കേരളത്തനിമയുള്ള വീടുകളോട് മോഹമുള്ള മലയാളികൾ ഒരു തവണ എങ്കിലും നോക്കിനിന്നു പോവുന്ന മനോഹരമായ വീട് നിർമിച്ചതിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്ടാണ് ഞങ്ങളുടെ വീട്. ഒരു കൗതുകമുള്ളത് വീടിന്റെ പേരും പട്ടണക്കാട്ട് എന്നുതന്നെയാണ്. ഞങ്ങൾക്ക് പരമ്പരാഗത ശൈലിയിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തനിമയുള്ള വീടുകളോട് മോഹമുള്ള മലയാളികൾ ഒരു തവണ എങ്കിലും നോക്കിനിന്നു പോവുന്ന മനോഹരമായ വീട് നിർമിച്ചതിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്ടാണ് ഞങ്ങളുടെ വീട്. ഒരു കൗതുകമുള്ളത്  വീടിന്റെ പേരും പട്ടണക്കാട്ട് എന്നുതന്നെയാണ്. ഞങ്ങൾക്ക് പരമ്പരാഗത ശൈലിയിലുള്ള തറവാടുകളോട് പ്രത്യേക ഇഷ്ടമുണ്ട്. സ്വന്തമായി വീട് പണിയാൻ ആലോചിച്ചപ്പോഴും രൂപത്തിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. വീടിന്റെ പ്ലാൻ വരച്ചു  നൽകിയത്  എന്‍ജിനീയറായ എ.എൽ. ജോർജാണ്. ഡിസൈനറും നാട്ടുകാരനുമായ സജേഷ് നന്ദ്യാട്ടാണ് വീടിന്റെ നിർമിതിയിലും അകത്തളങ്ങൾ ഒരുക്കിയതിലും കൂടെനിന്നത്.

ADVERTISEMENT

മേൽക്കൂര വാർത്ത് ട്രസ്സിട്ട് മുകളിൽ പഴയ ഓട് പാകുകയായിരുന്നു.  ഇന്റർലോക്ക് സിമന്റ് ഇഷ്ടിക കൊണ്ടാണ് ഭിത്തി കെട്ടിയത്. ഭിത്തി തേക്കണ്ട, നേരിട്ട് പുട്ടിയിടാം എന്നതാണ് ഈ ഇഷ്ടികയുടെ മേന്മ. 

വീടു നിർമിക്കാൻ ഒരു മരം പോലും പുതുതായി മുറിക്കരുത് എന്നുണ്ടായിരുന്നു.  പാലക്കാട്ടെ പഴയ ഒരു വീട് പൊളിക്കുന്നിടത്തുനിന്നാണ് വാതിലുകൾ ശേഖരിച്ചത്. പഴയ തടിപ്പലകകൾ വാങ്ങി ജനൽ നിർമിച്ചു. പഴയ മുഖപ്പുകളും വാങ്ങി പോളിഷ് ചെയ്തെടുത്തു.

പൂമുഖം, സ്വീകരണമുറി, ഊണുമുറി, നടുമുറ്റം, അടുക്കള, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 2300 ചതുരശ്രയടിയിൽ ഒരുക്കിയത്. വരാന്തയിൽ ഗ്രാനൈറ്റും അകത്ത് ടൈലും കൊണ്ട് ഫ്ലോറിങ് ചെയ്തു.

വീടിന്റെ ഹൃദയം എന്ന് പറയുന്നത് നടുമുറ്റമാണ്. ഇതിനു ചുറ്റും ഇടങ്ങൾ ക്രമീകരിച്ചു. വീടിന്റെ മിക്ക ഇടങ്ങളിലും നിന്നും ഇവിടേക്ക് കാഴ്ച എത്തുംഓപ്പൺ സ്‌കൈലൈറ്റിലൂടെ പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു. താഴെ വെള്ളാരങ്കല്ലുകളും ഇൻഡോർ പ്ലാന്റും നൽകി.

ADVERTISEMENT

കിടപ്പുമുറികളിൽ ആധുനിക സൗകര്യങ്ങൾ എല്ലാം നൽകിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകി. മറൈൻ പ്ലൈവുഡ് കൊണ്ടാണ് കിച്ചൻ കബോർഡുകൾ. സമീപം ചെറിയ വർക്കേരിയയും നൽകി.

വീടിനു മുന്നിലെ കുളമാണ് മറ്റൊരു കൗതുകം. കുളവും വീട്ടിലെ നടുമുറ്റവും തമ്മിലൊരു ബന്ധമുണ്ട്. വേനൽക്കാലത്ത് കുളത്തിലെ വെള്ളം കുറയും. വേനൽമഴയിൽ നടുമുറ്റത്ത് വീഴുന്ന വെള്ളം കുളത്തിലേക്ക് പമ്പ് ചെയ്യാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. കുളിക്കാനും നനയ്ക്കാനുമൊക്കെ കുളത്തിലെ വെള്ളമാണ് ഞങ്ങൾ ഉപയോഗിക്കുന്നത്.

ഗൃഹപ്രവേശനത്തിനെത്തിയ ഒരുപാട് പേർ പറഞ്ഞു അവരുടെ ഒക്കെ സ്വപ്നങ്ങളിൽ ഇതുപോലെ കേരളത്തനിമയുള്ള ഒരു വീട് ഉണ്ടെന്ന്..അതുകേൾക്കുമ്പോൾ ഞങ്ങളുടെ സന്തോഷവും ഇരട്ടിക്കുന്നു. ഈ വീട് സഫലമാക്കാൻ ഒരുപാട് പേരുടെ അധ്വാനവും കൂട്ടായ്മയും ഉണ്ടായിട്ടുണ്ട്. അവരോടൊക്കെ ഞങ്ങൾക്ക് തീർത്താൽ തീരാത്ത കടപ്പാടുമുണ്ട്...

ADVERTISEMENT

Project facts

Location- Pattanakad, Alappuzha

Area- 2300 SFT

Owner- Saji & Siji

Designer- Sajesh Nandhyatt

Mob- 94472 33132