ബഹ്റൈൻ പ്രവാസിയായ ജെൻസൺ തന്റെ സ്വപ്നവീട് സഫലമാക്കിയതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഏറെക്കാലം മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമാണ് നാട്ടിൽ നല്ലൊരു വീട്. കോട്ടയം ജില്ലയിലെ മീനടം എന്ന സ്ഥലത്താണ് എന്റെ വീട്. വളരെ പതുക്കെയാണ് പണി പൂർത്തിയാക്കിയത്. 2017 സെപ്റ്റംബറിൽ തറ കല്ല് ഇട്ട വീട് 2019 ഓഗസ്റ്റിൽ ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹ്റൈൻ പ്രവാസിയായ ജെൻസൺ തന്റെ സ്വപ്നവീട് സഫലമാക്കിയതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഏറെക്കാലം മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമാണ് നാട്ടിൽ നല്ലൊരു വീട്. കോട്ടയം ജില്ലയിലെ മീനടം എന്ന സ്ഥലത്താണ് എന്റെ വീട്. വളരെ പതുക്കെയാണ് പണി പൂർത്തിയാക്കിയത്. 2017 സെപ്റ്റംബറിൽ തറ കല്ല് ഇട്ട വീട് 2019 ഓഗസ്റ്റിൽ ആണ് പാല് കാച്ചിയത്. വിദേശത്ത് ആയിരുന്നെങ്കിലും വീടിന്റെ ഓരോ മുക്കും മൂലയും പോലും കൃത്യമായി മനസ്സിൽ ഉണ്ടായിരുന്നു. വളരെ നല്ല രീതിയിൽ സഹകരിക്കുന്ന നാട്ടിലുള്ള ഒരു കോൺട്രാക്ടർ ആയിരുന്നു സ്ട്രക്ചർ ചെയ്തത്. ഫൗണ്ടേഷൻ മുതൽ പ്ലാസ്റ്ററിങ് വരെയുള്ള വർക്ക് മെറ്റീരിയൽ ഉൾപ്പെടെ നൽകി.

ADVERTISEMENT

2450 സ്ക്വയർ ഫീറ്റ് ആണ് അളവ്. പോർച്ച്, സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്ഏരിയ എന്നിവയാണ് വീട്ടിലുള്ളത്. 

ഇലക്ട്രിക്കൽ, കാർപെന്ററി, ടൈൽസ് തുടങ്ങിയവ എല്ലാം പലർക്കായി ജോലി ഏൽപ്പിച്ചു സാധനങ്ങൾ എല്ലാം ഞങ്ങൾ കൊടുത്തു. തടി മുക്കാലും പുരയിടത്തിൽ നിന്നും വെട്ടി. ഇന്റീരിയർ വർക്ക് എല്ലാം നെറ്റിൽ നിന്നും കിട്ടിയ പല മോഡൽ വച്ച് ഞാൻ തന്നെ ഡിസൈൻ ഫോട്ടോസ് കൊടുത്തു പലരെ കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു. 

ലിവിങ് റൂം, ഡൈനിങ് റൂം തമ്മിൽ പർഗോള വച്ച് വേർതിരിച്ചു. ഓരോ മുറികൾക്കും ഹൈലൈറ്റഡ് ഡാർക്ക് കളറും അതിനു മാച്ചിങ് ആയ കർട്ടനും തിരഞ്ഞെടുക്കാൻ സാധിച്ചു.  ഫ്ലോറിങ്ങിനു വിട്രിഫൈഡ് ടൈൽസും, ഗ്രാനൈറ്റും ഉപയോഗിച്ചിട്ടുണ്ട്. ടൈൽസ് നേരിട്ട് സെലക്ട് ചെയ്തത് കൊണ്ട് നമ്മുടെ മനസ്സിന് ഇഷ്ടപ്പെട്ട ചെലവ് കുറഞ്ഞ മോഡൽ എടുക്കുവാൻ സാധിച്ചു. 

താഴത്തെ നിലയിൽ രണ്ടു കിടപ്പുമുറികളും മുകളിൽ രണ്ടു കിടപ്പുമുറികളുമാണ്. മാസ്റ്റർ ബെഡ്റൂമിനു അറ്റാച്ച്ഡ് ബാത്റൂമും മറ്റുള്ള ബാത്റൂം 2 ഡോർ നൽകി അറ്റാച്ച്ഡ് & കോമൺ ആയി ഉപയോഗിക്കാവുന്ന രീതിയിൽ ആണ് നിർമിച്ചിരിക്കുന്നത്. അതിലൂടെ ബാത്റൂം കോസ്റ്റ് കുറയ്ക്കാൻ സാധിച്ചു. 

ADVERTISEMENT

മോഡുലാർ കിച്ചൻ, വാഡ്രോബ്, ഫർണിച്ചർ എല്ലാം കസ്റ്റംമെയ്ഡ് ആയി ചെയ്തിരിക്കുന്നു. 

ലിവിങ് റൂമിൽ ചെയ്തിരിക്കുന്ന വാൾപേപ്പേഴ്സ് ബഹ്റിനിൽ നിന്നും കൊണ്ടുവന്നത് ആണ്. ഭാര്യയും വീടുപണിക്ക് വേണ്ട കുറെ ഐഡിയാസ് നൽകി സപ്പോർട്ട് ചെയ്തു. പുതിയ ഏതു വീട് കണ്ടാലും അതിൽ നിന്നും നമ്മുടെ കോസ്റ്റിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എല്ലാം സ്ക്രീൻ ഷോട്ട് എടുത്തു വയ്ക്കുകയും, നാട്ടിൽ അച്ഛൻ  മുഖേന പണിക്കാരെ അവ കാണിക്കുകയും ചെയ്തു. 

അച്ഛന്റെ മേൽനോട്ടം വലിയ അനുഗ്രഹം ആയിരുന്നു. എല്ലാ ദിവസവും വൈകിട്ട് അതാതു ദിവസത്തെ വർക്ക് സംബന്ധിച്ചു വിശദമായി പറഞ്ഞു തരുമായിരുന്നു. അതിലൂടെ ചെറിയ പിശകുകൾ വേഗം പരിഹരിക്കാൻ സാധിച്ചു. ഞങ്ങള്‍ എല്ലാവരും പ്രതീക്ഷിച്ചതിലും വളരെ നല്ല രീതിയിൽ ആയിരുന്നു വീടിന്റെ കാഴ്ച. കണ്ട എല്ലാ ആളുകളും വളരെ നല്ല അഭിപ്രായം ആണ് പറഞ്ഞത്.

ADVERTISEMENT

Project Facts

Location: മീനടം, കോട്ടയം

Area: 2450 Sqft

Owner: ജെൻസൺ ജേക്കബ്, മണ്ണൂർ

email- jensonj@al-namal.com

Contractor: Saji velangatutharayil

Content Summary: NRI Malayali Shares House Building Experience; NRI House Kerala