തൊടുപുഴയിൽ പച്ചപ്പിനു നടുവിലുള്ള വിശാലമായ രണ്ടേക്കറിലാണ് ശശിയുടെ പുതിയ വീട്. പ്രധാന റോഡിൽ നിന്നും ഉയരത്തിൽ നിൽക്കുന്ന പ്ലോട്ടിലേക്ക് പ്രധാന ഗേറ്റ് കൂടാതെ പടികളും നൽകിയിട്ടുണ്ട്. ഇവിടെയെല്ലാം ചെടികളും പുൽത്തകിടിയും വച്ചുപിടിപ്പിച്ചിട്ടുണ്ട്. പരിപാലനം എളുപ്പമാക്കാൻ ഒരുനില മതി എന്ന് വീട്ടുകാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴയിൽ പച്ചപ്പിനു നടുവിലുള്ള വിശാലമായ രണ്ടേക്കറിലാണ് ശശിയുടെ പുതിയ വീട്. പ്രധാന റോഡിൽ നിന്നും ഉയരത്തിൽ നിൽക്കുന്ന പ്ലോട്ടിലേക്ക് പ്രധാന ഗേറ്റ് കൂടാതെ പടികളും നൽകിയിട്ടുണ്ട്. ഇവിടെയെല്ലാം ചെടികളും പുൽത്തകിടിയും വച്ചുപിടിപ്പിച്ചിട്ടുണ്ട്.

പരിപാലനം എളുപ്പമാക്കാൻ ഒരുനില മതി എന്ന് വീട്ടുകാർ നിശ്ചയിച്ചിരുന്നു. ഭാവിയിൽ മുകളിലേക്ക് നിലകൾ പണിയാനുള്ള സൗകര്യത്തിനു കൂടിയാണ് ഫ്ലാറ്റ് റൂഫ് തിരഞ്ഞെടുത്തത്. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, 4 കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 1657 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

ADVERTISEMENT

മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായി വീടിന്റെ മധ്യത്തിലാണ് കാർ പോർച്ച്. ഇതിന്റെ മേൽക്കൂരയിൽ പർഗോള സ്‌കൈലൈറ്റ് നൽകിയിട്ടുണ്ട്. ഈ വെളിച്ചം അകത്തേക്കും പ്രസരിക്കുന്നു.  വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഇടനാഴിയിലുള്ള പ്രെയർ ഏരിയയാണ് മറ്റൊരു ഹൈലൈറ്റ്. ഇവിടെ ഒരു ഭിത്തി വേർതിരിച്ച് സ്‌കൈലൈറ്റും നൽകി. ഇന്റീരിയർ ഡിസൈൻ പണികൾ ചെയ്യുന്ന ഗൃഹനാഥൻ തന്നെയാണ് വീട് മിതമായ ശൈലിയിൽ അലങ്കരിച്ചത്.

രണ്ടു കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂം നൽകി. ഒരു കോമൺ ടോയ്‌ലറ്റും ക്രമീകരിച്ചു. ലളിതമായ അടുക്കള. സമീപം വർക്കേരിയയും നൽകി.

'സ്ട്രക്ചറും ഫർണിഷിങ്ങും ലാൻഡ്സ്കേപ്പിംഗും ചുറ്റുമതിലും ഉൾപ്പെടെ 30 ലക്ഷം രൂപയാണ് ചെലവായത്. ഉയരത്തിലുള്ള പ്ലോട്ടിൽ ഞങ്ങൾ പ്രതീക്ഷിച്ച ബജറ്റിനുള്ളിൽ പണി തീർക്കാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. പ്രത്യേകിച്ച് മുറ്റം കെട്ടിയെടുക്കാൻ തന്നെ നല്ലൊരു തുക ചെലവാകുമായിരുന്നു. എങ്കിലും ഫർണിഷിങ്ങിൽ കാണിച്ച മിതത്വത്തിലൂടെ മൊത്തം ബജറ്റ് കീശയിൽ ഒതുക്കാനായി'. വീട്ടുകാർ പറയുന്നു.

ചെലവ് കുറച്ച ഘടകങ്ങൾ

ADVERTISEMENT

ഭിത്തി കെട്ടാൻ സിമന്റ് ഹോളോ ബ്രിക്സ് ഉപയോഗിച്ചു.

തടി മുഴുവൻ സ്വന്തം പറമ്പിൽ നിന്നുതന്നെ ലഭിച്ചു.

ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.

ADVERTISEMENT

Project Facts

Location- Moovattupuzha

Plot- 2 Acre

Area- 1657 SFT

Owner- Sasi

Designer- Anoop Kumar

Kumar& Kumar architects

Mob- 9447752420, 9567452325