കോഴിക്കോട് ജില്ലയിലെ തിക്കോടിയിലാണ് അഭിലാഷിന്റേയും കുടുംബത്തിന്റെയും പുതിയ വീട്. 16 സെന്റ് പ്ലോട്ടിൽ ഉണ്ടായിരുന്ന പഴയ വീട് പൊളിച്ചാണ് പുതിയ വീട് പണിതത്. എന്നാൽ വീട് പൊളിച്ചപ്പോൾ കിട്ടിയ കല്ലുകളും തടിയും പുനരുപയോഗിച്ചു. അതോടെ ചെലവ് ഫലപ്രദമായി കുറയ്ക്കാനും സാധിച്ചു. പരമ്പരാഗത ശൈലിയുടെ നന്മകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ജില്ലയിലെ തിക്കോടിയിലാണ് അഭിലാഷിന്റേയും കുടുംബത്തിന്റെയും പുതിയ വീട്. 16 സെന്റ് പ്ലോട്ടിൽ ഉണ്ടായിരുന്ന പഴയ വീട് പൊളിച്ചാണ് പുതിയ വീട് പണിതത്. എന്നാൽ വീട് പൊളിച്ചപ്പോൾ കിട്ടിയ കല്ലുകളും തടിയും പുനരുപയോഗിച്ചു. അതോടെ ചെലവ്  ഫലപ്രദമായി കുറയ്ക്കാനും സാധിച്ചു.

പരമ്പരാഗത ശൈലിയുടെ നന്മകളും പുതിയകാല സൗകര്യങ്ങളും സമന്വയിക്കുന്ന വീടാണിത്. പുറംകാഴ്ചയിൽ ഒരുനില എന്ന് തോന്നുമെങ്കിലും രണ്ടുനില വീടാണ്. നേരത്തെ ഉണ്ടായിരുന്ന മരങ്ങളും ചെടികളും നിലനിർത്തിയാണ് ലാൻഡ്സ്കേപ്പ് ചെയ്തത്.  ഇവിടേക്ക് തുറക്കുന്ന വിധമാണ് ക്ഷേത്രമാതൃകയിലാണ് നീളൻ പൂമുഖം.  

ADVERTISEMENT

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്‌യാർഡ്, കിച്ചൻ,  നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് പ്രധാനമായും 3400 ചതുരശ്രയടിയിൽ ഒരുക്കിയത്. വൈറ്റ് വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ. കുറച്ചിട വുഡൻ ഫ്ളോറിങ്ങും നൽകിയിട്ടുണ്ട്. 

സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് പരമാവധി സ്ഥലഉപയുക്തത നൽകുന്നു. ക്രോസ് വെന്റിലേഷൻ ലഭിക്കുംവിധം വലിയ ജനാലകൾ നൽകി. പഴയ വീട്ടിലെ ഫർണിച്ചറുകൾ ഒന്ന് പൊടിതട്ടിയെടുത്തപ്പോൾ പുതുപുത്തൻ പോലെ സ്വീകരണമുറി അലങ്കരിക്കുന്നു. അതിലളിതമാണ് ഊണുമേശ. 

സ്റ്റീലും വുഡും ചേർത്താണ് ഗോവണി പണിതത്. ഗോവണി കയറി എത്തുമ്പോൾ, അപ്പർ ലിവിങ്ങിൽ ഇൻബിൽറ്റ് ഇരിപ്പിടങ്ങൾ നൽകി.

വീടിനകത്തെ ശ്രദ്ധാകേന്ദ്രം നടുമുറ്റമാണ്. ഇവിടേക്ക് കാഴ്ച ലഭിക്കുംവിധം ഇടങ്ങൾ വിന്യസിച്ചു. ഇരട്ടി ഉയരത്തിലാണ് നടുമുറ്റത്തിന്റെ മേൽക്കൂര. ഇവിടെ ഗ്ലാസ് സ്‌കൈലൈറ്റ് നൽകി. പ്രകാശം ഇതുവഴി വീട്ടിലേക്കെത്തുന്നു. കോർട്യാർഡിൽ നാലുവശവും ഇൻബിൽറ്റ് സീറ്റിങ് നൽകി. ഇൻഡോർ പ്ലാന്റുകൾ ഇവിടെ ഹരിതാഭ നിറയ്ക്കുന്നു.

ADVERTISEMENT

സ്റ്റോറേജിന്‌ പ്രാധാന്യം നൽകി ഒരുക്കിയ അടുക്കളയിലെ ക്യാബിനറ്റുകളും പഴയ തടി മിനുക്കി എടുത്തതാണ്. സമീപം വർക്കേരിയയുമുണ്ട്.

കിടപ്പുമുറികളിൽ അനാവശ്യ അലങ്കാരങ്ങൾ ഒഴിവാക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് നൽകിയിട്ടുണ്ട്. 

പുറംകാഴ്ചയിൽ മരങ്ങളുടെ മറവിൽ ഒളിച്ചിരിക്കുകയാണ് വീട്. പഴയ വീടിന്റെ ഭാഗമായി ഉണ്ടായിരുന്ന ചെറിയ അമ്പലവും ലളിതമായ മാറ്റങ്ങളോടെ പുതുക്കിയിട്ടുണ്ട്. സന്ധ്യ മയങ്ങുമ്പോൾ ചിരാത് വിളക്കുകളുടെ പ്രഭയിൽ ദൈവികമായ ഒരന്തരീക്ഷം വീട്ടിലും ചുറ്റുപാടും നിറയുന്നു.

ഇനിയുമാണ് ട്വിസ്റ്റ്! നിലവിൽ ഇത്രയും സ്ക്വയർഫീറ്റുള്ള വീട് പണിയാൻ കുറഞ്ഞത് 60 ലക്ഷമെങ്കിലുമാകും. ഇവിടെ ചെലവായതോ 34 ലക്ഷം രൂപയും!  

ADVERTISEMENT

ചെലവ് കുറച്ച ഘടകങ്ങൾ

നിർമാണസാമഗ്രികൾ മൊത്തമായി വാങ്ങി. ഇതിലൂടെ വിലക്കിഴിവ് ലഭിച്ചു.

ഫർണിഷിങ്ങിന് ഭൂരിഭാഗവും പഴയ തടി പുനരുപയോഗിച്ചു.

അകത്തളങ്ങൾ മിനിമൽ ശൈലിയിൽ ഒരുക്കി. ഫോൾസ് സീലിങ് കുറച്ചിട മാത്രം.

കിച്ചൻ കാബിനറ്റുകൾ പഴയ തടി കൊണ്ട് നിർമിച്ചു.

Project facts

Location- Thikkodi, Calicut

Plot- 16 cents

Area- 3400 SFT

Owner- Abhilash

Designer- Faizal

Vasthu Constructions, Payyoli

Mob- 94470 08045

ചിത്രങ്ങൾ- ഷിജോ തോമസ്  

English Summary- Traditional House with Cost Effective Interiors