ഒരു പ്രവാസിയുടെ നാടിനോടുള്ള ഗൃഹാതുരതയുടെ ആവിഷ്കാരമാണ് വയനാട് പനമരത്തുള്ള ഈ മനോഹരമായ വീട്. പ്രവാസിയായ അൻവർ നാട്ടിൽ വീട് പണിയാൻ തീരുമാനിച്ചപ്പോൾ ആഗ്രഹിച്ചത് ട്രഡീഷണൽ വീടുകളുടെ രൂപഭാവങ്ങളും പുതിയകാല സൗകര്യങ്ങളുമുള്ള വീടിനെയാണ്. ആർക്കിടെക്ട് ഇയാസ് അഹമ്മദാണ് വീട്ടുകാരുടെ ആഗ്രഹപ്രകാരം ഈ വീട് രൂപകൽപന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പ്രവാസിയുടെ നാടിനോടുള്ള ഗൃഹാതുരതയുടെ ആവിഷ്കാരമാണ് വയനാട് പനമരത്തുള്ള ഈ മനോഹരമായ വീട്.

പ്രവാസിയായ അൻവർ നാട്ടിൽ വീട് പണിയാൻ തീരുമാനിച്ചപ്പോൾ ആഗ്രഹിച്ചത് ട്രഡീഷണൽ വീടുകളുടെ രൂപഭാവങ്ങളും പുതിയകാല സൗകര്യങ്ങളുമുള്ള വീടിനെയാണ്. ആർക്കിടെക്ട് ഇയാസ് അഹമ്മദാണ് വീട്ടുകാരുടെ ആഗ്രഹപ്രകാരം ഈ വീട് രൂപകൽപന ചെയ്തത്. പനമരത്ത് ഒരു കുന്നിൻചെരിവിലാണ് വീട് സ്ഥിതി ചെയ്യുന്നത്. മുന്നിൽ പച്ചപ്പട്ടുടുത്ത നെൽപ്പാടവും പിന്നിൽ മലനിരകളുമാണ്. ഈ പ്രകൃതിഭംഗി ആസ്വദിക്കാൻ പാകത്തിലാണ് വീടിന്റെ സ്ഥാനവും രൂപകൽപനയും.

ADVERTISEMENT

മേൽക്കൂര ചരിച്ചു വാർത്ത ഓടുവിരിച്ചു. ധാരാളം മഴ ലഭിക്കുന്ന പ്രദേശമാണ്. അതിനാൽ ഫ്ലാറ്റ് റൂഫിനെക്കാൾ അനുയോജ്യവും സ്ലോപ് റൂഫാണ് എന്ന തിരിച്ചറിവും ഇതിനും കാരണമായി. തുറന്ന സൈഡ് കോർട്യാർഡാണ്‌ അകത്തെ പ്രധാന ആകർഷണം. ഇതുവഴി മഞ്ഞും വെയിലും മഴയും വീട്ടിനുള്ളിൽ വിരുന്നുകാരായി എത്തുന്നു.

സ്വീകരണമുറി, ഡൈനിങ് ഹാൾ, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ഹാൾ എന്നിവയാണ് പ്രധാനമായും 2450 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

വർണചിത്രങ്ങളോട് വീട്ടുകാരന് ഇഷ്ടമുണ്ട്. അൻവർ ഇടപെട്ടാണ് സ്വീകരണമുറിയിലും ഗോവണിയുടെ വശത്തെ ഭിത്തിയിലും വോൾ ആർട് ചെയ്തത്. ഇതൊഴിച്ചാൽ അകത്തളങ്ങൾ എല്ലാം ലളിതമായി ഇളംനിറങ്ങൾ നൽകിയാണ് ഒരുക്കിയത്. വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. 

തുറസായ ശൈലിയിലാണ് വീടിന്റെ മധ്യത്തിലുള്ള ഹാൾ. ഡൈനിങ്, സ്റ്റെയർ, വാഷ് ഏരിയ എന്നിവയെല്ലാം ഇവിടെയാണ് വരുന്നത്.  നാച്ചുറൽ വെന്റിലേഷന് നൽകിയ പ്രാധാന്യമാണ് അകത്തേക്ക് കയറുമ്പോൾ അനുഭവവേദ്യമാവുക. പകൽസമയത്ത് അകത്ത് ലൈറ്റിടേണ്ട കാര്യമേയില്ല. രാത്രിയിൽ ഫാനും ഇടേണ്ട കാര്യമില്ല. ഇതുവഴി വൈദ്യുതി ബിൽ നല്ലൊരു തുക ലാഭിക്കുകയും ചെയ്യുന്നുണ്ട്.

ADVERTISEMENT

പുറത്തെ മനോഹരകാഴ്ചകളിലേക്ക് തുറക്കുന്ന വലിയ ജാലകങ്ങളാണ് കിടപ്പുമുറിയുടെ സവിശേഷത. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് ഏരിയ എന്നിവയും നൽകിയിട്ടുണ്ട്. പ്ലൈവുഡ്, മൈക്ക ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ.

ജിഐ കൊണ്ട് ഇൻഡസ്ട്രിയൽ വർക്ക് ചെയ്ത ഗോവണിയുടെ പടികളിൽ വുഡൻ ടൈൽ ക്ലാഡ് ചെയ്‌തു. വൈകുന്നേരങ്ങളിൽ ഒരു കപ്പ് ചായയുമായി പുറത്തെ കാഴ്ചകൾ കണ്ടിരിക്കാൻ ഓപ്പൺ ബാൽക്കണിയും നൽകി. മുകൾനിലയിൽ ഏറ്റവും സജീവമായ ഇടവും ഇതാണ്.

ഉയരവ്യത്യാസമുള്ള പ്ലോട്ടായതിനാൽ അടിത്തറ കെട്ടാനും ലാൻഡ്സ്കേപ്പ് ഒരുക്കാനും കുറച്ചധികം ചെലവ് വന്നിട്ടുണ്ട്.   സ്ട്രക്ചറിന് ഏകദേശം 38 ലക്ഷവും ഫർണിഷിങ്, ലാൻഡ്സ്കേപ്പിങ് എന്നിവയ്ക്ക് ഏകദേശം 9 ലക്ഷവും ചെലവായി. അങ്ങനെ 47 ലക്ഷത്തിനു ആഗ്രഹിച്ച പോലെയൊരു വീട് ഇവിടെ ഉയർന്നു.

ADVERTISEMENT

Project Facts

Location- Panamaram, Wayanad

Area- 2450 sft

Plot- 15 cent

Owner- Anwar

Designer- Ar.Iyas Muhammed

Mob- 8089256676

Completion year- 2019 July