നഗരത്തിൽ വീട് പണിയുമ്പോഴുള്ള സ്ഥലപരിമിതിയെ അപ്രസക്തമാക്കി സൗകര്യങ്ങളുള്ള വീട് ഒരുക്കിയ കഥയാണിത്. ഇടപ്പള്ളിയിൽ ദേശീയപാതയോട് ചേർന്നുള്ള 5.2 പ്ലോട്ടാണ്. ഇവിടെ നഗരത്തിന്റെ തിരക്കും ബഹളവും പൊടിയുമൊന്നും കയറാത്ത വിധത്തിലാണ് വീടിന്റെയും ചുറ്റുപാടുകളുടെയും രൂപകൽപന. മടുപ്പിക്കുന്ന പതിവ് ശൈലികളിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരത്തിൽ വീട് പണിയുമ്പോഴുള്ള സ്ഥലപരിമിതിയെ അപ്രസക്തമാക്കി സൗകര്യങ്ങളുള്ള വീട് ഒരുക്കിയ കഥയാണിത്.

ADVERTISEMENT

ഇടപ്പള്ളിയിൽ ദേശീയപാതയോട് ചേർന്നുള്ള 5.2 പ്ലോട്ടാണ്. ഇവിടെ  നഗരത്തിന്റെ തിരക്കും ബഹളവും പൊടിയുമൊന്നും കയറാത്ത വിധത്തിലാണ് വീടിന്റെയും ചുറ്റുപാടുകളുടെയും രൂപകൽപന.  മടുപ്പിക്കുന്ന പതിവ് ശൈലികളിൽ നിന്നും വ്യത്യസ്തമാകണം എന്നതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. ഇതിനായി കൊളോണിയൽ ക്‌ളാസിക് തീമിലാണ് വീടിന്റെ പുറംകാഴ്ച ഒരുക്കിയത്.

നഗരത്തിലെ ചൂടിനെ പ്രതിരോധിക്കാനായി മേൽക്കൂര നിരപ്പായി വാർത്ത് ട്രസ് ചെയ്താണ് സെറാമിക് റൂഫ് ടൈൽ വിരിച്ചത്.  കൊളോണിയൽ രൂപഭാവങ്ങളോടെ ഒരുക്കിയ എലവേഷനിൽ നാച്ചുറൽ സ്റ്റോൺ ക്ലാഡിങ്, ലൂവറുകൾ എന്നിവ ഹാജർ വയ്ക്കുന്നുണ്ട്. ഓപ്പൺ ടെറസ് ആവശ്യമെങ്കിൽ പാർട്ടി ഹാളായും മാറ്റിയെടുക്കാം.

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ഓഫിസ് റൂം എന്നിവയാണ് 2722 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. തുറസായ നയത്തിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. ഇതിനൊപ്പം ഡബിൾ ഹൈറ്റ് സ്‌പേസുകളും വൈറ്റ് തീമും അകത്തളങ്ങളിൽ വിശാലത തോന്നിപ്പിക്കുന്നു.

ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെയാണ് രൂപകൽപന. സെറ്റ്‌ബാക്ക് ഇട്ട സ്ഥലത്ത് സ്റ്റീൽ ഗ്ലാസ് കോമ്പിനേഷനിൽ കാർപോർച് നൽകി സ്ഥലം ഉപയുക്തമാക്കി. മഴവെള്ള സംഭരണിയും വാട്ടർടാങ്കും  ഇവിടെ അരികിൽ  നൽകി.

ADVERTISEMENT

പൊതുവിടങ്ങളിൽ വിട്രിഫൈഡ് ടൈലും കിടപ്പുമുറികളിൽ വുഡൻ ഫ്ലോറിങ്ങുമാണ് നൽകിയത്. തടിയിൽ പൊതിഞ്ഞ പടികളാണ് ഗോവണിക്ക്. കൈവരിയിൽ മൈൽഡ് സ്റ്റീൽ നൽകി. ഗോവണിയുടെ താഴെ വാഷ് ഏരിയയും ഇൻവെർട്ടർ വയ്ക്കാനുള്ള ഇടവും കണ്ടെത്തി  സ്ഥലം ഉപയുക്തമാക്കി. 

ഉപയുക്തതയാണ് കിടപ്പുമുറികളുടെയും സവിശേഷത. അറ്റാച്ഡ് ബാത്റൂമുകൾക്കൊപ്പം വെനീർ പി യു ഫിനിഷിൽ ബിൽറ്റ് ഇൻ വാഡ്രോബുകളും നൽകിയിട്ടുണ്ട്.

L ഷേപ്പിലാണ് മോഡുലാർ കിച്ചൻ. മറൈൻ പ്ലൈവുഡ് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റുകൾ നിർമിച്ചത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. അനുബന്ധമായി രണ്ടു വർക്കേരിയകളുമുണ്ട്.

ചുരുക്കത്തിൽ മികച്ച ആസൂത്രണമുണ്ടെങ്കിൽ കുറഞ്ഞ സ്‌പേസിലും വിശാലമായ സൗകര്യങ്ങളുള്ള നെഞ്ചു വിരിച്ചു നിൽക്കുന്ന വീട് പണിയാം എന്ന് തെളിയിക്കുകയാണ് ഈ വീട്.

Project facts

Location- Edappally

Area- 2722 SFT

Plot- 5.2 cent

Owner- Manuel Kachiramattam

Architect- Deepthi Nair

Dj Architecture, Ernakulam

Mob- 9567572193

Content Summary: Space Efficient House in 5 cent Plot; House Plan