ഇരുപത്തിയഞ്ചു കൊല്ലത്തോളം പഴക്കമുളള തറവാടുവീടിനെ പുതിയ കാലത്തേക്ക് മാറ്റിയെടുത്ത വിശേഷങ്ങൾ ഉടമസ്ഥൻ ഷബീർ പങ്കുവയ്ക്കുന്നു.. കോഴിക്കോട് രാമനാട്ടുകരയിലുള്ള 12 സെന്റിലായിരുന്നു തറവാട്. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ വന്നപ്പോഴാണ് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. ഉയരം കുറഞ്ഞ പഴയ നിർമിതിയായതുകൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപത്തിയഞ്ചു കൊല്ലത്തോളം പഴക്കമുളള തറവാടുവീടിനെ പുതിയ കാലത്തേക്ക് മാറ്റിയെടുത്ത വിശേഷങ്ങൾ ഉടമസ്ഥൻ ഷബീർ പങ്കുവയ്ക്കുന്നു..

കോഴിക്കോട് രാമനാട്ടുകരയിലുള്ള 12 സെന്റിലായിരുന്നു തറവാട്. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ വന്നപ്പോഴാണ് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്.

പഴയ വീട്
ADVERTISEMENT

ഉയരം കുറഞ്ഞ പഴയ നിർമിതിയായതുകൊണ്ട് അകത്ത് കാറ്റും വെളിച്ചവും കയറുന്നത് കുറവായിരുന്നു. ഒപ്പം സ്ഥലപരിമിതിയും. പഴയ വീടിന്റെ ചെറിയ ഓർമകൾ നിലനിർത്തിക്കൊണ്ടാണ് പുതിയ വീട് പണിതത്.

ഉയർന്ന പ്രദേശമായതു കൊണ്ട് പുറംകാഴ്ചയിൽ ചില അലങ്കാരങ്ങൾ നൽകിയിട്ടുണ്ട്. മുകൾനിലയിൽ ഇൻഡസ്ട്രിയൽ വർക്ക് ചെയ്ത് പർഗോള നൽകി. ഇതിനുമുകളിൽ ടഫൻഡ് ഗ്ലാസ് വിരിച്ചു. ഒരു ഭിത്തി മുഴുവൻ നിറയുന്ന നാച്ചുറൽ സ്റ്റോൺ ക്ളാഡിങ്ങാണ് മറ്റൊരാകർഷണം. പഴയ വീടിന്റെ മുൻഭാഗം ഇപ്പോൾ പുതിയ വീടിന്റെ ഇടതുവശത്തായി വരുന്നു. മുന്നിലേക്ക് സിറ്റൗട്ടും ലാൻഡ്സ്കേപ്പും കൂട്ടിയെടുത്തു.

പഴയ ഗേറ്റ് തന്നെ പോളിഷ് ചെയ്ത് പെയിന്റടിച്ച് നിലനിർത്തി. സമീപം വിക്കറ്റ് ഗേറ്റ് നിർമിച്ചു. പഴയ വീടിന്റെ വാതിലുകളും ജനലുകളും വീടിന്റെ പിൻവശത്തുള്ള മുറികളിൽ പുനരുപയോഗിച്ചിട്ടുണ്ട്.

അനാവശ്യ ചുവരുകൾ പൊളിച്ചു കളഞ്ഞു തുറസായ നയത്തിലേക്ക് അകത്തളം മാറ്റിയെടുത്തു. ചെറിയ ജനാലകൾ മാറ്റി വീതിയുള്ള ജനാലകൾ നൽകി. സീലിങ്ങിന്റെ ഉയരം വർധിപ്പിച്ചു. ഇതോടെ അകത്തളങ്ങളിൽ കാറ്റും വെളിച്ചവും സ്‌ഥലസൗകര്യവും ലഭിച്ചു തുടങ്ങി. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവ 2400 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ADVERTISEMENT

ഫർണിച്ചറുകളും തൂക്കുവിളക്കുകളും അകത്തളത്തിന്റെ തീം അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തവയാണ്. പ്ലൈവുഡ് വെനീർ ഫിനിഷിലാണ് ഫർണിച്ചറുകളും പാനലിങ്ങും. താഴത്തെ നിലയിൽ ഗ്രാനൈറ്റും മുകൾനിലയിൽ വിട്രിഫൈഡ് ടൈലും വിരിച്ചു.

കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം സൗകര്യം കൂട്ടിച്ചേർത്തു. ഒപ്പം വാഡ്രോബ്, ഡ്രസിങ് ഏരിയ എന്നിവയും നൽകി. മറൈൻ പ്ലൈവുഡ് കൊണ്ടാണ് അടുക്കളയിലെ കാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകി.

മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ

ADVERTISEMENT

അകത്തളങ്ങളുടെ ഉയരവും വീതിയും കൂട്ടി വിശാലമാക്കി.

മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ കൂട്ടിച്ചേർത്തു.

മോഡുലാർ കിച്ചനും വർക്കേരിയയും കൂട്ടിച്ചേർത്തു.

കാവി നിലം മാറ്റി മാർബിളും ടൈലും വിരിച്ചു. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു.

Project Facts

Location-Ramanattukara, Calicut

Area- 2400 SFT

Owner- Shabeer

Designers-Riyas Backer, Maharoof K

Mob- 9947414342   9995168999

ID Associate, Ramanattukara       

Mail- idassociatecalicut@gmail.com