കരുനാഗപ്പള്ളി കൊല്ലകയിലാണ് പ്രവാസികളായ ഹാരിസിന്റെയും ബുഷ്റയുടെയും പുതിയ വീട്. ദീർഘ നാളത്തെ പ്രവാസജീവിതത്തിൽ ഇരുവർക്കും ബാക്കിയായ ഒരു സ്വപ്നമായിരുന്നു കേരളത്തനിമയുള്ള ഒരു വീട്. അതാണ് ഇവിടെ സഫലമാക്കിയത്. നാട്ടുകാരുടെയും ബന്ധുക്കാരുടെയും ഉപദേശങ്ങൾ മാറ്റിനിർത്തി വീട്ടുകാരുടെ നിലപാടുകളാണ് ഈ വീട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുനാഗപ്പള്ളി കൊല്ലകയിലാണ് പ്രവാസികളായ ഹാരിസിന്റെയും ബുഷ്റയുടെയും പുതിയ വീട്. ദീർഘ നാളത്തെ പ്രവാസജീവിതത്തിൽ ഇരുവർക്കും ബാക്കിയായ ഒരു സ്വപ്നമായിരുന്നു കേരളത്തനിമയുള്ള ഒരു വീട്. അതാണ് ഇവിടെ സഫലമാക്കിയത്.

നാട്ടുകാരുടെയും ബന്ധുക്കാരുടെയും ഉപദേശങ്ങൾ മാറ്റിനിർത്തി വീട്ടുകാരുടെ നിലപാടുകളാണ് ഈ വീട്ടിൽ പ്രതിഫലിക്കുന്നത്.വാസ്തു ശാസ്ത്ര പ്രകാരമാണ് വീടിന്റെ ദർശനവും ഇടങ്ങളും ക്രമപ്പെടുത്തിയത്. മുറ്റത്തായി തുളസിത്തറ നൽകിയിട്ടുണ്ട്. ബന്ധുക്കളിൽ പലർക്കും ഇതിനോട് വിയോജിപ്പുണ്ടായിരുന്നു. എന്നാൽ അതെല്ലാം ഇവർ അവഗണിച്ചു. പ്ലോട്ടിലെ മരങ്ങൾ സംരക്ഷിച്ചാണ്‌ വീടിനിടം കണ്ടെത്തിയത്. വീടിനെ മറച്ചു നിൽക്കുന്ന മാവ് പോലും മുറിക്കാതെ നിലനിർത്തി. വീട് പണിതു കഴിഞ്ഞാൽ പിന്നെ മുറ്റം ടൈൽ വിരിക്കുന്നതാണ് ഭൂരിഭാഗം മലയാളികളുടെയും രീതി. ഇവിടെയും അതിൽനിന്നും വ്യത്യസ്തമായി മുറ്റം സ്വാഭാവികമായി നിലനിർത്തി. 

ADVERTISEMENT

വരാന്ത, സ്വീകരണ മുറി, നാല് കിടപ്പുമുറികൾ,  ഗോവണി, അടുക്കള, വർക് ഏരിയ എന്നിവയാണ് 2982 ചതുരശ്രയടിയിൽ ഒരുക്കിയത്. പ്ലോട്ടിൽ തന്നെയുണ്ടായിരുന്ന പഴയ കെട്ടിടം പുതുക്കിയെടുത്തു. ഇവിടെയാണ് ഇപ്പോൾ കാർപോർച്ചും ഡ്രൈവർക്കു താമസിക്കാനുള്ള മുറിയും. 

വീടിന്റെ തലയെടുപ്പിൽ രസകരമായ മറ്റൊരു കാര്യവുമുണ്ട്. പഴമ തോന്നാൻ പുതിയ ഓട് ബോധപൂർവം മഴ കൊള്ളിച്ചു പായൽ പിടിപ്പിച്ച ശേഷമാണ് മേഞ്ഞത്. തടിമച്ചിന് മുകളിൽ ട്രസ് റൂഫ് നൽകി ഓട് വിരിച്ചതിനാൽ ചൂടിനെ അകത്തേക്ക് പ്രവഹിക്കുന്നതിൽ നിന്നും തടയുന്നു.

തടിയുടെ സാന്നിധ്യമാണ് അകത്തളത്തിലെ ഹൈലൈറ്റ്. വാതിൽ, ജനൽ, മച്ച്, ഗോവണി, കിടപ്പുമുറിയിലെ വാഡ്രോബ്, അടുക്കളയിലെ കബോർഡ് എന്നുവേണ്ട മിക്കയിടത്തും തടിയുടെ പ്രൗഢി ഹാജർ വയ്ക്കുന്നുണ്ട്.

സ്വാഭാവിക പ്രകാശത്തെ അകത്തേക്ക് എത്തിക്കാനായി ലിവിങ്- ഡൈനിങ് ഏരിയയ്ക്കു മുകളിൽ ഗ്ലാസ് സീലിങ് നൽകി. അതിനാൽ പകൽ സമയത്ത് ലൈറ്റ് ഇടേണ്ട കാര്യമേയില്ല.

ADVERTISEMENT

അടുക്കളയുടെയും ഒരു കിടപ്പു മുറിയുടെയും മേൽക്കൂര മാത്രമേ വാർത്തിട്ടുള്ളൂ. ഇതിനു മുകളിലായി മുകൾനിലയിൽ കിടപ്പുമുറി നൽകി.

രണ്ടരവർഷത്തെ കാത്തിരിപ്പിനുശേഷമാണ് വീട് സഫലമായത്. എങ്കിലും പൂർണമായും ഞങ്ങളുടെ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന വീട് ഒരുക്കാൻ സാധിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ് എന്ന് വീട്ടുകാർ പറയുന്നു.

Project facts

Location- Karunagappally

ADVERTISEMENT

Area-2982

Owner-Haris

Architect- Subhash Varma

Mob- 9847196163