്റ്റോൺ ക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. സ്ഥലം ലഭിക്കാൻ ഡൈനിങ്ങിനോട് ചേർന്നുതന്നെ ഓപ്പൺ കിച്ചനാണ് ഒരുക്കിയത്.

ടെറസിലൊരുക്കിയ ഗാർഡൻ വീട്ടിൽ പച്ചപ്പിന്റെ സാന്നിധ്യം ഉറപ്പാക്കുന്നു. ചുരുക്കത്തിൽ സ്ഥലപരിമിതിയെ അപ്രസക്തമാക്കുകയാണ് രണ്ടേമുക്കാൽ സെന്റിൽ ആകാശത്തേക്ക് വികസിച്ചു നിൽക്കുന്ന ഈ വീട്. 

Project facts

Location- Bengaluru

Plot- 2.75 cent

Area- 2575 SFT

Owner- Premkumar

Architect- Naveen G J

De Square Bengaluru

Mob- 9741961016