കോഴിക്കോട് ജില്ലയിലെ പാവങ്ങാടാണ് ഡോക്ടർ ദമ്പതികളായ ജിത്തുവിന്റെയും പ്രജിഷയുടെയും വീട്. നഗരത്തിന്റെ നടുവിലുള്ള 12 സെന്റ് പ്ലോട്ടിൽ വീട് പണിയാൻ ഇറങ്ങുമ്പോൾ പുറത്തെ പൊടിയും ബഹളവുമൊന്നും അകത്തേക്ക് കടക്കാത്ത സ്വച്ഛസുന്ദരമായ ഒരു വീട് എന്നതായിരുന്നു ഇരുവരുടെയും സങ്കൽപം. ജോലിയുടെ തിരക്കുകളിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ജില്ലയിലെ പാവങ്ങാടാണ് ഡോക്ടർ ദമ്പതികളായ ജിത്തുവിന്റെയും പ്രജിഷയുടെയും വീട്. നഗരത്തിന്റെ നടുവിലുള്ള 12 സെന്റ് പ്ലോട്ടിൽ വീട് പണിയാൻ ഇറങ്ങുമ്പോൾ പുറത്തെ പൊടിയും ബഹളവുമൊന്നും അകത്തേക്ക് കടക്കാത്ത സ്വച്ഛസുന്ദരമായ ഒരു വീട് എന്നതായിരുന്നു ഇരുവരുടെയും സങ്കൽപം. ജോലിയുടെ തിരക്കുകളിൽ നിന്നും സമ്മർദങ്ങളിൽ നിന്നും റിലാക്സ് ചെയ്യാൻ കഴിയുന്ന ഒരിടം. അപ്രകാരം പരമ്പരാഗത- സമകാലിക വീടുകളുടെ നന്മയും സൗകര്യങ്ങളും കോർത്തിണക്കിയ ഭവനമാണിത്.

വീടിനു ചുറ്റും പച്ചപ്പിനെ മറയാക്കിയാണ് നഗരകാഴ്ചകൾ മറച്ചത്. വീടിന്റെ നാലു ഭാഗത്തും കോർട്ട് യാര്‍ഡിലും സ്വാഭാവികതയുള്ള ചെടികൾ നട്ടിരിക്കുന്നു.

ADVERTISEMENT

ടെറാക്കോട്ട ഓടുകളാണ് മേൽക്കൂരയിൽ വിരിച്ചത്. എക്സ്പോസ്ഡ് ബ്രിക്ക് വർക്കാണ് വീടിന്റെ ആകർഷണീയത. എലവേഷനിലും അകത്തളങ്ങളിലും എന്തിനേറെ ചുറ്റുമതിലിലും വരെ ഇത് ഹാജർ വയ്ക്കുന്നു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, കോർട്യാർഡ് , കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, എന്റർടെയിൻമെന്റ് സ്‌പേസ്, ബാൽക്കണി എന്നിവയാണ് 3250 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. സോഫ, കർട്ടൻ, റഗ് എന്നിവയെല്ലാം എത്‍നിക്ക്– ഹാൻഡ്‍ലൂം കൊണ്ടാണ്. റസ്റ്റിക് ഫിനിഷിലുള്ള വിട്രിഫൈഡ് ടൈൽ നിലത്തുവിരിച്ചു. മരപ്പണിക്കു ശേഷം ബാക്കി വന്ന സ്ക്രാപ് വുഡിനെ സ്ട്രിപ്പുകളിലും പാനലിങ്ങിലും ഉൾപ്പെടുത്തി അകത്തളത്തിലെ അലങ്കാരമാക്കി മാറ്റി.

കാഴ്ച മറയ്ക്കുന്ന ചുവരുകൾ ഇല്ലാതെ തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. മിക്ക ഇടങ്ങളും പുറത്തെ പച്ചപ്പിന്റെ കാഴ്ച്കളിലേക്കാണ് തുറക്കുന്നത്. വലിയ ജാലകങ്ങൾ തുറന്നിട്ടാൽ കാറ്റും വെളിച്ചവും കാഴ്ചകളും വീടിനുള്ളിൽ വിരുന്നെത്തും. ഊണുമുറിയിൽ നിന്നും പച്ചപ്പ് നിറഞ്ഞ പാഷ്യോ സ്‌പേസിലേക്ക് ഇറങ്ങാം.

ഇതുപോലെ മുകൾനിലയിലും പച്ചപ്പിന്റെ തുരുത്തുകൾ പോലെ സിറ്റിങ് ഏരിയകൾ ഒരുക്കിയിട്ടുണ്ട്. ചെറിയ പാർട്ടികളും ഒത്തുചേരലുകളും നടത്താൻ പാകത്തിനാണ് ഇതിന്റെ സജ്ജീകരണം. അടുത്ത അതിഥികൾ ലിവിങ് റൂമിനേക്കാൾ  ഇവിടെ ഇരുന്നു സംസാരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് വീട്ടുകാർ പറയുന്നു.

ADVERTISEMENT

പ്രകൃതിയിലേക്ക് തുറന്ന രീതിയിലാണ് എല്ലാ കിടപ്പുമുറികളും. ഫുൾ ലെങ്ത് വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം എന്നിവ നൽകി. മാസ്റ്റർ ബെഡ്റൂമിലെ ബാത്റൂമിനുണ്ട് പ്രത്യേകത. ഇവിടെയും ചെറിയ ഗ്രീൻ കോർട്യാർഡ് നൽകിയിട്ടുണ്ട്. ഡ്രൈ-വെറ്റ് ഏരിയകൾ വേർതിരിച്ചു.

പ്ലൈവുഡ്– വെനീർ ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ബ്ലാക് ഗ്രാനൈറ്റ് വിരിച്ചു.

ആർക്കിടെക്ടുകളായ കീർത്തി സുവർണൻ, സതീഷ് എ വി (SATKRIYA, Calicut) എന്നിവരാണ് ഈ സ്വപ്നഭവനത്തിന്റെ ശിൽപികൾ. വീടിന്റെ ഫുൾ ക്രെഡിറ്റ് വീട്ടുകാർ നൽകുന്നതും ഇവർക്കുതന്നെ..

ADVERTISEMENT

Project facts

Location- Pavangad, Calicut

Plot-12 cents           

Area- 3250 sqft   

Owners- Dr. Jithu V P & Dr. Prejisha   

Architect -  Kirthi Suvarnan & Satheesh A.V

SATKRIYA, Calicut                       

Ph: 9995263024, 9446516545               

Year of Completion-2018  

Content Summary- Doctor Couples Build Open to Nature Home