കേരളത്തിലെ സെലിബ്രിറ്റി ഹൗസിങ് കോളനിയായിരുന്നു പനമ്പിള്ളി നഗർ. മദ്രാസിൽ നിന്നും മലയാളസിനിമ കൊച്ചിയിലേക്ക് കൂടുമാറിയപ്പോൾ നിരവധി സെലിബ്രിറ്റികൾ ഇവിടെ താമസമാക്കി. അതോടെ പ്രദേശം വികസിച്ചു. ഇന്ന് സെന്റിന് ലക്ഷങ്ങൾ വിലവരുന്ന പ്രദേശമായി. പക്ഷേ സ്ഥലപരിമിതിയാണ് ഇവിടുത്തെ പ്രശ്‌നം. ആർക്കിടെക്ട് കൃഷ്ണൻ വർമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ സെലിബ്രിറ്റി ഹൗസിങ് കോളനിയായിരുന്നു പനമ്പിള്ളി നഗർ. മദ്രാസിൽ നിന്നും മലയാളസിനിമ കൊച്ചിയിലേക്ക് കൂടുമാറിയപ്പോൾ നിരവധി സെലിബ്രിറ്റികൾ ഇവിടെ താമസമാക്കി. അതോടെ പ്രദേശം വികസിച്ചു. ഇന്ന് സെന്റിന് ലക്ഷങ്ങൾ വിലവരുന്ന പ്രദേശമായി. പക്ഷേ സ്ഥലപരിമിതിയാണ് ഇവിടുത്തെ പ്രശ്‌നം.  

ADVERTISEMENT

ആർക്കിടെക്ട് കൃഷ്ണൻ വർമ തന്റെ വീടും ഓഫിസും നിർമിക്കാൻ ഇറങ്ങിയപ്പോഴും വെല്ലുവിളി ആയതു സ്ഥലപരിമിതിയാണ്. ആകെ നാലു സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. അവിടെ ആകാശത്തേക്ക് വികസിക്കുന്ന വിധത്തിലാണ് ഈ വീട് രൂപകൽപന ചെയ്തിരിക്കുന്നത്. മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്ന ഒരു ആർകിടെക്ട് സ്വന്തം വീട് പണിയുമ്പോൾ എന്തൊക്കെ പ്രതീക്ഷിക്കാം? അതിനുള്ള ഉത്തരമാണ് ഈ വീട്. ഇന്ന് പനമ്പള്ളി നഗറിലൂടെ പോകുന്ന ആരും ഈ വീട് ശ്രദ്ധിക്കാതെ  പോകില്ല.

കാണുമ്പോൾ ഒരു കൗതുകം തോന്നുമെങ്കിലും ലളിതമാണ് സ്ട്രക്ചർ. വ്യത്യസ്ത ഉയരമുള്ള രണ്ടു ബ്ലോക്കുകൾ കൂട്ടിച്ചേർത്തു വച്ചിരിക്കുന്നു. ഉയരം കൂടിയ ബ്ലോക്ക് ഉയരം കുറഞ്ഞ ബ്ലോക്കിന് ദിവസം മുഴുവൻ തണലേകും വിധമാണ് വിന്യാസം.  ഉച്ച വെയിലിനെ തടയാനും പരമാവധി ക്രോസ് വെന്റിലേഷൻ ലഭിക്കാനും ഇത് സഹായിക്കുന്നു. ചൂട് കുറയ്ക്കാൻ മേൽക്കൂരയിൽ ഹീറ്റ് ഇൻസുലേഷൻ ചെയ്തിട്ടുണ്ട്. നാച്ചുറൽ വെന്റിലേഷൻ നന്നായി  ലഭിക്കുന്നതിനാൽ വീടിനുള്ളിൽ ഫാനും എസിയും അധികം ഉപയോഗിക്കേണ്ട ആവശ്യമില്ല. 

ADVERTISEMENT

ഇരട്ടി ഉയരത്തിൽ മേൽക്കൂര നൽകിയതും ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയതും ഉള്ളിൽ പരമാവധി സ്ഥലലഭ്യത ഉറപ്പാക്കുന്നു. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ഓഫിസ് എന്നിവയാണ് 1700 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.  

സാധാരണ വീടുകളിൽ കാണുന്നതുപോലെയുള്ള വരാന്ത യോ, ജനാലകളോ, വാതിലുകളോ ഒന്നുമില്ല ഇവിടെ. ഉയരം കുറഞ്ഞ ബ്ലോക്കിലാണ് ലിവിങ്, ഡൈനിങ്, കിടപ്പുമുറികൾ എന്നിവ. സ്റ്റെയർകേസ്, അപ്പർലിവിങ്‌, ഓപ്പൺ ടെറസ് എന്നിവ ഉയരം കൂടിയ ബ്ലോക്കിലും.

ADVERTISEMENT

വർണാഭമായ അകത്തളങ്ങല്ല കാത്തിരിക്കുന്നത്. പകരം സിമന്റ് ഫിനിഷിന്റെ ചാരനിറമുള്ള ഭിത്തികളാണ്. ടൈലും മാർബിളുമെല്ലാം ഒഴിവാക്കി ബ്ലാക് ഓക്സൈഡാണ് നിലത്തു വിരിച്ചത്.  വീടിന്റെ അകത്തളം അലങ്കരിക്കുന്ന ഫർണിച്ചർ, ക്യൂരിയോസ് എന്നിവയിലെല്ലാം ആർക്കിടെക്ടിന്റെ കരവിരുത് കാണാം.

ഒന്നാം നിലയിലാണ് മാസ്റ്റർ ബെഡ്‌റൂം. ഇതിനോട് ചേർന്നു ഓപ്പൺ ടെറസ് നൽകി. ഇവിടെ ഇൻഡോർ പ്ലാന്റുകൾ നൽകി അലങ്കരിച്ചു. ഒത്തുചേരലുകൾക്കും മറ്റും ഉപയോഗിക്കാവുന്ന മൾട്ടിപർപ്പസ് ഏരിയ ആക്കി ഇവിടം മാറ്റാൻ കഴിയും. ഡൈനിങ്- കിച്ചൻ ഓപ്പൺ ശൈലിയിൽ നൽകി.

വീടും ഓഫിസും രണ്ടായി വിഭജിക്കുന്ന പതിവ് ശൈലിയിൽ നിന്നും വിഭിന്നമായി ഗ്രൗണ്ട് ഫ്ളോറിലെ ഗസ്റ്റ് ബെഡ്റൂമാണ് ഓഫിസ് ആവശ്യങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നത്. 

നഗരത്തിലെ ചെറിയ സ്ഥലത്ത് വിട്ടുവീഴ്ച ചെയ്യാതെ പരമാവധി സൗകര്യങ്ങൾ ഒരുക്കിയതാണ് ഈ വീടിന്റെ ഹൈലൈറ്റ്. ചുരുക്കത്തിൽ ലക്ഷണമൊത്ത സിറ്റി ഹോം എന്ന് ഈ വീടിനെ വിശേഷിപ്പിക്കാം. 'ഉള്ളത് കൊണ്ട് ഓണം പോലെ; എന്നാണ് ചൊല്ല്. ഇവിടെ ഉള്ളത് കൊണ്ട് ഓണവും ക്രിസ്മസും റംസാനും ആഘോഷിച്ച പ്രതീതിയാണ്.

Project facts

Location– Panampilly Nagar, Kochi

Plot– 4 cents

Area- 1700 Sqft

Owner & Architect – Krishna Varma

Meistevarma Architects, Kochi

Mob- 9495452500

Year of completion–2018

English Summary- Architect own house in 4 cents panampilly nagar