വിശാഖപട്ടണം സ്വദേശിയാണ് വിജയ് ചന്ദ്ര. ഭാര്യവീട് ഇങ്ങ് നോർത്ത് പറവൂരും. കേരളത്തിൽ ഒരു വീട് വേണം എന്ന മോഹം കൊണ്ട് നോർത്ത് പറവൂരിൽ 18 സെന്റ് ഭൂമി വാങ്ങി. നിരവധി മനോഹര വീടുകൾ നിർമിച്ച ഡിസൈനർ ഷിന്റോയാണ് വീടുപണി ദൗത്യം ഏറ്റെടുത്തത്. മുന്നിൽ വീതി കുറഞ്ഞു പിന്നിൽ വീതി കൂടിയ പ്ലോട്ട്. മുന്നിലൂടെ പ്രധാന

വിശാഖപട്ടണം സ്വദേശിയാണ് വിജയ് ചന്ദ്ര. ഭാര്യവീട് ഇങ്ങ് നോർത്ത് പറവൂരും. കേരളത്തിൽ ഒരു വീട് വേണം എന്ന മോഹം കൊണ്ട് നോർത്ത് പറവൂരിൽ 18 സെന്റ് ഭൂമി വാങ്ങി. നിരവധി മനോഹര വീടുകൾ നിർമിച്ച ഡിസൈനർ ഷിന്റോയാണ് വീടുപണി ദൗത്യം ഏറ്റെടുത്തത്. മുന്നിൽ വീതി കുറഞ്ഞു പിന്നിൽ വീതി കൂടിയ പ്ലോട്ട്. മുന്നിലൂടെ പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശാഖപട്ടണം സ്വദേശിയാണ് വിജയ് ചന്ദ്ര. ഭാര്യവീട് ഇങ്ങ് നോർത്ത് പറവൂരും. കേരളത്തിൽ ഒരു വീട് വേണം എന്ന മോഹം കൊണ്ട് നോർത്ത് പറവൂരിൽ 18 സെന്റ് ഭൂമി വാങ്ങി. നിരവധി മനോഹര വീടുകൾ നിർമിച്ച ഡിസൈനർ ഷിന്റോയാണ് വീടുപണി ദൗത്യം ഏറ്റെടുത്തത്. മുന്നിൽ വീതി കുറഞ്ഞു പിന്നിൽ വീതി കൂടിയ പ്ലോട്ട്. മുന്നിലൂടെ പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശാഖപട്ടണം സ്വദേശിയാണ് വിജയ് ചന്ദ്ര. ഭാര്യവീട് ഇങ്ങ് നോർത്ത് പറവൂരും. കേരളത്തിൽ ഒരു വീട് വേണം എന്ന മോഹം കൊണ്ട് നോർത്ത് പറവൂരിൽ 18 സെന്റ്  ഭൂമി വാങ്ങി. നിരവധി മനോഹര വീടുകൾ നിർമിച്ച ഡിസൈനർ ഷിന്റോയാണ് വീടുപണി ദൗത്യം ഏറ്റെടുത്തത്.

മുന്നിൽ വീതി കുറഞ്ഞു പിന്നിൽ വീതി കൂടിയ പ്ലോട്ട്. മുന്നിലൂടെ പ്രധാന റോഡ് പോകുന്നു. വശങ്ങളിൽ ഇടറോഡുകളുമുണ്ട്. അങ്ങനെ മൂന്നു വശത്തു നിന്നും കാഴ്ച ലഭിക്കാൻ പാകത്തിലാണ് വീടിന്റെ രൂപകൽപന. മൂന്നു വിഭാഗമായാണ് വീടിന്റെ ഇടങ്ങൾ വിന്യസിച്ചത്. 

ADVERTISEMENT

പൊതുവെ വീടിന്റെ പുറംഭിത്തികളിൽ ഇരുണ്ട നിറങ്ങൾ നൽകാറില്ല. ആ പതിവും ഇവിടെ തെറ്റിച്ചിട്ടുണ്ട്. ഡാർക്ക് ഗ്രേ പെയിന്റാണ് അടിച്ചിരിക്കുന്നത്. ഹൈലൈറ്റ് ചെയ്യാൻ നാച്ചുറൽ സ്റ്റോൺ ക്ലാഡിങ്ങും പതിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥ പരിഗണിച്ചാണ് സ്ലോപ് റൂഫുകൾ നൽകിയത്. അകത്തളങ്ങളിൽ സമകാലിക ശൈലി പിന്തുടരുന്നു.

പൊതുവെ മുറ്റം ഇന്റർലോക്ക് ചെയ്തു മഴവെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നത് മലയാളികളുടെ ശൈലിയാണ്. എന്നാൽ ഇവിടെ പ്ലോട്ടിൽ വീഴുന്ന മഴവെള്ളം മുഴുവൻ ഇവിടെത്തന്നെ ഭൂമിയിൽ താഴുന്നു. പ്രധാന മുറ്റം നാച്ചുറൽ സ്റ്റോണും ഗ്രാസും ഇടകലർത്തി വിരിച്ചു ഭംഗിയാക്കി. പോർച്ച് പ്രധാന സ്ട്രക്ച്റിൽ നിന്നും മാറ്റി പിന്നിലായി നൽകി. ഫാബ്രിക്കേറ്റഡ് ശൈലിയിലാണ് നിർമാണം. ഇതിന്റെ മുന്നിലുള്ള മുറ്റത്ത് വെള്ളം ഇറങ്ങാൻ പാകത്തിൽ സുഷിരങ്ങളുള്ള പേവിങ് ബ്ലോക്കാണ് ഇവിടെ മുറ്റത്ത് വിരിച്ചത്. 

അകത്തളങ്ങൾ  വെണ്മയുടെ പാതയിൽ ഒരുക്കിയിരിക്കുന്നു. സിറ്റൗട്ട്, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ലൈബ്രറി, ഓപ്പൺ ടെറസ് എന്നിവയാണ് 3100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. 80X160 വിട്രിഫൈഡ് ടൈലാണ് കോമൺ ഏരിയകളിൽ വിരിച്ചത്. കിടപ്പുമുറിയിൽ 2X2 ടൈലും വിരിച്ചു.

സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. കിടപ്പുമുറി ഒഴികെയുള്ള ബാക്കി ഇടങ്ങൾ എല്ലാം പരസ്പരം സംവദിച്ചു സ്ഥിതി ചെയ്യുന്നു. വെളിച്ചത്തെയും പച്ചപ്പിന്റെ കാഴ്ചകളെയും അകത്തേക്ക് ക്ഷണിക്കാൻ വലിയ ജനാലകളും പർഗോളകളും നൽകിയിട്ടുണ്ട്. കണ്ണിൽ കുത്തിക്കയറുന്ന വർണങ്ങൾക്ക് പകരം പ്രകൃതിയിലേക്ക് നോക്കുക എന്നതാണ് ഡിസൈൻ നയം.

ADVERTISEMENT

സിമന്റ് ബോർഡും ടിന്റഡ് മിററും കൊണ്ടാണ് ടിവി വോളിന്റെ ഭിത്തി പാനൽ ചെയ്തിരിക്കുന്നത്. ഹാളിൽ മിനിമൽ ശൈലിയിൽ ജിപ്സം ഫോൾസ് സീലിങ് നൽകി.

പാൻട്രി കിച്ചന്റെ കൗണ്ടർടോപ്പ് വൈറ്റ് കൊറിയൻ ഫിനിഷിലാണ്. മൾട്ടിവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ വൈറ്റ് സ്റ്റെല്ലാർ സ്റ്റോൺ വിരിച്ചു. സമീപം വർക്കേരിയയും നൽകി. 

വളരെ സ്വകാര്യത നൽകിയാണ് കിടപ്പുമുറിയുടെ സ്ഥാനം. ലിവിങ് ഹാളിൽ നിന്നും നോട്ടമെത്തുകയില്ല. കിടപ്പുമുറികളുടെ ഹെഡ്ബോർഡ് വ്യത്യസ്ത ഡിസൈനിൽ നൽകി. പ്ലൈവുഡ് ലാമിനേറ്റ് ഡിസൈനിൽ സോളിഡ് വുഡ് സ്ട്രിപ്പുകൾ നൽകിയിട്ടുണ്ട്. എംഡിഎഫ്, വെനീർ, ലാമിനേറ്റ് ഫിനിഷിലാണ് വാഡ്രോബുകൾ.

വീടിന്റെ പിന്നിലായി ഒരു സെൻ ഗാർഡൻ ഒരുക്കിയിട്ടുണ്ട്. ഡൈനിങ് ഹാളിൽ നിന്നും ഇവിടേക്ക് ഇറങ്ങാം. ഇതിനായി സ്ലൈഡിങ് ഗ്ലാസ് ഡോറുകൾ നൽകി. ഊണുമുറിയിൽ നിന്നും കിടപ്പുമുറിയിൽ നിന്നും ഇവിടേക്ക് കാഴ്ച ലഭിക്കും. സുരക്ഷയ്ക്കായി മോട്ടറൈസ്ഡ് റോളിങ് ഷട്ടറുകൾ നൽകി.

ADVERTISEMENT

ഓൺഗ്രിഡ്-സോളർ പ്ലാന്റും ഇവിടെ നൽകിയിട്ടുണ്ട്. നാട്ടിൽ ഇല്ലാത്ത സമയത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതി മുഴുവൻ 'കെഎസ്ഇബി'യിലേക്ക് പോകും. കറന്റ് ബിൽ ഇല്ല, കൂടാതെ ചെറിയ തുക ഇങ്ങോട്ട് ലഭിക്കുകയും ചെയ്യും. ഒറ്റവാക്കിൽ സ്വയംപര്യാപ്തമായ വീടാണിത്.

 

Project facts

Location-North Paravoor

Area- 3100 SFT

Plot- 18 cent

Owner- Vijay Chandra

Designer- Shinto Varghese

Concept Design Studio, Ernakulam

Ph– +914844864633

Completion year-2019 Oct

Content Summary: Black Beauty North Paravur; Tropical Theme House Plan