പ്രവാസികളായ രഞ്ജിത്ത് രേണു ദമ്പതികൾ നാട്ടിൽ വീട് പണിയാൻ ഇറങ്ങിയത് നന്നായി ഗൃഹപാഠം ചെയ്തിട്ടായിരുന്നു. നാട്ടിലേക്കുള്ള ഓരോ വരവും തങ്ങളുടെ രണ്ട് മക്കൾക്കും വേരുകളിലേക്കുള്ള തിരിച്ചു പോക്കാണെന്നു മനസ്സിലാക്കിക്കൊടുക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ നാട്ടിൽ പണിയുന്ന വീടിനോടും മക്കൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസികളായ രഞ്ജിത്ത് രേണു ദമ്പതികൾ നാട്ടിൽ വീട് പണിയാൻ ഇറങ്ങിയത് നന്നായി ഗൃഹപാഠം ചെയ്തിട്ടായിരുന്നു. നാട്ടിലേക്കുള്ള ഓരോ  വരവും തങ്ങളുടെ രണ്ട് മക്കൾക്കും വേരുകളിലേക്കുള്ള തിരിച്ചു പോക്കാണെന്നു മനസ്സിലാക്കിക്കൊടുക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ നാട്ടിൽ പണിയുന്ന വീടിനോടും മക്കൾക്ക് ഹൃദയബന്ധം ഉണ്ടാകണമെന്ന ലക്ഷ്യം ഇരുവർക്കുമുണ്ടായിരുന്നു. കോഴിക്കോട് നഗരത്തോട് ചേർന്നുതന്നെ എന്നാൽ തിരക്കുകളിൽ നിന്നും അകന്ന് സ്വച്ഛസുന്ദരമായ ഒരു പ്രദേശത്താണ് പ്ലോട്ട്. അതിനാൽ ചുറ്റുപാടിനോട് ഇഴുകിചേരുംവിധം എന്നാൽ വ്യത്യസ്തമായ ഈ വീട് സ്ഥിതി ചെയ്യുന്നത്.

ഒരു ആൽമരം പോലെ പടർന്നു കിടക്കുകയാണ് വീട്. അതിന്റെ പല ശാഖകൾ പോലെ ഇടങ്ങൾ പരസ്പരം സംവദിച്ചു നിലകൊള്ളുന്നു. പലവിധ  വിവിധ നിർമാണശൈലികളുടെ സമന്വയാണ് ഈ വീട്. കേരളത്തിന്റെ പരമ്പരാഗത മൂല്യങ്ങൾക്ക് ഇടം നൽകുന്നതിനൊപ്പം സമകാലിക മോഡേൺ ശൈലികളും വീടിനുള്ളിൽ പ്രതിഫലിക്കുന്നു. 

ADVERTISEMENT

വുഡ്, സ്റ്റീൽ കോമ്പിനേഷനിലാണ് മിക്ക ചുവരുകളും മേൽക്കൂരയും. സ്റ്റീൽ ചട്ടക്കൂട്ടിൽ ഹീറ്റ് ഇൻസുലേഷനും വാട്ടർ പ്രൂഫിംഗും നൽകിയ ശേഷമാണ് മംഗലാപുരം മേച്ചിൽ ഓടുകൾ വിരിച്ചത്. ഇത് ചൂടിനെ ഫലപ്രദമായി തടയുന്നു.

ലിവിങ്, ഡൈനിങ്, പൂജാമുറി, എന്റർടെയിൻമെന്റ് റൂം, പാൻട്രി കിച്ചൻ, വർക്കിങ് കിച്ചൻ, ഗസ്റ്റ് റൂം എന്നിവ താഴത്തെ നിലയിലും രണ്ട് കിടപ്പുമുറികൾ, ഹാൾ, ടെറസ് എന്നിവ മുകൾനിലയിലും സജ്ജീകരിച്ചു. 3500 ചതുരശ്രയടിയാണ് ആകെ വിസ്തീർണം.

പരമ്പരാഗത തനിമ പ്രതിഫലിക്കുംവിധമാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. ഫർണിച്ചറുകളും പാനലിങ്ങിലും നിറയുന്ന തടിയുടെ സാന്നിധ്യം, ആന്റിക് ഷോപീസുകൾ, ചുവർചിത്രങ്ങൾ എല്ലാം അകത്തളം മനോഹരമാക്കുന്നു. താഴത്തെ നിലയിൽ ഇറ്റാലിയൻ മാർബിളും മുകൾനിലയിൽ ജയ്സാൽമീർ സ്റ്റോണുമാണ് നിലത്ത് ഹാജർ വച്ചിരിക്കുന്നത്.

സ്വീകരണമുറിയിലെ കൗതുകം വലിയ ടീപോയ് ആണ്. മൈസൂർ പട്ട് എംബെഡ് ചെയ്താണ് ഇതിന്റെ ടോപ് അലങ്കരിച്ചത്. പഴയ തടി സാൻഡ്‌വിച്ച് ചെയ്ത ശേഷം നിറം നൽകി ഒരുക്കിയ മറ്റൊരു  ആർട് വർക്കും ഇവിടെയുണ്ട്.

ADVERTISEMENT

വീടിനു ചുറ്റുമുള്ള പച്ചപ്പിലേക്ക് തുറക്കുംവിധം നൽകിയ ഗ്ലാസ് ജാലകങ്ങളാണ് മറ്റൊരു സവിശേഷത. ഇവിടെ വടക്കോട്ട് ദിശയിലാണ് വീടിന്റെ ദർശനം. ഇത് നേരിട്ടുള്ള വെയിലിനെ പ്രതിരോധിക്കുന്നു. 

ഡൈനിങ് ഹാളും നടുമുറ്റവുമാണ് വീടിന്റെ ഹൃദയഭാഗം. മഴയും വെയിലും വിരുന്നെത്തുന്ന നടുമുറ്റമാണ് ഇവിടെ. സുരക്ഷയ്ക്കായി മുകളിൽ ഗ്രില്ലുകൾ നൽകി. ചെടികളും പെബിളുകളും നടുമുറ്റം അലങ്കരിക്കുന്നു. ഊണുമുറിയുടെ നാലു വശവും പ്രകൃതിയിലേക്ക് തുറന്ന ഇടങ്ങളാണ്. കൊതുക് ശല്യം പരിഹരിക്കാനായി ആവശ്യാനുസരണം നിയന്ത്രിക്കാവുന്ന കൊതുകുവലകളും നൽകിയിട്ടുണ്ട്. ഡൈനിങ് ഹാളിൽ മേൽക്കൂര എക്പോസ്ഡ് കോൺക്രീറ്റായി നിലനിർത്തിയത് റസ്റ്റിക് ഫിനിഷ് നൽകുന്നു. ഒരു വശം ബെഞ്ച് കൺസെപ്റ്റിലുള്ള ഊണുമേശയാണ്. 

പുതിയകാലസൗകര്യങ്ങളുള്ള മോഡുലാർ കിച്ചനൊപ്പം വർക്കിങ് കിച്ചനും നൽകിയിട്ടുണ്ട്.

കിടപ്പുമുറികളിൽ പുറത്തെ കാഴ്ചകൾ ഇരുന്ന് ആസ്വദിക്കാൻ പാകത്തിൽ ബേ ജനാലകൾ നൽകി. വാം ടോൺ പ്രൊഫൈൽ എൽഇഡി ലൈറ്റുകളാണ് അകത്തളങ്ങളിൽ നൽകിയത്. സന്ധ്യ മയങ്ങുമ്പോൾ മഞ്ഞ വെളിച്ചത്തിന്റെ പ്രഭാവത്തിൽ വീട് കുളിച്ചു നിൽക്കുന്നു. 

ADVERTISEMENT

ഇപ്പോൾ ഓരോ തവണയും നാട്ടിലെത്താൻ, വീടിന്റെ ഹരിതാഭയിലേക്കും സന്തോഷത്തിലേക്കും ഇഴുകിച്ചേരാൻ തങ്ങളെപ്പോലെ മക്കളും കൊതിക്കുന്നു എന്ന് ദമ്പതികൾ പറയുന്നു. 

Project facts

Location- Calicut

Area- 3500 SFT

Owners- Rejith& Renu

Architects- Nikhil Mohan, Shabna Nikhil

Though Parallel Architecture, Calicut

Mob- 9400482899 9846992899

Content Summary: NRI Home with Fusion Interiors; Unique House Plan