തൃശൂർ കൊടുങ്ങല്ലൂരിലാണ് ബിജോയ് ജോർജിന്റെ പുതിയ വീട്. പാരയോരത്തായി 11 സെന്റിൽ വീതി കുറഞ്ഞ പ്ലോട്ടായിരുന്നു. പരമാവധി ഫ്രൻഡേജ്‌ ലഭിക്കുംവിധം പിന്നിലേക്കിറക്കിയാണ് വീടിനു സ്ഥലം കണ്ടത്. പതിവ് രൂപഭാവങ്ങളിൽ നിന്നും മാറി നിൽക്കുന്ന ഒരു രൂപം വേണം എന്നതായിരുന്നു വീട്ടുകാരുടെ ഒറ്റക്കെട്ടായുള്ള ഡിമാൻഡ്. അതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ കൊടുങ്ങല്ലൂരിലാണ് ബിജോയ് ജോർജിന്റെ പുതിയ വീട്. പാരയോരത്തായി 11 സെന്റിൽ വീതി കുറഞ്ഞ പ്ലോട്ടായിരുന്നു. പരമാവധി ഫ്രൻഡേജ്‌ ലഭിക്കുംവിധം പിന്നിലേക്കിറക്കിയാണ് വീടിനു സ്ഥലം കണ്ടത്. പതിവ് രൂപഭാവങ്ങളിൽ നിന്നും മാറി നിൽക്കുന്ന ഒരു രൂപം വേണം എന്നതായിരുന്നു വീട്ടുകാരുടെ ഒറ്റക്കെട്ടായുള്ള ഡിമാൻഡ്. അതിനാൽ കൊളോണിയൽ ക്‌ളാസിക് തീമുകളുടെ സമന്വയമാണ് വീടിന്റെ പുറംകാഴ്ച. മുൻവശത്തെ നിന്നും കാണുന്ന മേൽക്കൂരകൾ മാത്രമേ ചരിച്ചു വാർത്തിട്ടുള്ളൂ. ചൂടിനെ പ്രതിരോധിക്കാനായി പിന്നിലുള്ള മേൽക്കൂര നിരപ്പായി വാർത്തു ട്രസ് ചെയ്‌തത്‌ റൂഫ് ടൈൽ വിരിക്കുകയായിരുന്നു. 

പ്രധാന സ്ട്രക്ചറിൽ നിന്നും മാറ്റിയാണ് പോളികാർബണേറ്റ് റൂഫിങ്ങുള്ള കാർ പോർച്ച് ഒരുക്കിയത്. മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുംവിധമാണ് മുറ്റത്ത് പേവിങ് ടൈലുകൾ വിരിച്ചത്. വീട്ടുമുറ്റത്തുണ്ടായിരുന്ന മാവ് നിലനിർത്തിയതിനൊപ്പം ഒരു വശത്ത് പുൽത്തകിടിയും ഒരുക്കിയിട്ടുണ്ട്. 

ADVERTISEMENT

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2950 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. അകത്തും പുറത്തും വെള്ള നിറത്തിനാണ് പ്രാമുഖ്യം നൽകിയത്. ഇതും അകത്തളങ്ങൾ പ്രസന്നമാക്കുന്നു.

ചെറിയൊരു പൂമുഖവും ഫോയറും കടന്നാണ് അകത്തേക്ക് എത്തുന്നത്. ഡൈനിങ് ഹാളാണ് വീടിന്റെ ഹൃദയം. ഇവിടെ കുറച്ചിട ഡബിൾ ഹൈറ്റിൽ ഒരുക്കി. സ്കൈലിറ്റ് സീലിങ്ങിൽ ചൂടുവായു പുറന്തള്ളത്തക്കവിധം വുഡൻ ബീഡിങ് നൽകിയത് ആകർഷകമാണ്. സമീപത്തായി ഫാമിലി ലിവിങ് സ്‌പേസ് ക്രമീകരിച്ചു. ഇവിടെ ടിവി യൂണിറ്റ് നൽകി. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് ഫർണിഷിങ്ങും പാനലിങ്ങും ചെയ്തിരിക്കുന്നത്. വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്.

ഡൈനിങ്ങിന്റെ ഒരു വശത്തെ ചുമരിലാണ് പ്രെയർ ഏരിയ ക്രമീകരിച്ചത്. ഇവിടെ ജാളി കട്ടിങ്ങും ലൈറ്റുകളും നൽകി ആകർഷകമാക്കിയിട്ടുണ്ട്. 

സൗകര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് ഏരിയ എന്നിവ ഇവിടെ സജ്ജമാക്കി.

ADVERTISEMENT

മറൈൻ പ്ലൈവുഡിൽ പിയു ഫിനിഷ് നൽകിയാണ് കിച്ചൻ ക്യാബിനറ്റുകൾ ഒരുക്കിയത്. ബ്ലാക്ക് ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. ഇവിടെ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ അമിത ആഡംബരങ്ങൾ ഇല്ലാതെ തന്നെ വ്യത്യസ്തവും ഭംഗിയും ഉപയോഗക്ഷമവുമായ അകത്തളങ്ങൾ ഒരുക്കാനായതാണ് ഈ വീടിന്റെ വിജയം.

Project facts

ADVERTISEMENT

Location- Kodungallur, Thrissur

Area- 2950 SFT

Plot- 11 cent

Owner- Bejoy George

Architect- Joseph Chalissery

Mob- 9496863713

Completion year-2019

Content Summary: Colonial House Kodungallur; European Model House Plan