ലളിതം എന്ന പദം കേവലം ഒരു വിശേഷണം മാത്രമാക്കാതെ അതിന്റെ എല്ലാ മികവും പൂർണതയും കൈവരിച്ചിരിക്കുകയാണ് കുണ്ടൂരിലുള്ള ഈ വീട്. മാട്ടാംപിള്ളിൽ ചാരിറ്റബിൾ ട്രസ്റ്റിനായി നിർമ്മാണം പൂർത്തിയാക്കിയ ഈ വീട് DJ Architecture ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 800 Sqft ൽ 8 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഈ വീടിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലളിതം എന്ന പദം കേവലം ഒരു വിശേഷണം മാത്രമാക്കാതെ അതിന്റെ എല്ലാ മികവും പൂർണതയും കൈവരിച്ചിരിക്കുകയാണ് കുണ്ടൂരിലുള്ള ഈ വീട്. 

മാട്ടാംപിള്ളിൽ ചാരിറ്റബിൾ ട്രസ്റ്റിനായി നിർമ്മാണം പൂർത്തിയാക്കിയ ഈ വീട് DJ Architecture ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്.  800 Sqft ൽ 8 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഈ വീടിന് പുറംകാഴ്ചയിൽ ഒരു നില മാത്രം തോന്നിക്കുമെങ്കിലും വുഡ് ഫിനിഷിൽ രൂപകൽപന ചെയ്ത ഒരു മെസനിൻ ഫ്ലോർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 

ADVERTISEMENT

ആകെ മൂന്ന് കിടപ്പുമുറികൾ ഉള്ള ഈ വീടിന് ഒരു അറ്റാച്ഡ് ടോയ്‌ലറ്റും ഡൈനിങ് ഏരിയയ്ക്ക് സമീപമായി ഒരു കോമൺ ടോയ്‌ലറ്റും കൊടുത്തിരിക്കുന്നു. 

ഡൈനിങ് ഏരിയയിൽ നിന്നും ഒരു ഓപ്പൺ കിച്ചണിലേക്കും അവിടെ നിന്നും വർക്ഏരിയയിലേക്കും പ്രവേശിക്കാം. ഡൈനിങ് ഏരിയയുടെ മുകളിലായാണ് മെസനിൻ ഫ്ലോർ സെറ്റ് ചെയ്തിരിക്കുന്നത്. 

പഴയ കെട്ടിടം പൊളിച്ചു കിട്ടിയ മരങ്ങൾ കൊണ്ടു പണിത ഈ മെസനിൻ ഫ്ലോർ പഴയ കാല വീടുകളുടെ മച്ചിനെ തോന്നിപ്പിക്കും വിധമുള്ളതാണ്. പ്രധാനമായും സ്റ്റഡി ഏരിയയെ മുൻനിർത്തി ഡിസൈൻ ചെയ്ത ഈ ഫ്ലോർ ആവശ്യഘട്ടത്തിൽ ഗസ്റ്റ് ബെഡ്റൂം ആയും ഉപയോഗിക്കാം.

വീടിന്റെ അടിത്തറ കരിങ്കല്ലുകൊണ്ട് റബിൾ മേസൻറിയിലാണ് കെട്ടിയിരിക്കുന്നത്. ചെങ്കല്ലു കൊണ്ടുള്ള സ്ട്രക്ചറിൽ സിമന്റ് പ്ലാസ്റ്ററിങ് ഒഴിവാക്കിയത് വീടിന്റെ അകത്തളങ്ങളിൽ ചൂട് കുറയ്ക്കാൻ ഏറെ സഹായകമായി. എല്ലാ ഏരിയകളിലും സെറാമിക് ടൈലുകളാണ് പാകിയിരിക്കുന്നത്. സിറ്റ്ഔട്ടിൽ ഗ്രേ നിറത്തിലുള്ള വാൾ ക്ലാഡിങ് ഫിനിഷിങ്ങിനായി ഉപയോഗിച്ചിരിക്കുന്നു.

ADVERTISEMENT

കോൺക്രീറ്റിന്റെ ഉപയോഗവും അമിത ചെലവും കുറയ്ക്കുന്നതിനായി 3 ബെഡ്റൂം ഒഴികെയുള്ള എല്ലാ ഏരിയകളും സൺഷെയ്ഡും ട്രസ് വർക്കിൽ തീർത്തിരിക്കുന്നു. അതിനു മുകളിലായി ഓടുകൾ പാകിയിട്ടുണ്ട്. വീടിനുള്ളിലെ ചൂടുവായുവിനെ പുറന്തള്ളാനായി മേൽക്കൂരയ്ക്കു തൊട്ടു താഴെയായി ചെറിയ വിൻഡോസ് കൊടുത്തിട്ടുണ്ട്. വാതിലുകൾ തടിയിലാണ് തീർത്തിരിക്കുന്നത്. കോൺക്രീറ്റ് ഫ്രെയിമും വുഡൻ ഷട്ടറുകളുമാണ് ജനാലകളുടേത്.

വളരെ കുറഞ്ഞ ബജറ്റിൽ തന്നെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചത് നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ആർക്കിടെക്ചറിന് വ്യക്തമായ പ്ലാനിങ് ഉണ്ടായിരുന്നു എന്നതിന് തെളിവാണ്.

Project facts

Location- Kundoor, Malappuram

ADVERTISEMENT

Area- 800 SFT

Architect- Deepthi Nair

Dj Architecture, Ernakulam

Mob- 9567572193

Content Summary: Low Cost House for 8 Lakhs; Budget Home Plan Kerala