കോഴിക്കോട് ഫറോക്കിൽ സ്ഥിതി ചെയ്യുന്ന ഫാറൂഖ് ഉമ്മറിന്റെ വീട് നമ്മൾ കണ്ടുപരിചയിച്ച വീടുകളുടെ പതിവുരീതികളെ തെറ്റിക്കുന്നതാണ്. മിനിമലിസം, വെളിച്ചം എന്നീ ഘടകങ്ങൾ ആധാരമാക്കിയാണ് വീടിന്റെ രൂപകൽപന. പുറംഭിത്തികൾ പലതും പെയിന്റ് അടിക്കാതെ സിമന്റ് ഫിനിഷിൽ നിലനിർത്തി. നിയതമായ രൂപഘടനയൊന്നുമില്ലാതെ പരന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ഫറോക്കിൽ സ്ഥിതി ചെയ്യുന്ന ഫാറൂഖ് ഉമ്മറിന്റെ വീട് നമ്മൾ കണ്ടുപരിചയിച്ച വീടുകളുടെ പതിവുരീതികളെ തെറ്റിക്കുന്നതാണ്. മിനിമലിസം, വെളിച്ചം എന്നീ ഘടകങ്ങൾ ആധാരമാക്കിയാണ് വീടിന്റെ രൂപകൽപന. പുറംഭിത്തികൾ പലതും പെയിന്റ് അടിക്കാതെ സിമന്റ് ഫിനിഷിൽ നിലനിർത്തി. നിയതമായ രൂപഘടനയൊന്നുമില്ലാതെ പരന്നു കിടക്കുകയാണ് വീടും ഇടങ്ങളും. വിശാലതയിൽ നെഞ്ച് വിരിച്ചു നിൽക്കുമ്പോൾ തന്നെ പ്രകൃതിയെയും പരിഗണിക്കുന്നതാണ് ഈ വീടിനെ ഹൃദ്യമായ ഒരനുഭൂതിയാക്കി മാറ്റുന്നത്.

പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് മിഴി തുറക്കുന്ന ഗ്ലാസ് ജാലകങ്ങളാണ് വീടിന്റെ മറ്റൊരു സവിശേഷത. സോളർ റിഫ്ളക്റ്റീവ് ഗ്ലാസുകൾ ചൂടിനെ പ്രതിഫലിപ്പിച്ച് വെളിച്ചം മാത്രം അകത്തേക്ക് കടത്തിവിടുന്നു. ഇത് വീടിനുള്ളിൽ ചൂടുകുറയ്ക്കുവാൻ സഹായകമാകുന്നു.  മികച്ച ക്രോസ് വെന്റിലേഷൻ വീടിനകത്ത് ശ്വസിക്കുന്ന ഇടങ്ങൾ സജീവമാക്കി നിലനിർത്തുന്നു. സാധാരണഗതിയിൽ രാത്രിയിലും പകലും എസി ഉപയോഗിക്കേണ്ട ആവശ്യമില്ല. പുറത്തു മാത്രമല്ല വീടിനകത്തും ചെടികൾ നൽകി ഹരിതാഭ ഉറപ്പാക്കിയിട്ടുണ്ട്.

ADVERTISEMENT

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, കോർട്ട്യാർഡ്, എന്റർടെയ്ൻമെന്റ് റൂം,ഓപ്പൺ ടെറസ്, ബാൽക്കണി എന്നിവയാണ് 4200 ചതുരശ്രയടിയിൽ ഉള്ളത്. സാധാരണ വീടുകളിൽ കാണുന്ന പോലെ പ്രത്യേകം സിറ്റൗട്ട്, പോർച്ച് ഒന്നും ഇവിടെയില്ല.

ഏറ്റവും വെയിൽ ലഭിക്കുന്ന തെക്കുവശത്തോട്ട് ദർശനമായാണ് വീട് നിൽക്കുന്നത്. പ്രവേശന ഇടത്തോട് ചേർന്ന് കോർട്യാർഡും നൽകിയിട്ടുണ്ട്. കണ്ണിൽ കുത്തിക്കയറുന്ന നിറങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെ റസ്റ്റിക് ഫിനിഷിന്റെ സ്വാഭാവികതയാണ് ഇന്റീരിയറിൽ നിറയുന്നത്. അനാവശ്യ ചുവരുകൾ ഇല്ലാതെ തുറസായി ഒഴുകി നടക്കുന്ന അകത്തളങ്ങളാണ് ഇവിടെയുള്ളത്. ചിലയിടങ്ങളിൽ ഇരട്ടി ഉയരത്തിൽ സീലിങ് നൽകിയതും വിശാലത വർധിപ്പിക്കുന്നു. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. 

ഫാമിലി ലിവിങ്, ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഇവിടെ ഡബിൾ ഹൈറ്റ് സീലിങ് നൽകി. ഭിത്തിയിൽ ഗ്ലാസ് ജാലകങ്ങൾ നൽകി

സ്റ്റീലും വുഡും ഉപയോഗിച്ചാണ് ഗോവണിയുടെ കൈവരികൾ. കുട്ടികളെയും പ്രായമായവരെയും പരിഗണിച്ച് ഉയരം കുറഞ്ഞ പടികളാണ് ഗോവണിക്ക് നൽകിയത്.

ADVERTISEMENT

താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികളാണ്. എല്ലാ മുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് നൽകിയിട്ടുണ്ട്. പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന ഗ്ലാസ് ജാലകങ്ങൾ മുറികളിലും തുടരുന്നു.

രാവിലെയും വൈകിട്ടും രാത്രിയിലും വെയിൽവട്ടങ്ങൾ വീടിനുള്ളിൽ വ്യത്യസ്ത ഭാവങ്ങൾ തീർക്കുന്നു. ചുരുക്കത്തിൽ പരമ്പരാഗതമായ ഭവനനിർമാണത്തിന്റെ നിയമങ്ങൾ പൊളിച്ചെഴുതുകയാണ് ഈ വീട്. വീടിന്റെ നിർമാണഘട്ടങ്ങളിൽ രൂപം കണ്ടു പലരും കളിയാക്കുകയും സംശയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ അവരെല്ലാം വീടിന്റെ ആരാധകരാണ്. അതല്ലേ ഹീറോയിസം..

Project facts

ADVERTISEMENT

Location-Nadakkavu, Calicut  

Plot-16.5 cents            

Area-4200 sqft               

Owner-Farook Ummar 

Architects- Nikhil Mohan & Shabna Nikhil

Though Parallel Architecture, Calicut

Mob: 9400482899

Year of Completion-2018

Content Summary: Eco friendly House with Unique Plan; House Plans