സൗദിയിൽ ബിസിനസ്സ് നടത്തുന്ന വർഗീസ് മത്തായിയുടേയും കുടുംബത്തിന്റേയുമാണ് ഈ വീട്. പ്രത്യേകിച്ച് ഒരാകൃതിയും ഇല്ലാത്ത പ്ലോട്ട് ഒരു പരിമിതി ആയി കാണാതെ പ്ലോട്ടിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് വീട് ഡ‍ിസൈൻ ചെയ്തിരിക്കുന്നത്. സർക്കുലർ ഷെയ്പ്പിന്റെ ഫോർമേഷനാണ് വീടിന്റെ എടുത്തു പറയേണ്ട സവിശേഷത. 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദിയിൽ ബിസിനസ്സ് നടത്തുന്ന വർഗീസ് മത്തായിയുടേയും കുടുംബത്തിന്റേയുമാണ് ഈ വീട്. പ്രത്യേകിച്ച് ഒരാകൃതിയും ഇല്ലാത്ത പ്ലോട്ട് ഒരു പരിമിതി ആയി കാണാതെ പ്ലോട്ടിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് വീട് ഡ‍ിസൈൻ ചെയ്തിരിക്കുന്നത്. സർക്കുലർ ഷെയ്പ്പിന്റെ ഫോർമേഷനാണ് വീടിന്റെ എടുത്തു പറയേണ്ട സവിശേഷത. 3 നിലകളിലായിട്ടാണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. 

ADVERTISEMENT

കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്നും 100 മീ. മാത്രം ദൂര മാണ് വീട്ടിലേക്കുള്ളത്. വീടിന് മുന്നിൽ ൈഹവേയാണ്. 16 സെന്റ് വരുന്ന പ്ലോട്ടിൽ ഹൈവേയിൽ നിന്നും 2 മീ താഴ്ചയി ലാണ് പ്ലോട്ട് നിലനിൽക്കുന്നത്. അതിനാൽ ഹൈവേയിൽ നിന്നും മെട്രോ റെയിലിൽ നിന്നും വ്യൂ ലഭിക്കത്തക്കവിധമാണ് വീടിന്റെ എലിവേഷൻ ഡിസൈൻ. മെയിൻ ഗേറ്റിൽ നിന്നു തുടങ്ങുന്ന സർക്കുലർ ആകൃതിയിലുള്ള ഡ്രൈവ് വേ ചെന്നവസാനിക്കുന്നത് വീടിന്റെ മെയിൻ ഡോറിലേക്കാണ്.  ഗ്രൗണ്ട് ഫ്ലോറിൽ 3 കാറുകൾക്ക് എളുപ്പത്തിൽ പാർക്ക് ചെയ്യാവുന്ന രീതിയിൽ ആണ് കാർപാർക്കിങ്.

ഇവിടെ എലിവേഷനിലെ വർത്തുളാകൃതി എടുത്തു കാണിക്കുന്നത് ഗ്രൗണ്ട് ഫ്ലോറിൽ നിന്നും മുകളിലേക്ക് നൽകിയ ജിഐ പൈപ്പിന്റെ പില്ലറാണ്. ഇത് ഒരു ഡിസൈൻ എലമെന്റായി കൂടി വർത്തിക്കുന്നു. 

പ്രധാന വാതിൽ തുറന്ന് നേരെ എത്തുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. ഇവിടെ ഇടതുവശത്തായി ഭിത്തിയിൽ എലവേഷനിൽ നൽകിയ സര്‍ക്കുലാര്‍ ഫോം ഫോളോ ചെയ്തിരിക്കുന്നതു കാണാം. 

നീളം കൂടിയ വലിയ ജനാലകൾ. കാറ്റും വെളിച്ചവും ഉറപ്പാക്കുന്നു. ലിവിങ്ങിന്റെ വലതു വശത്തെ ഭിത്തിയിൽ വാൾപേപ്പർ നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നതു കാണാം. വുഡും, ജിപ്സം ബോർഡും ഉപയോഗിച്ചും ഗംഭീരമാക്കിയ ഫാൾസ് സീലിങ്ങിൽ ഇൻ‍ഡയറക്ട് ലൈറ്റും കൊടുത്തു. കൂടാതെ വെനീർ ഫിനിഷിന്റെ ചാരുതയിൽ പർഗോള ഡിസൈനും കൊടുത്തു.

ADVERTISEMENT

ഫോർമൽ ലിവിങ്ങിലെ സർക്കുലർ വാളിന്റെ തുടർച്ച ഫാമിലി ലിവിങ്ങിലേക്കും ഡൈനിങ്ങിലേക്കും നൽകി. ഫോർമൽ ലിവിങ്ങിൽ നിന്ന് ഫ്ലോറിൽ ലെവൽ വ്യതിയാനം വരുത്തി യാണ് ഫാമിലി ലിവിങ്ങും ഡൈനിങ്ങും ക്രമീകരിച്ചിട്ടുള്ളത്. ചെറിയൊരു പാസേജും ഇവിടെ കാണാം. പാസേജിന്റെ ഇടതു വശത്തുള്ള ഡോർ തുറന്നാൽ ബാൽക്കണിയാണ്. ഇവിടെ നിന്നാൽ പുറത്തെ ഗേറ്റ് കാണാം. 

ഡബിൾ ഹൈറ്റ് സ്പേസിലാണ് ഫാമിലി ലിവിങ്. ഇവിടെയും കർവ്വ് ആകൃതി പിന്തുടർന്ന സീലിങ് വൈവിധ്യം കാണാം. നടുഭാഗത്തായി ഹാങ്ങിങ് ലൈറ്റ് ഇന്റീരിയറിന്റെ മാസ്മരികത വർധിപ്പിക്കുന്നു. 

മുകളിലേക്ക് നൽകിയിരിക്കുന്ന സ്റ്റെയർ ആകർഷകമാണ്. 2 ഇഞ്ച് കനത്തില്‍ തേക്ക് പലകകൾ പാകി ഇൻഡയറക്ട് ലൈറ്റു കൊടുത്തു. സ്റ്റെയറിനടിയിലായി ഗ്ലാസ് പില്ലറുകൾ നൽകി.

ഡൈനിങ് കം മോഡുലാർ കിച്ചനാണ്. ഫ്രീഫ്ലോയിങ് സ്പേസാണ് ഹൈലൈറ്റ്. ഡൈനിങ്ങിലും സീലിങ് വൈവിധ്യം നൽകി ഹൈലൈറ്റ് ചെയ്തു. 

ADVERTISEMENT

കോംപാക്റ്റ് ഡിസൈൻ പാറ്റേണാണ് ബെഡ്റൂമുകളിൽ പിന്തുടർന്നിരിക്കുന്നത്. എലവേഷനിൽ നൽകിയ സർക്കുലർ വാളിന്റെ തുടർച്ച മുറികളിലും കൊണ്ടു വന്നിരിക്കുന്നു.

ഹെഡ്റെസ്റ്റിൽ വാൾപേപ്പർ നൽകി. വെനീർ പാനലിങ്ങും വുഡൻ ഫ്ലോറിങ്ങുമെല്ലാം കിടപ്പ് മുറികളെ സുന്ദരമാക്കുന്നു.

3 ബെഡ്റൂം ഒരു കോമൺ ഏരിയ, ഒരു ബാൽക്കണി ഇത്രയുമാണ് സെക്കന്റ് ഫ്ലോറിൽ ഉള്ളത്. കോമൺ സ്പേ സിൽ നിന്നും പുറത്തേക്ക് കൊടുത്തിരിക്കുന്ന ട്രയാങ്കിൾ ആകൃതയിലുള്ള ബാൽക്കണിയിൽ നിന്നും ഹൈവേയി ലേക്കും, മെട്രോറെയിലിലേക്കും കാഴ്ച സാധ്യമാകുന്നു. ഇവിടെ െവർട്ടിക്കൽ ഗാർഡനും ഒരുക്കി. 

മെട്രോ ലൈഫ് സ്റ്റൈൽ ഇഷ്ടപ്പെടുന്ന ഒരാളാണ് ഉടമസ്ഥൻ. അതിനാലാണ് അതിനനുയോജ്യമായ രീതിയിലുള്ള ഡിസൈൻ രീതികളും നയങ്ങളും ഇവിടെ പിന്തുടർന്നതെന്ന് വീടിന്റെ ശിൽപി ആർക്കിടെക്റ്റ് സുജിത് കെ നടേഷ് പറയുന്നു. 

Project facts

സ്ഥലം : കളമശ്ശേരി

പ്ലോട്ട്   : 16 സെന്റ്

വിസ്തീർണം : 6500 sqft

ഉടമ : വർഗീസ് മത്തായി

‍ഡിസൈൻ : Ar. സുജിത്. കെ. കെ. നടേശ്

സൻസ്കൃതി ആർക്കിടെക്റ്റ്സ്, കൊച്ചി               

ഫോൺ : 0484 2776569,  9495959889   

പണി പൂർത്തീകരിച്ച വർഷം : 2018