പ്രവാസികൾ ഏറ്റവുമധികം ടെൻഷൻ അടിക്കുന്ന സമയമാണ് വീടുപണി. സാന്നിധ്യമില്ല എങ്കിലും എല്ലായിടത്തും നോട്ടമെത്തണം. എന്നാൽ വിദേശത്തിരുന്നു നേരിട്ട് കണ്ടു വീടുപണിത അനുഭവങ്ങൾ വിദേശത്തിരുന്നു സ്വപ്നഭവനം സഫലമാക്കിയ പ്രവാസിയായ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു. അങ്കമാലിക്കടുത്ത് മാമ്പ്ര എന്ന സ്ഥലത്താണ് എന്റെ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസികൾ ഏറ്റവുമധികം ടെൻഷൻ അടിക്കുന്ന സമയമാണ് വീടുപണി. സാന്നിധ്യമില്ല എങ്കിലും എല്ലായിടത്തും നോട്ടമെത്തണം. എന്നാൽ വിദേശത്തിരുന്നു നേരിട്ട് കണ്ടു വീടുപണിത അനുഭവങ്ങൾ വിദേശത്തിരുന്നു സ്വപ്നഭവനം സഫലമാക്കിയ  പ്രവാസിയായ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു.

അങ്കമാലിക്കടുത്ത് മാമ്പ്ര എന്ന സ്ഥലത്താണ് എന്റെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്. ഏറെ ഗൃഹപാഠം ചെയ്താണ് വീടുപണിക്കിറങ്ങിയത്. നിർമാണം തുടങ്ങും മുൻപേ വീടിന്റെ 3 D പുറംകാഴ്ചയും അകത്തളങ്ങളും ഇലക്ട്രിക്കൽ പ്ലംബിങ് പോയിന്റുകളുമടക്കം വിശദമായി തയാറാക്കിയിരുന്നു. മെറ്റീരിയൽ കോൺട്രാക്റ്റ് വ്യവസ്ഥയിലായിരുന്നു വീടുപണി. നിർമാണം തുടങ്ങിയ ശേഷം വാട്സാപ്പിലൂടെയും ലൈവ് സ്ട്രീമിങ്ങിലൂടെയും വിദേശത്തിരുന്നു പുരോഗതി വിലയിരുത്തി. 

ADVERTISEMENT

കേരളീയ ശൈലിയിലാണ് പുറംകാഴ്ച. മേൽക്കൂര ചരിച്ചു വാർത്തു മുകളിൽ മേച്ചിൽ ഓട് വിരിച്ചു. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, അപ്പർ ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, ഹോംതിയറ്റർ എന്നിവയാണ് 3500 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. ഭാവിയെക്കരുതി മഴവെള്ള സംഭരണി, സോളർ പ്ലാന്റ് എന്നിവയ്ക്കുള്ള പ്രൊവിഷനുകൾ ഇട്ടിട്ടുണ്ട്. പുതിയകാലത്തെ സ്മാർട്ട് ഹോം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സിസിടിവി, ഓട്ടമാറ്റിക് തീം ലൈറ്റിങ്, വെള്ളം ലാഭിക്കാൻ സെൻസർ ടാപ്പ് എന്നിവയെല്ലാം ഒരുക്കി.

വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. ഫർണിഷിങ്ങിന് തടി നന്നായി ഉപയോഗിച്ചിട്ടുണ്ട്. താഴെ മൂന്നും മുകളിൽ രണ്ടു കിടപ്പുമുറികളാണുള്ളത്. എല്ലാ മുറികൾക്കും അറ്റാച്ഡ് ബാത്‌റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. മോഡുലാർ കിച്ചനാണ്. മറൈൻ പ്ലൈവുഡ് കൊണ്ടാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്ഏരിയയുമുണ്ട്.

ADVERTISEMENT

പൊതുവെ പ്രവാസി മലയാളികൾ തുടക്കത്തിലൊന്നു വന്നു വീട് പണിതുടങ്ങിയാൽ പിന്നെ അടുത്തതായി വരുന്നത് പാലുകാച്ചലിനായിരിക്കും. ആരെങ്കിലും മേൽനോട്ടമില്ലെങ്കിൽ വീടുപണി ഉഴപ്പുകയും ചെയ്യും. എന്നാൽ ഞങ്ങൾക്ക്  പണിയുടെ ഓരോ ഘട്ടങ്ങളും  കൃത്യമായി കണ്ടു പുരോഗതി വിലയിരുത്താനും നിർദേശങ്ങൾ നൽകാനും കഴിഞ്ഞു. അത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്.

ADVERTISEMENT

Project Facts

Location- Mambra, Angamali

Area- 3500 SFT

Owner- Jismon

Designer- Evens Construction Pvt. Ltd. Irinjalakuda 

Contractor – Sebastian T